മലപ്പുറം: ഛത്തീസ്ഗഡിൽ അറസ്റ്റിലായ തലശേരി ഉദയഗിരി ഇടവകയിലെ സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ്, അങ്കമാലി എളവൂര്‍ ഇടവകയിലെ സിസ്റ്റര്‍ പ്രീതി മേരി എന്നിവരെ ഉടൻ വിട്ടയക്കുക, ബിജെപിയുടെ ആസൂത്രിത ന്യൂനപക്ഷ വേട്ട അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് വെൽഫെയർ പാർട്ടി മലപ്പുറത്ത് പ്രതിഷേധം സംഘടിപ്പിച്ചു.
സംഘപരിവാറിന്‍റെ താൽപര്യം പരിഗണിച്ച് അറസ്റ്റ് ചെയ്ത നടപടി രാജ്യത്ത് ബിജെപി നടത്തി വരുന്ന ക്രിസ്ത്യൻ വേട്ടയുടെ ഭാഗമാണെന്ന് പ്രതിഷേധം ഉദ്ഘാടനം ചെയ്ത വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡൻ്റ് കെവി സഫീർഷ പറഞ്ഞു. സംസ്ഥാന കമ്മിറ്റിയംഗം നാസർ കീഴ്പറമ്പ്, ജില്ലാ ജനറൽ സെക്രട്ടറി മുനീബ് കാരക്കുന്ന്, ജാഫർ സിസി, ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡൻ്റ് വിടീഎസ് ഉമർ തങ്ങൾ, മണ്ഡലം വൈസ് പ്രസിഡൻ്റ് അഫ്സൽ, മുനിസിപ്പൽ സെക്രട്ടറി ഇർഫാൻ, അബ്ദുസ്സമദ് തൂമ്പത്ത് തുടങ്ങിയവർ നേതൃത്വം നൽകി.
