പാലക്കാട്: കേരള മുഖ്യമന്ത്രിയും സിപിഎമ്മിന്റെ ഉന്നത നേതാവുമായ വിഎസ് അച്യുതാനന്ദൻ അനീതികളോട് കലഹിച്ച നേതാവായിരുന്നുവെന്ന് വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് കെ.സി.നാസർ അനുസ്മരിച്ചു.
തൊഴിലാളികളുടെയും സാധാരണക്കാരന്റെയും അവകാശങ്ങൾക്ക് വേണ്ടി പോരാടുകയും പ്രവർത്തന മാർഗത്തില്‍ നൈരന്തര്യം കൊണ്ട് കേരള മുഖ്യമന്ത്രി എന്ന ഉന്നത പദവിയിൽ വരെ എത്തിച്ചേരാൻ സാധിക്കുകയും ചെയ്ത കമ്മ്യൂണിസ്റ്റ് നേതാവായിരുന്നു വി.എസ്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ഇന്ത്യയിൽ കെട്ടിപ്പടുക്കുന്നതിൽ മുഖ്യപങ്കുവഹിക്കാനും അദ്ദേഹത്തിനു സാധിച്ചു.
അദ്ദേഹത്തിൻറെ വിയോഗത്തിലൂടെ കേരളീയ സമൂഹവും കുടുംബവും അനുഭവിക്കുന്ന വേദനയിൽ വെൽഫെയർ പാർട്ടിയും പങ്കുചേരുന്നു.
