● ഗവേഷണ വികസനം, പ്രോട്ടോടൈപ്പിംഗ്, ഉൽപ്പന്ന നവീകരണം, വിദ്യാർത്ഥി നൈപുണ്യ വികസനം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി ധാരണാപത്രം സഹായിക്കും
● അവസാന, പ്രീ-ഫൈനൽ വർഷ വിദ്യാർത്ഥികൾക്ക് ഇന്റേൺഷിപ്പുകൾ വാഗ്ദാനം ചെയ്യുന്നു

തിരുവനന്തപുരം, 2025 ജൂലായ് 30: പ്രമുഖ ഡിജിറ്റൽ ട്രാൻസ്‌ഫോർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു.എസ്.ടി., ഇന്ത്യയിലെ മുൻനിര ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായ ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആൻഡ് സയൻസുമായി (ബിറ്റ്‌സ് പിലാനി) അക്കാദമിക – വ്യാവസായിക സഹകരണം ഉറപ്പിക്കുവാനായി ധാരണാപത്രം ഒപ്പുവച്ചു. യു.എസ്.ടി.യുടെ തിരുവനന്തപുരം കാമ്പസിൽ വച്ച് കൈമാറ്റം ചെയ്ത ധാരണാപത്രം പ്രകാരം, നൂതനാശയങ്ങൾ, കഴിവുകൾ പരിപോഷിപ്പിക്കൽ, സംയുക്ത ഗവേഷണം തുടങ്ങിയവ പ്രോത്സാഹിപ്പിക്കുന്നതിനും, ഒപ്പം അക്കാദമിക മേഖലയിലെയും വ്യവസായ മേഖലയിലെയും ഇന്നത്തെ ആവശ്യപ്രകാരമുള്ള പ്രവർത്തനങ്ങൾ മുന്നോട്ടു നയിക്കുന്നതിനുമായുള്ള ബഹുമുഖ പങ്കാളിത്തമാണ് വിഭാവനം ചെയ്യുന്നത്.
ഫോട്ടോണിക്സ്, ക്വാണ്ടം കമ്പ്യൂട്ടിംഗ്, വിഎൽഎസ്ഐ, ഹ്യൂമനോയിഡ് റോബോട്ടിക്സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഡ്‌ടെക് തുടങ്ങിയ മുൻനിര ഗവേഷണത്തിലും സഹനിർമിതിയിലും ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതാണ് ഈ പങ്കാളിത്തത്തിന്റെ ലക്ഷ്യം. സംയുക്ത ഗവേഷണ പരിപാടികളിലൂടെ പേറ്റന്റുകൾ, പ്രൂഫ് ഓഫ് കൺസെപ്റ്റ് (പിഒസി) പ്രോജക്ടുകൾ, വാണിജ്യവൽക്കരണത്തിന് തയ്യാറായ ഉൽപ്പന്നങ്ങൾ എന്നിവ യുഎസ്‌ടിയുടെ എഞ്ചിനീയറിംഗ് വിദഗ്ധരുടെയും ബിറ്റ്‌സ് പിലാനിയുടെ അക്കാദമിക നേതൃത്വത്തിന്റെയും മാർഗ്ഗനിർദ്ദേശത്താൽ വികസിപ്പിക്കും.
യുഎസ്‌ടിയിൽ നിന്ന് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ അലക്സാണ്ടർ വർഗീസ്; എസ്‌വിപിയും ഗ്ലോബൽ എഞ്ചിനീയറിംഗ് മേധാവിയുമായ ഗിൽറോയ് മാത്യു; തിരുവനന്തപുരം കേന്ദ്രം മേധാവി ശിൽപ മേനോൻ; ബിഎസ്‌ഇ-അപാക് സീനിയർ ഡയറക്ടറും എച്ച്ആർ മേധാവിയുമായ ശരത് രാജ്; അശോക് ജി നായർ, ഭാവേഷ് ശശിരാജൻ, ദീപ്തി സുജാത, നികിത ബഹാദൂർ എന്നിവരുടെ സാന്നിധ്യത്തിലാണ് ധാരണാപത്രം കൈമാറിയത്. ബിറ്റ്‌സ് പിലാനിയിൽ നിന്നും ആർ ആൻഡ് ഐ ഡീൻ പ്രൊഫ. സങ്കേത് ഗോയൽ, ക്രെസ്റ്റ് പ്രോഗ്രാം മാനേജർ ഡോ. പ്രളോയ് മൊണ്ടൽ എന്നിവർ പങ്കെടുത്തു.
