നക്ഷത്ര ഫലം (30-07-2025 ബുധന്‍)

ചിങ്ങം: ഇന്ന് നിങ്ങള്‍ക്ക് ഗുണകരമായ ദിവസമായിരിക്കില്ല. ആഗ്രഹിക്കുന്നതെല്ലാം നിങ്ങൾക്ക് ലഭിക്കുമെന്ന് പ്രതീക്ഷിക്കരുത്. പ്രത്യേകിച്ചും ഇന്ന് നിങ്ങൾ അത്തരം ആഗ്രഹങ്ങൾ മാറ്റിവയ്‌ക്കണം. ഇന്ന് നിങ്ങൾക്ക് കുറഞ്ഞ ഉത്‌പാദനക്ഷമതയുള്ള ഒരു ദിവസമാണ്. ജോലിയില്‍ കാര്യമായി ശ്രദ്ധ ചെലുത്താനാകില്ല.

കന്നി: ഇന്ന് സമ്മിശ്ര അനുഭവങ്ങളുള്ള ഒരു ദിവസമായിരിക്കും. നിങ്ങളുടെ ആശയങ്ങൾ പരിപോഷിപ്പിക്കപ്പെട്ടതായും ഇന്ന് നിങ്ങൾ നടത്തുന്ന ഉപയോഗപ്രദവും ആകർഷകവുമായ എല്ലാ സംഭാഷണങ്ങളാലും നിങ്ങൾ സമ്പന്നരാക്കപ്പെട്ടതായും നിങ്ങൾക്ക് തോന്നും. അവ നിങ്ങളെ സന്തോഷിപ്പിക്കുകയും മറ്റുള്ളവരെ നിങ്ങളിലേക്ക് ആകർഷിക്കുകയും ചെയ്യും. സാമ്പത്തികമായും ഇന്നത്തെ ദിവസം മികച്ചതായിരിക്കും. നിങ്ങളുടെ കഠിനാധ്വാനത്തിൻ്റെ ഫലം ഉടൻ ലഭിക്കും.

തുലാം: ഇന്നത്തെ ദിവസം ഏറ്റവും പ്രയോജനം ലഭിക്കുന്ന ഒരു ദിവസമാണ്. പ്രത്യേകിച്ച് നിങ്ങൾ ഒരു ഇൻറർവ്യൂവിൽ പങ്കെടുക്കുകയാണെങ്കിൽ. അതിനാൽ നിങ്ങൾ പ്രത്യാശ നഷ്‌ടപ്പെടുത്താതെ കഠിനമായി പ്രവർത്തിക്കുക. നിങ്ങളുടെ പരിശ്രമം ഫലവത്തായിത്തീരും.

വൃശ്ചികം: ഇന്ന് നിങ്ങള്‍ക്ക് നല്ല ദിവസമായിരിക്കും. ബിസിനസിലെ കടുത്ത മത്സരത്തില്‍ വിജയം കൈവരിക്കും. സാമ്പത്തിക ലാഭം പ്രതീക്ഷിക്കാം. നിങ്ങളുടെ വിജയം മറ്റുള്ളവരില്‍ അസൂയ ഉണ്ടാക്കിയേക്കാം. മറ്റുള്ളവരുടെ പെരുമാറ്റത്തില്‍ നിങ്ങള്‍ അസംതൃപ്‌തരാകും. മനസ് കൈവിടാതെ നോക്കണം. ചില തെറ്റുകൾ പറ്റിയേക്കാം എന്നാല്‍ വൈകുന്നേരത്തോടെ അതെല്ലാം ശരിയാകും.

ധനു: ഇന്ന് സന്തോഷത്തിൻ്റെ ദിവസമാണ്. മാതാപിതക്കളുടെ ഭാഗത്ത് നിന്ന് നിങ്ങൾക്ക് നേട്ടങ്ങളുണ്ടാകും. ജോലിസ്ഥലത്ത് മേലധികാരികളുടെ നല്ല അഭിപ്രായം നേടും. ബിസിനസ് സംബന്ധമായ കൂടിക്കാഴ്‌ച നടത്താന്‍ സാധ്യത. അത് ഭാവിയില്‍ നിങ്ങള്‍ക്ക് ഉപകാരപ്രദമാകും.മറ്റുള്ളവരോട് നിങ്ങൾ അധിക സഹായ മനോഭാവം കാണിക്കുമെന്നതിനാല്‍ അവരില്‍ നിന്നും നിങ്ങള്‍ പ്രശംസ നേടും.

