നക്ഷത്ര ഫലം (23-07-2025 ബുധന്‍)

ചിങ്ങം: ഇന്നത്തെ നിങ്ങളുടെ ദിവസം വളരെ നല്ലതായിരിക്കും. സുഹൃത്തുക്കളിൽ നിന്ന് നല്ല സമീപനങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ചില സാഹചര്യങ്ങളിൽ വളരെ അധികം ധൈര്യം നിങ്ങൾ പ്രകടിപ്പിക്കും. ഇഷ്‌ടപ്പെട്ട സ്ഥലങ്ങൾ സന്ദർശിക്കുവാനുള്ള അവസരം ഇന്നുണ്ടാകും. നിങ്ങളുടെ ചില പ്രവർത്തികളുടെ ഫലമായി ചില അവസരങ്ങൾ വന്നു ചേരുകയും എന്നാൽ അവ നിങ്ങളാൽത്തന്നെ നഷ്‌ടമാകാനും സാധ്യതയുള്ളതിനാൽ ചിന്തിച്ച് ഓരോ കാര്യങ്ങൾ ചെയ്യുവാൻ തയ്യാറാകുക.

കന്നി: നിങ്ങൾ ഉദ്ദേശിക്കുന്ന കാര്യങ്ങൾ നടക്കാനുള്ള അനുകൂല ദിവസമാണ് ഇന്ന്. ഈ ദിവസം ആരംഭിക്കുന്ന പദ്ധതികളും സംരഭങ്ങളും വിജയകരമാകും. തൊഴിൽ ചെയ്യുന്നവർക്കും സ്ഥാപനങ്ങളിൽ ജോലിചെയ്യുന്നവർക്കും തൊഴിലിലോ ധനത്തിലോ വർധനവ് പ്രതീക്ഷിക്കാം. മറ്റ് വ്യാപാരമേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് ഇന്ന് നല്ല ലാഭം ഉണ്ടാകും.

തുലാം: വ്യാപാരമേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് ശുഭദിനം. സഹപ്രവർത്തകരുമായി നല്ലരീതിയിൽ പ്രവർത്തിക്കുന്നതിന് കഴിയുന്നതാണ്. തീർത്ഥാടനത്തിനും മറ്റ് യാത്രകൾക്കും സാധ്യതയുണ്ട്.

വൃശ്ചികം: ഇന്ന് നിങ്ങൾ വളരെയധികം ജാഗ്രത പുലർത്തണം. കുട്ടികൾ കളിക്കുമ്പോൾ അവരെ ശ്രദ്ധിക്കണം. പരിക്കുകൾ പറ്റുവാൻ സാധ്യതയുണ്ട്. നിങ്ങൾ ഉദ്ദേശിക്കുന്ന കാര്യങ്ങൾ അതുപോലെ നടക്കുവാൻ സാധ്യത കുറവാണ്. നിങ്ങളുടെ കോപം നന്നായി നിയന്ത്രിക്കേണ്ടതുണ്ട്.

ധനു: വളരെ നല്ല ദിവസമായിരിക്കും ഇന്ന്. ഇന്നു മുഴുവൻ സന്തോഷവാനായിരിക്കും നിങ്ങൾ. ഇഷ്‌ടമുള്ള കാര്യങ്ങൾ ചെയ്യുവാനുള്ള മനസ്സും ക്ഷമയും ഉണ്ടാകും. അതിൽ നിന്ന് സന്തോഷവും കണ്ടെത്തും. സുഹൃത്തുക്കളുമായി കൂടിക്കാഴ്‌ചകൾക്ക് അവസരം ഒരുക്കും. സാഹിത്യത്തിൽ താൽപ്പര്യം ഉള്ളവർ സർഗാത്മകമായ പ്രവർത്തികളിൽ ഏർപ്പെടും.

മകരം: ഒരുപാട് തിരക്കുകൾ വന്നു ചേരുവാൻ സാധ്യതയുണ്ട്. നിങ്ങളിൽ നിയോഗിക്കപ്പെട്ടിരിക്കുന്ന പ്രവർത്തികൾ യഥാസമയം ചെയ്‌തുതീർക്കുവാൻ ശ്രമിക്കേണ്ടതാണ്. ഇത് ജോലിഭാരം കുറക്കാൻ നിങ്ങളെ സഹായിക്കും.