“ബിറ്റ്സ് പിലാനിയുമായുള്ള പങ്കാളിത്തം രണ്ട് നൂതനാശയ കേന്ദ്രങ്ങളെ ഒന്നിപ്പിക്കുന്നു, ഈ സഹകരണം വിദ്യാർത്ഥികൾക്കും അധ്യാപകർക്കും അർത്ഥവത്തായതും വ്യവസായവുമായി ഇണങ്ങിച്ചേരുന്നതുമായ നവീകരണത്തിൽ ഏർപ്പെടുന്നതിനുള്ള ഒരു വേദി നൽകുമെന്ന് ഞാൻ വിശ്വസിക്കുന്നു,” യുഎസ് ടി സീനിയർ വൈസ് പ്രസിഡന്റും എഞ്ചിനീയറിംഗ് ആഗോള മേധാവിയുമായ ഗിൽറോയ് മാത്യു പറഞ്ഞു. “യുഎസ് ടി യിൽ സെമികണ്ടക്ടർ ഡിസൈൻ, ഇന്റലിജന്റ് മൊബിലിറ്റി, എഐ അധിഷ്ഠിത ഡിജിറ്റൽ എഞ്ചിനീയറിംഗ് എന്നിവയിലുടനീളം ഞങ്ങൾ ആഴത്തിലുള്ള കഴിവുകൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ആ വൈദഗ്ധ്യം ഈ പങ്കാളിത്തത്തിലേക്ക് കൊണ്ടുവരുന്നതിൽ ഞങ്ങൾ ആവേശഭരിതരാണ്. അത്യാധുനിക പരിഹാരങ്ങൾ വികസിപ്പിക്കുന്നതിനേക്കാൾ, ഈ ധാരണാപത്രം പ്രതിഭകളെ വളർത്തിയെടുക്കാനും, പുതു തലമുറയുടെ സാങ്കേതിക വിദ്യകളിലേക്ക് അവരെ തുറന്നുകാട്ടാനും, ഗവേഷണം യഥാർത്ഥ ലോക ഫലങ്ങളിലേക്ക് വിവർത്തനം ചെയ്യാനും സഹായിക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. നീണ്ടു നിൽക്കുന്ന സ്വാധീനം ചെലുത്തുന്നതിന് അക്കാദമിക മേഖലയ്ക്കും വ്യവസായത്തിനും ഇടയിൽ ശക്തമായ ഒരു പാലം നിർമ്മിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.

“അക്കാദമിക മേഖലയും വ്യവസായവും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള ഒരു സുപ്രധാന ചുവടുവയ്പ്പാണ് ഈ ധാരണാപത്രം. യു എസ് ടിയുമായി സഹകരിക്കുക വഴി നമ്മുടെ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും യഥാർത്ഥ ലോകത്തിലെ വെല്ലുവിളികളിലേക്കും ഉയർന്നുവരുന്ന സാങ്കേതികവിദ്യകളിലേക്കും വിലപ്പെട്ട പരിചയം സിദ്ധിക്കും. ഈ പങ്കാളിത്തം നവീകരണത്തെ വളർത്തിയെടുക്കുക മാത്രമല്ല, നമ്മുടെ വിദ്യാർത്ഥികൾക്ക് പ്രായോഗിക പഠനാനുഭവം വർദ്ധിപ്പിക്കുകയും, അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന സാങ്കേതിക മേഖലയിൽ അഭിവൃദ്ധി പ്രാപിക്കാൻ ആവശ്യമായ കഴിവുകൾക്കായി അവരെ സജ്ജമാക്കുകയും ചെയ്യുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു,” ബിറ്റ്‌സ് പിലാനിയിലെ ആർ ആൻഡ് ഐ ഡീൻ പ്രൊഫ. സങ്കേത് ഗോയൽ പറഞ്ഞു.
ഈ സഹകരണത്തിന്റെ ഭാഗമായി, വ്യവസായ പ്രശ്‌നങ്ങൾക്കനുസൃതമായി ഗവേഷണ പരിപാടികൾ യു എസ് ടി സഹകരിച്ച് വികസിപ്പിക്കുകയും, സാങ്കേതിക മാർഗനിർദേശം നൽകുകയും, പ്രോട്ടോടൈപ്പിംഗ് അടിസ്ഥാന സൗകര്യങ്ങൾ പ്രാപ്തമാക്കുകയും, നവീകരണ ഫലങ്ങളുടെ വാണിജ്യവൽക്കരണത്തെ പിന്തുണയ്ക്കുകയും ചെയ്യും. സെമികണ്ടക്ടർ ടെസ്റ്റിംഗ്, ഡാറ്റാധിഷ്ഠിത എഞ്ചിനീയറിംഗ്, ക്ലൗഡ് കമ്പ്യൂട്ടിംഗ്, സുസ്ഥിര സാങ്കേതികവിദ്യകൾ, എഐ-പവേർഡ് ഇൻഡസ്ട്രിയൽ സൊല്യൂഷനുകൾ എന്നിവയും സഹകരണ മേഖലകളിൽ ഉൾപ്പെടുന്നു. കരിക്കുലം രൂപകൽപ്പനയിലും ഫാക്കൽറ്റി വികസന ശ്രമങ്ങളിലും പങ്കെടുക്കുമ്പോൾ വളർന്നുവരുന്ന പ്രതിഭകളെ റിക്രൂട്ട് ചെയ്യുന്നതിനായി യുഎസ്ടി ബിറ്റ്‌സ് പിലാനി പ്ലേസ്‌മെന്റ് സെല്ലുമായി സഹകരിക്കും.
