ചിങ്ങം: നിങ്ങൾക്ക് ഇന്ന് സാമ്പത്തിക ഉയര്‍ച്ചയുണ്ടാകും. പ്രിയപ്പെട്ടവരുമായുള്ള കൂടിക്കാഴ്ച ഏറെ പ്രയോജനകരമാകും. ഇന്ന് നിങ്ങളുടെ കുടുംബത്തിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും നിങ്ങൾക്ക് പിന്തുണയും സഹകരണവും ലഭിക്കാൻ സാധ്യതയുണ്ട്. ജോലി സ്ഥലത്ത് സഹപ്രവര്‍ത്തകരുടെ സഹകരണം ഉണ്ടാകും.
കന്നി: ഇന്ന് സമാധാനപരവും സന്തോഷകരവുമായ ദിനമായിരിക്കും. കുടുംബത്തോടും സുഹൃത്തുക്കളോടുമൊപ്പം സന്തോഷകരമായി സമയം ചെലവിടാനാകും. പ്രിയപ്പെട്ടവരുമായി ഹൃദയം തുറന്ന് സംസാരിക്കാന്‍ സാധിക്കും. സ്വാദിഷ്ടമായ ഭക്ഷണവും വിനോദങ്ങളുമായി കഴിയാനും ഇന്ന് നിങ്ങൾക്ക് അവസരമുണ്ടാകും. നിങ്ങളുടെ ആരോഗ്യം ഇന്ന് ഏറ്റവും മെച്ചപ്പെട്ട നിലയിലായിരിക്കും. നിങ്ങളുടെ മനസ് ഏറെ ശാന്തമായിരിക്കും. സാമ്പത്തിക നേട്ടം ഉണ്ടാകും. ഇന്നത്തെ നിങ്ങളുടെ യാത്ര ആഹ്ലാദകരമായി തീരും.
തുലാം: നിങ്ങളുടെ മോശം മനോഭാവവും മോശം സംസാരവും പല ബന്ധങ്ങളെയും നശിപ്പിച്ചേക്കാം. അതിനാൽ കഴിയുമെങ്കില്‍ ഇന്ന് ആശയവിനിമയം പരമാവധി ഒഴിവാക്കുക. ബിസിനസില്‍ കാര്യമായ ലാഭം ഉണ്ടാകാനിടയില്ല. അതിനാൽ ജോലി സ്ഥലത്തുള്ള ആളുകളുമായുള്ള പൊരുത്തക്കേടുകൾ ഒഴിവാക്കുന്നതായിരിക്കും നല്ലത്. നിയമപരമായ കാര്യങ്ങളില്‍ ഏർപ്പെടുമ്പോൾ വളരെ ശ്രദ്ധാലുവായിരിക്കുക.
വൃശ്ചികം: ഇന്ന് നിങ്ങൾക്ക് സന്തോഷകരമായ ദിനമായിരിക്കും. ജോലിസ്ഥലത്ത് കൂടുതല്‍ കഠിനാധ്വാനം ചെയ്യാന്‍ നിങ്ങള്‍ക്ക് സാധിക്കും. മേലുദ്യോഗസ്ഥര്‍ നിങ്ങളുടെ പ്രവര്‍ത്തിയെ പ്രശംസിക്കും. സുഹൃത്തുക്കളുമായുള്ള ഒത്തുച്ചേരല്‍ ഭാവിയ്ക്ക് ഗുണകരമാകും.
ധനു: ആത്മവിശ്വാസവും സൗഹാര്‍ദ്ദ മനോഭാവവും നിറഞ്ഞ ദിവസമായിരിക്കും നിങ്ങള്‍ക്ക് ഇന്ന്. മാതാപിതാക്കളുടെ ഭാഗത്ത് നിന്നും നിങ്ങൾക്ക് നേട്ടങ്ങളുണ്ടാകും. ജോലിസ്ഥലത്ത് മേലധികാരികളുടെ നല്ല അഭിപ്രായം നിങ്ങൾ നേടും. വ്യവസായ പ്രമുഖനുമായുള്ള കൂടിക്കാഴ്ച അങ്ങേയറ്റം ഫലപ്രദമാകും. പുതിയ സംരംഭത്തിനാവശ്യമായ പണം സ്വരൂപിക്കാനും കഴിഞ്ഞേക്കാം. മുഴുവന്‍ ജോലിയും കൃത്യസമയത്ത് പൂര്‍ത്തിയാക്കാനാകും. സമൂഹത്തില്‍ നിങ്ങള്‍ ഏറെ പ്രശംസിക്കപ്പെടും.
മകരം: സമ്മിശ്ര അനുഭവങ്ങളുള്ള ദിനമായിരിക്കും ഇന്ന്. ബിസിനസ് ഇടപാടുകള്‍ക്ക് നല്ല ദിവസമായിരിക്കും. മറ്റുള്ളവര്‍ക്ക് നിങ്ങളുടെ പ്രവര്‍ത്തികള്‍ പ്രചോദനമായേക്കും. വൈകുന്നേരത്തോടെ ഏതാനും ചില പ്രതിസന്ധികള്‍ തരണം ചെയ്യേണ്ടതായി വരും. വളരെ ആലോചിച്ച് മാത്രം കാര്യങ്ങള്‍ കൈകാര്യം ചെയ്യുക.
