ചിങ്ങം: ഇന്നത്തെ ദിവസം നിങ്ങൾക്ക് വളരെയധികം സംവേദനക്ഷമതയും ആവേശവും നൽകും. നിങ്ങളുടെ ആരോഗ്യം നിങ്ങളെ ഉത്കണ്ഠാകുലരും അസ്വസ്ഥരുമാക്കിയേക്കാം. സമ്മർദ്ദവും സംഘർഷവും നിങ്ങളെ രോഗിയാക്കും. ഇന്ന് നിയമപരമായ കാര്യങ്ങളിൽ ജാഗ്രത പാലിക്കുകയും വേണം.
കന്നി: പ്രതാപങ്ങളും സാമൂഹിക അംഗീകാരങ്ങളും നിങ്ങളെ ഇന്ന് സന്തോഷവാന്മാരാക്കും. നിക്ഷേപങ്ങളും സാമ്പത്തിക ആനുകൂല്യങ്ങളും നിങ്ങളുടെ കൂടെയുണ്ട്. ഇന്ന് കച്ചവടക്കാര്‍ക്ക് മികച്ച ദിനമാണ്. മനോഹരമായ ഒരിടത്തേക്ക് യാത്ര ചെയ്യാന്‍ അവസരം ലഭിക്കും. എന്നാല്‍ ജോലിയെ ചിന്തിച്ച് അത് വേണ്ടെന്ന് വയ്‌ക്കും.
തുലാം: കുടുംബത്തില്‍ നിന്നും ജോലി സ്ഥലത്ത് നിന്നും നല്ല വാര്‍ത്തകള്‍ കേള്‍ക്കും. സഹപ്രവര്‍ത്തകരുടെ സഹകരണം ജേലിയില്‍ മികച്ച പ്രകടനം കാഴ്‌ച വയ്‌ക്കാന്‍ നിങ്ങളെ സഹായിക്കും. മേലുദ്യോഗസ്ഥര്‍ നിങ്ങളുടെ ജോലിയെ പ്രശംസിക്കും. സർക്കാരിൽ നിന്നോ നിയമപരമായ പ്രവർത്തനങ്ങളിൽ നിന്നോ അനുകൂല നടപടിയുണ്ടാകും.
വൃശ്ചികം: നിങ്ങൾക്ക് ഇന്നത്തെ ദിവസം മുഴുവൻ മടിയും അലസതയും അനുഭവപ്പെടാൻ സാധ്യതയുണ്ട്. കച്ചവടത്തിലെ അല്ലെങ്കിൽ തൊഴിലിലെ തിരിച്ചടികൾ നിങ്ങൾക്ക് പിരിമുറുക്കങ്ങളും ആശങ്കയും ഉണ്ടാക്കും. നിങ്ങളുടെ കുട്ടികൾക്ക് മോശം പെരുമാറ്റവും ശത്രുതയും ഉണ്ടാകാം. അവരുടെ അനാരോഗ്യം നിങ്ങളുടെ സങ്കടം വർധിപ്പിക്കും. നിങ്ങളുടെ ശത്രുക്കളെയും എതിരാളികളെയും നേരിടുന്നതിനുള്ള മോശം ദിവസമാണിത്.
ധനു: ഏറെ പ്രശ്‌നങ്ങളും പ്രതിസന്ധികളും നേരിടുന്ന ദിവസമായിരിക്കും ഇന്ന്. സമ്മര്‍ദങ്ങളില്‍ നിന്നും ഒഴിഞ്ഞ് മാറാന്‍ ശ്രമിക്കുക. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുന്നത് കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയേക്കാം. നിങ്ങളുടെ ഭാര്യയുടെ കാര്യങ്ങൾ നയപരമായി കൈകാര്യം ചെയ്യണം. മറ്റുള്ളവരോട് മര്യാദയോടെ പെരുമാറുക.
മകരം: ബിസിനസുകാര്‍ക്ക് മികച്ച ദിവസമാണിന്ന്. അപ്രതീക്ഷിതമായ സാമ്പത്തിക ഉയര്‍ച്ചയുണ്ടാകും. എന്തുകൊണ്ടും നിങ്ങള്‍ക്ക് അനുകൂലമായ ദിവസമാണിന്ന്. മക്കളുടെ പഠനം സംബന്ധിച്ച് നിങ്ങള്‍ ഉത്‌കണ്‌ഠാകുലരായേക്കാം.