ആഗോളതലത്തിൽ എഞ്ചിനീയറിംഗ് ഗവേഷണ-വികസന മേഖലയെ മുന്നോട്ട് നയിക്കുന്നതിനായുള്ള യു എസ് ടി യുടെ പ്രതിബദ്ധതയും ഈ സഹകരണം അടിവരയിടുന്നു. സെമികണ്ടക്ടർ ഡിസൈൻ, സോഫ്റ്റ്‌വെയർ നിർവചിക്കപ്പെട്ട മൊബിലിറ്റി, സ്മാർട്ട് മാനുഫാക്ചറിംഗ്, ഇമ്മേഴ്‌സീവ് സാങ്കേതികവിദ്യകൾ എന്നിവയിൽ ആഴത്തിലുള്ള വൈദഗ്ധ്യത്തോടെ, ചിപ്പ് മുതൽ ക്ലൗഡ് വരെ എ ഐ- സംയോജിത പരിഹാരങ്ങൾ യു എസ്ന ടി പ്രദാനം ചെയ്യുന്നുണ്ട്. ഈ സങ്കേതങ്ങൾ പുതു തലമുറ എഞ്ചിനീയറിംഗ് പരിഹാരങ്ങൾ നൽകുന്നതിൽ ആഗോളതലത്തിൽത്തന്നെ മുൻനിരയിലാണ് ഇന്ന് യു എസ് ടി.
സെമികണ്ടക്ടർ വാലിഡേഷൻ, ഓട്ടോമോട്ടീവ് പ്രെഡിക്റ്റീവ് മെയിന്റനൻസ്, ഓട്ടോണമസ് ഡ്രൈവിംഗ് സിമുലേഷനുകൾ, റോബോട്ടിക് ആക്യുവേറ്ററുകൾ എന്നിവയ്‌ക്കായി എ ഐ, എം എൽ വൈദഗ്ധ്യമുള്ള യു എസ് ടിക്ക്, ഇന്നിന്റെ ഡാറ്റാസെറ്റുകളും വ്യവസായ വെല്ലുവിളികളും പങ്കിട്ടുകൊണ്ട് പ്രായോഗിക ഗവേഷണം നയിക്കാൻ കഴിയും. മാർക്കറ്റ്-റെഡി സൊല്യൂഷനുകൾ സഹകരിച്ച് വികസിപ്പിക്കുന്നതിനും, നൈപുണ്യം വർദ്ധിപ്പിക്കുന്നതിനും, ഇന്ത്യയുടെ ഓട്ടോമോട്ടീവ്, റോബോട്ടിക്സ് മേഖലയെ മുന്നോട്ട് കൊണ്ടുപോകുന്നതിനും ബിറ്റ്‌സ് പിലാനിയുടെ എ ഐ ആവാസവ്യവസ്ഥയെ ഈ പങ്കാളിത്തം പ്രയോജനപ്പെടുത്തും.
നൂതനാശയങ്ങൾ, ചടുലത, വ്യവസായ പ്രസക്തി എന്നിവ അക്കാദമിക് ആവാസവ്യവസ്ഥയിൽ ഉൾപ്പെടുത്തുന്നതിലൂടെയും, അർത്ഥവത്തായ സംഭാവനകൾ നൽകാൻ വിദ്യാർത്ഥികളെയും ഫാക്കൽറ്റികളെയും പ്രാപ്തരാക്കുന്നതിലൂടെയും ശാശ്വതമായ സ്വാധീനം ചെലുത്താൻ ഈ ധാരണാപത്രം സഹായകമാകും. ബിറ്റ്‌സ് പിലാനിയുമായുള്ള ഈ തന്ത്രപരമായ സഹകരണം, ഡീപ്-ടെക് നവീകരണത്തിന്റെയും ഇന്ത്യയുടെ പ്രതിഭാ ശക്തിയുടെയും ഭാവി രൂപപ്പെടുത്തുന്നതിനുള്ള യു എസ് ടി യുടെ യാത്രയിലെ പുതിയൊരു ചുവടുവയ്പ്പാണ്.