കുംഭം: ഇന്ന് നിങ്ങള്‍ ഏറെ വൈകാരികമായി പെരുമാറാന്‍ സാധ്യതയുണ്ട്. നിങ്ങളുടെ സംസാരവും കോപവും നിയന്ത്രിക്കുക. കുടുംബാംഗങ്ങളുമായുള്ള സംഘർഷം കഴിയുന്നിടത്തോളം ഒഴിവാക്കുക. ആത്മീയ കാര്യങ്ങളില്‍ മുഴുകുന്നത് മനസിന് സമാധാനം നല്‍കും. വൈകുന്നേരത്തോടെ കാര്യങ്ങളെല്ലാം അനുകൂലമാകും.
മീനം: എല്ലാ കലാകാരന്മാര്ക്കും ഇന്ന് അവരുടെ കഴിവുകളില്‍ തിളങ്ങാന്‍ അവസരമുണ്ടാകും. ബിസിനസില്‍ പുതിയ പങ്കാളിത്തത്തിന് പറ്റിയ സമയമാണിത്. നിരന്തരമായ അധ്വാനത്തിന് ശേഷം ഇന്ന് നിങ്ങള്‍ ഉല്ലസിക്കാന്‍ ആഗ്രഹിക്കുന്നു. പ്രിയപ്പെട്ടവരോടൊപ്പം യാത്ര നടത്താൻ നിങ്ങള്‍ പദ്ധതി ഇട്ടേക്കും. കുടുംബ ബന്ധം ശക്തിപ്പെടുത്തും. വിജയത്തോടൊപ്പം ഇന്ന് അംഗീകാരങ്ങളും നിങ്ങളെ തേടിയെത്തും.
മേടം: ഇന്ന് നിങ്ങള്‍ക്ക് സന്തോഷകരമായ ദിവസമായിരിക്കും. എല്ലാ സാമ്പത്തിക ഇടപാടുകളില്‍ നിന്നും ലാഭമുണ്ടാകും. സാമ്പത്തിക കാര്യങ്ങളുമായി ബന്ധപ്പെട്ട സെമിനാറുകള്‍ നിങ്ങള്‍ക്ക് സംഘടിപ്പിക്കേണ്ടിവരും. അതുമായി ബന്ധപ്പെട്ട് നിങ്ങളുടെ തൊഴില്‍ മേഖലക്ക് പുറത്തുള്ളവരുമായും ബന്ധപ്പെടേണ്ടിവരും. യാത്ര ചെയ്യാനുള്ള സാധ്യതയുണ്ട്. കഠിനാധ്വാനത്തിന് പറ്റിയ ദിവസമാണിന്ന്. നിങ്ങളുടെ ശാരീരികവും മാനസികവുമായ ആരോഗ്യനില തൃപ്തികരമായിരിക്കും.
ഇടവം: നിങ്ങളുടെ സംസാരവും പെരുമാറ്റവും മറ്റുള്ളവരില്‍ മതിപ്പുളവാക്കും. ഇടപഴകുന്ന എല്ലാവരുമായും സൗഹൃദം സ്ഥാപിക്കാന്‍ നിങ്ങള്‍ക്കാകും. കൂടിക്കാഴ്ചകളിലും ചര്‍ച്ചകളിലും ഇന്ന് നിങ്ങള്‍ തിളങ്ങും. ദഹനവുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്നമുണ്ടാകാം. അതിനാല്‍ വീട്ടിലുണ്ടാക്കിയ ഭക്ഷണം തന്നെ കഴിക്കുക.
മിഥുനം: ഇന്ന് നിങ്ങള്‍ക്ക് അനുകൂലമായ ദിവസമായിരിക്കില്ല. മാനസിക അസ്വസ്ഥതകളും ആശയക്കുഴപ്പങ്ങളുമുണ്ടാകും. അമ്മയെ കുറിച്ചുള്ള വാര്‍ത്ത ഏറെ ദുഃഖിപ്പിക്കും. മറ്റുള്ളവരുമായുള്ള പെരുമാറ്റത്തില്‍ ശ്രദ്ധ ചെലുത്തണം. സൗഹൃദ സംഭാഷണങ്ങള്‍ വാദപ്രതിവാദങ്ങളായി മാറാന്‍ സാധ്യതയുണ്ട്. കുടുംബം, സ്വത്ത് വകകള്‍ എന്നിവയെ കുറിച്ചുള്ള ചര്‍ച്ച മാറ്റിവയ്ക്കുന്നതാണ് ഉത്തമം. ഇന്നത്തെ ദിനം യാത്രയ്ക്ക് അനുയോജ്യമല്ല.
കര്‍ക്കടകം: നിങ്ങൾ ഒരു പുതിയ സംരംഭം ആരംഭിക്കാൻ പദ്ധതിയിടുകയാണെങ്കിൽ ഇതൊരു നല്ല ദിവസമായിരിക്കും. നിങ്ങൾ ഏറ്റെടുക്കുന്ന ഏതൊരു പദ്ധതിക്കും ഇന്ന് വിജയം സുനിശ്ചിതമായിരിക്കും. നിങ്ങളുടെ വിജയം മറ്റുള്ളവർക്കും സഹായകരമാകും. ഇന്ന് സുഹൃത്തുക്കളെയും കുടുംബത്തെയും കാണാനും അവരുടെ കൂടെ വിനോദ യാത്ര പോകാനും സന്തോഷവും പങ്കുവയ്ക്കാനും അവസരം ലഭിക്കും.