കുംഭം: വിദ്യാഭ്യാസ മേഖലയിൽ മികച്ച നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കുന്നതാണ്. മറ്റുള്ളവരെ പ്രചോദിപ്പാക്കാൻ നിങ്ങൾക്കുള്ള കഴിവ് നിങ്ങളിന്ന് വേണ്ടവിധത്തിൽ ഉപയോഗിക്കും. നിങ്ങൾക്ക് നിങ്ങളെത്തന്നെ മനസ്സിലാക്കുന്നതിന് പറ്റിയ ഉത്തമമായ ദിനമാണ് ഇന്നെന്ന് തിരിച്ചറിയുക. അതിമോഹം ഉള്ളവരാണെങ്കിൽ അത് കൈവെടിയുന്നതാണ് നല്ലത്. ആളുകളോട് ദയയോടെ പെരുമാറാൻ ശ്രമിക്കുക.

മീനം: കഠിനാദ്ധ്വാനം ചെയ്യുന്നവർക്ക് ഇന്ന് നല്ല ദിവസമാണ്. ജോലിയിൽ നിങ്ങൾക്ക് പുതുമയും ക്രിയാത്മകതയും കൊണ്ടുവരാൻ കഴിയും. നിങ്ങളുടെ വിശ്വാസം വിജയത്തിലേക്ക് നയിക്കും. അതുകൊണ്ട് നിങ്ങളുടെ പ്രവർത്തന മേഖലയിൽ നിങ്ങളാൽ കഴിയുന്നവിധം അദ്ധ്വാനിക്കുക. കൂടാതെ പരാജയങ്ങളിൽ നിരാശരാകാതെ ഇരിക്കുക.

മേടം: ഇന്നത്തെ ദിവസം നിങ്ങൾക്ക് ശുഭകരവും സംഭവബഹുലവുമായിരിക്കും. എന്നാൽ നിങ്ങൾ മാനസികമായി അസ്വസ്ഥനാകാൻ സാധ്യതയുണ്ട്. ആയതിനാൽ ഇന്ന് ആത്മവിശ്വാസത്തോടെയും നിർണ്ണായകമായും തീരുമാനങ്ങൾ എടുക്കാൻ കഴിഞ്ഞെന്നു വരില്ല. ഇന്ന് നിങ്ങൾക്ക് ജോലിസംബന്ധമായി യാത്രകൾ നടത്താനുള്ള സാധ്യതകൾ ഏറെയാണ്.

ഇടവം: ഇന്ന് നിങ്ങൾ ശാന്തമായും സർഗ്ഗാത്മകമായും പ്രവർത്തിക്കുവാൻ തയ്യാറാകും. പൊതുവേ ശാന്തമായ സ്വഭാവമായിരിക്കും ഇന്നു കൊണ്ടുനടക്കുന്നത്. ഇത് നിങ്ങളിൽ മതിപ്പുളവാക്കുകയും നല്ല മനോഭാവം നിലനിർത്തുന്നതിന് സഹായിക്കുകയും ചെയ്യും. ഇന്ന് യാത്രകൾ മാറ്റി വെക്കേണ്ടിയും വന്നേക്കാം.

മിഥുനം: സാമ്പത്തിക നേട്ടങ്ങൾ കൈവരിക്കും. അതോടൊപ്പം ധനനഷ്‌ടത്തിനും സാധ്യതയുണ്ട്. സംരംഭങ്ങൾ തുടങ്ങുവാൻ മികച്ച ദിവസമാണ് ഇന്ന്. ഇഷ്‌ടപ്പെട്ട ഭക്ഷണങ്ങൾ കഴിക്കുവാൻ ഇടയുണ്ടാകും. സുഹൃത്തുക്കളുമായി ഏറെ സമയം ചിലവഴിക്കാൻ തയ്യാറാകും. നിങ്ങളുടെ ആരോഗ്യം നന്നായി ശ്രദ്ധിക്കണ്ടതാണ്.

കര്‍ക്കിടകം: പലതരം ആശയക്കുഴപ്പങ്ങളും പരിഭ്രാന്തികളും സംഭവിച്ചേക്കാം. ആയതിനാൽ പുത്തൻ തീരുമാനങ്ങൾ ഇന്ന് അനുകൂലമാവണമെന്നില്ല. കുടുംബത്തിൽ എന്തെങ്കിലും അശുഭകാര്യങ്ങൾ സംഭവിക്കാൻ സാധ്യത കാണുന്നുണ്ട്. അമിതമായ ചെലവുകള്‍ നിങ്ങൾക്ക് സംഭവിച്ചേക്കാം. പറയുന്ന കാര്യങ്ങൾ വളരെ ശ്രദ്ധിച്ചുവേണം. ചിലപ്പോൾ അവതന്നെ വിനാശം സൃഷ്‌ടിച്ചേക്കാം.

Leave a Comment

More News