മകരം: അവിവാഹിതർക്ക് ഇന്ന് ഭാവിയെക്കുറിച്ചുള്ള ചിന്തകളായിരിക്കും കൂടുതൽ. നിങ്ങളുടെ പ്രിയപ്പെട്ടവരുടെ മുന്നിൽ മനസ് തുറക്കാൻ ഇന്ന് നല്ല ദിവസമാണ്. സാമ്പത്തിക ചെലവ് വര്‍ധിക്കാതെ ശ്രദ്ധിക്കുക. കുടുംബത്തില്‍ നിന്നും നല്ല വാര്‍ത്തകള്‍ കേള്‍ക്കും. ആലോചിച്ച് മാത്രം തീരുമാനങ്ങള്‍ കൈക്കൊള്ളുക.

കുംഭം: ഏതെങ്കിലും തരത്തിലുള്ള നീചമായ അല്ലെങ്കില്‍ അധാർമികമായ പദ്ധതികളിൽ നിന്നോ ചിന്തകളിൽ നിന്നോ നിങ്ങള്‍ ഇന്ന് മാറി നില്‍ക്കണം. നിങ്ങളുടെ സംസാരവും കോപവും നിയന്ത്രിക്കുക. കുടുംബാംഗങ്ങളുമായുള്ള സംഘർഷം കഴിയുന്നിടത്തോളം ഒഴിവാക്കുക. നിങ്ങൾ ഇന്ന് അമിതമായി പ്രതികരിക്കുന്നവരായേക്കാം.

മീനം: ഇന്ന് നിങ്ങള്‍ക്ക് സന്തോഷത്തിന്‍റെ ദിവസമാണ്. വിനോദത്തിന് സമയം കണ്ടെത്തും. കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമൊപ്പം ഏറെ നേരം ചെലവഴിക്കാനാകും. സാമ്പത്തിക ചെലവുകള്‍ അധികരിക്കും. യാത്രയില്‍ ശ്രദ്ധ ചെലുത്തുക.

മേടം: ആത്മവിശ്വാസ കുറവ് ഇന്ന് നിങ്ങള്‍ക്ക് അനുഭവപ്പെട്ടേക്കും. കുടുംബവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ നിന്നും ഉള്‍വലിയാന്‍ ശ്രമിക്കും. സമപ്രായക്കാരോട് നിങ്ങളുടെ വിജ്ഞാനം പങ്കുവയ്‌ക്കും. നിങ്ങള്‍ ഇന്ന് ചെലവുകള്‍ കുറയ്‌ക്കണം.

ഇടവം: ഇന്ന് ഏറെ പ്രയാസങ്ങള്‍ നിറഞ്ഞ ദിവസമായിരിക്കും. വിജയം പ്രതീക്ഷിക്കുന്ന കാര്യത്തില്‍ പരാജയം സംഭവിച്ചേക്കാം. കുടുംബ കലഹത്തിനും സാധ്യത. സംസാരത്തില്‍ മിതത്വം പാലിക്കാന്‍ ശ്രമിക്കുക. അതല്ലെങ്കില്‍ കുടുംബ കലഹത്തിന് കാരണമാകും.

മിഥുനം: ഇന്ന് നിങ്ങള്‍ ഏറെ വികാരഭരിതനായിരിക്കും. അമ്മയുടെ സാമീപ്യം ഇന്ന് നിങ്ങള്‍ക്ക് ആശ്വാസം പകരും. ആത്മീയമോ ഭൗതീകമോ ആയ ചര്‍ച്ചകളില്‍ പങ്കെടുക്കുകയാണെങ്കില്‍ തര്‍ക്കങ്ങള്‍ ഒഴിവാക്കാന്‍ ശ്രമിക്കണം. കുടുംബ സ്വത്ത് സംബന്ധിച്ച് ഇന്ന് ചര്‍ച്ച ചെയ്യാതിരിക്കുക. അല്ലാത്ത പക്ഷം വേദനാജനകമായ അനുഭവങ്ങള്‍ ഉണ്ടാകും. ജോലി സംബന്ധമായ യാത്രക്ക് സാധ്യത. എന്നാല്‍ അത് കഴിയുന്നതും ഒഴിവാക്കണം.

കര്‍ക്കടകം: പുതിയ പദ്ധതികള്‍ ആരംഭിക്കാന്‍ ഇന്ന് നല്ല ദിവസമാണ്. നിങ്ങൾ ഏറ്റെടുക്കുന്ന ഏതൊരു പദ്ധതിക്കും ഇന്ന് വിജയം സുനിശ്ചിതമായിരിക്കും. കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമൊപ്പം സമയം ചെലവഴിക്കാന്‍ ശ്രമിക്കുക. അവര്‍ക്കൊപ്പം ഒരു യാത്രയും നടത്തുക.

Leave a Comment

More News