ഡാളസ് : വരപത്ര-പുതിയപറമ്പിൽ വീട്ടിൽ വി.വി. ചാണ്ടിയുടെയും ഏലിയാമ്മ ചാണ്ടിയുടെയും മകൻ ഫിലിപ്പ് ചാണ്ടി ഡാളസിൽ അന്തരിച്ചു.
കുമരകം സ്വദേശിയായ ഫിലിപ്പ് ചാണ്ടി കോളേജിൽ ഒരു മികച്ച ബാഡ്മിന്റൺ കളിക്കാരനും നടനുമായിരുന്നു. സി.എം.എസിൽ നിന്ന് മികച്ച നടനുള്ള അവാർഡ് നേടിയിട്ടുണ്ട്. ബിരുദം നേടിയ ശേഷം ആഗ്രയിൽ കെ.ടി.സി.യുടെ ബ്രാഞ്ച് മാനേജരായി ജോലി ചെയ്തിട്ടുണ്ട്.
1977 ൽ അമേരിക്കയിലേക്ക് കുടിയേറിയ അദ്ദേഹം ഡാളസില്‍ സ്ഥിര താമസമാക്കി. ഡാളസിലെ നിരവധി കമ്പനികളിൽ ജോലി ചെയ്ത് ഒടുവിൽ ഡാളസ് കൗണ്ടി ഷെരീഫ് ഡിപ്പാർട്ട്‌മെന്റിൽ നിന്ന് വിരമിക്കുകയും ചെയ്തു.
ഭാര്യ: മോഡിശ്ശേരിൽ – ചെമ്പിക്കലം സ്വദേശിയായ ഏലിയാമ്മ ചാണ്ടി
മക്കൾ: ബിനു – സൂസൻ, ബിന്ദു – ജോബി, ബീന – ഫെബിൻ, ബെൻ – അഞ്ജു
കൊച്ചു മക്കൾ : ജോഷ്വ, രോഹൻ, രോഹിത്, റിയാൻ, സീന.
സഹോദരങ്ങൾ: പരേതനായ ജോർജ്ജ് പി. ചാണ്ടി, അന്നമ്മ മാത്യു, തങ്കമ്മ ഫിലിപ്പ്, പരേതനായ പി.സി. കുര്യൻ.
പൊതുദര്‍ശനം: ജൂലൈ 25 വെള്ളിയാഴ്ച വൈകീട്ട് 5:30 ന് സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ (1627 ഷേഡി ഗ്രോവ്, ഇർവിംഗ്).
സംസ്കാര ശുശ്രൂഷ: ജൂലൈ 26 ശനിയാഴ്ച രാവിലെ 830 ന് സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ, 1627 ഷേഡി ഗ്രോവ്, ഇർവിംഗ്). തുടർന്ന് സണ്ണിവെയ്ൽ ന്യൂ ഹോപ്പ് സെമിത്തേരിയിൽ സംസ്ക്കാരം (500 US-80, സണ്ണിവെയ്ൽ -75182)
കൂടുതൽ വിവരങ്ങൾക്ക്: ഫെബിൻ സണ്ണി (ഡാളസ്) 352 672 1167