കുംഭം: ഇന്ന് ജോലിയിൽ നിങ്ങൾക്ക് വിജയവും പ്രശസ്‌തിയും അംഗീകാരവും ലഭിക്കാൻ സാധ്യതയുണ്ട്. നിങ്ങൾ സഹപ്രവർത്തകരുടെ പിന്തുണ തേടിക്കൊണ്ട്, നിങ്ങളുടെ പദ്ധതികൾക്ക് മികച്ച അന്തിമഫലങ്ങൾ നൽകും. ജോലിയില്‍ മറ്റുള്ളവര്‍ക്ക് മാതൃകയാകാന്‍ നിങ്ങള്‍ക്കാകും. സാമ്പത്തിക ചെലവുകള്‍ അധികരിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.
മീനം: വിവിധ കാര്യങ്ങളെ കുറിച്ച് നിങ്ങളിന്ന് ചിന്തിക്കും. ജീവിത വിജയത്തിനായുള്ള കഠിന പ്രയത്നം തുടരും. വിദ്യാർഥികള്‍ പഠനത്തിൽ ഇന്ന് മികച്ച പ്രകടനം കാഴ്‌ചവയ്ക്കും. പ്രണയിനികള്‍ കൂടുതൽ അടുക്കാൻ സാധ്യതയുണ്ട്. അപകടത്തിനുള്ള സാധ്യത കാണുന്നുണ്ട്. അതുകൊണ്ട് ജലാശയങ്ങളിൽ നിന്നും വിട്ടുനില്‍ക്കുക.
മേടം: നിങ്ങള്‍ ഇന്ന് വികാരങ്ങള്‍ക്ക് അടിമപ്പെട്ടേക്കാം. മറ്റുള്ളവരുടെ പെരുമാറ്റം നിങ്ങളെ അസ്വസ്ഥനാക്കും. നിങ്ങളുടെ അമ്മയുടെ ആരോഗ്യം ആശങ്കാജനകമാകും. വിദ്യാർഥികൾക്കും പണ്ഡിതന്മാർക്കും ഈ ദിവസം മികച്ചതായിരിക്കില്ല.
ഇടവം: നിങ്ങളുടെ പ്രശ്‌നങ്ങള്‍ക്കും വേവലാതികള്‍ക്കും ഇന്ന് പരിഹാരമാകും. ഏറെ ഉന്മേഷവും ഊര്‍ജസ്വലവുമായ ദിവസമായിരിക്കും ഇന്ന്. നിങ്ങളുടെ സര്‍ഗാത്മകതയില്‍ കഴിവ് തെളിയിക്കാന്‍ അവസരം ലഭിക്കും.
മിഥുനം: ഇന്ന് നിങ്ങള്‍ക്ക് സമ്മിശ്ര അനുഭവങ്ങളുള്ള ദിവസമായിരിക്കും. നിങ്ങൾക്ക് ബലഹീനതയും നിരാശയും ഉന്മേഷവും സന്തോഷവും ഒന്നിനുപുറകെ ഒന്നായി അനുഭവപ്പെടാം. ഇന്ന് രാപകല്‍ ജോലി ചെയ്യാൻ നിങ്ങൾക്ക് സാധിക്കും. എന്നാൽ നിങ്ങളുടെ സാമ്പത്തിക പദ്ധതികള്‍ക്ക് തടസം നേരിട്ടേക്കാം. വൈകുന്നേരത്തോടെ സ്ഥിതിഗതികള്‍ മെച്ചപ്പെട്ടേക്കാം.
കര്‍ക്കടകം: ഇന്ന് നിങ്ങള്‍ ഏറെ സന്തോഷവാനായിരിക്കും. ഈ ദിനം കൂടുതല്‍ ഉപയോഗപ്പെടുത്താന്‍ ശ്രമിക്കുക. സുഹൃത്തുക്കളുമായോ കുടുംബാംഗങ്ങളുമായോ ഒരു വിനോദയാത്ര ആസൂത്രണം ചെയ്യും. നിങ്ങളുടെ ജീവിത പങ്കാളിയോട് കൂടുതല്‍ സ്‌നേഹം തോന്നിയേക്കാം. പങ്കാളിയില്‍ നിന്നും നല്ലൊരു വാര്‍ത്ത കേള്‍ക്കാനിടയുണ്ട്. തീർച്ചയായും നിങ്ങൾക്ക് ഒരു മഹത്തായ ദിവസമായിരിക്കും ഇന്ന്.
