ചിങ്ങം: എല്ലാ സഹപ്രവര്‍ത്തകര്‍ക്കും നേട്ടമുണ്ടാക്കാന്‍ ഇടയാക്കുന്നു. ജോലിസ്ഥലത്തെ തുടക്കത്തിലുള്ള പിരിമുറുക്കം കാര്യമാക്കേണ്ടതില്ല, അത് കുറച്ചുസമയം കഴിഞ്ഞ് ശരിയായിക്കൊള്ളും. സ്നേഹിക്കുന്നവരുടെ സ്നേഹവും കാരുണ്യവുമാണ് ഇന്നത്തെ പ്രത്യേകത.
കന്നി: ‘സംഭാഷണങ്ങൾകൊണ്ട് നേട്ടമുണ്ടാകും. മറ്റുള്ളവരുമായുള്ള ബന്ധത്തില്‍ സ്നേഹം കൂടുതല്‍ ശക്തി പ്രാപിക്കും. യാത്രകള്‍ ആഹ്ളാദപ്രദമാകും. ബിസിനസ് രംഗത്തും നേട്ടമുണ്ടാകും. കുടുംബാന്തരീക്ഷം ആഹ്ളാദകരമായിരിക്കും. സാമ്പത്തിക നേട്ടത്തിനും സാധ്യത കാണുന്നു. വിദേശരാജ്യങ്ങളുമായുള്ള ബിസിനസ് ബന്ധം വിജയകരമാകാന്‍ സാധ്യത. ഇഷ്ട ഭക്ഷണം ആസ്വദിക്കാനും അവസരമുണ്ടാകും.
തുലാം: ജോലിസംബന്ധമായി അത്ര നല്ല ദിവസമായിരിക്കില്ല. മുകളിലുള്ളവർ വിജയത്തിന്റെ പാത തടസ്സപ്പെടുത്തിയേക്കാം. ജോലിക്കായി കൂടുതല്‍ സമയം ചെലവഴിക്കേണ്ടി വന്നേക്കാം. ഇത് കുടുംബവുമായി ചെലവഴിക്കുന്ന സമയം കുറച്ചേക്കാം. കുടുംബാംഗങ്ങളുടെ ത്യാഗമാണ് വിജയങ്ങള്‍ക്ക് കാരണം.
വൃശ്ചികം: ജീവിതം അത്ര സാവധാനത്തിലോ അത്ര വേഗത്തിലോ അല്ല പോകുന്നത്. ശരിയായ പാതയില്‍ ശക്തമായി തന്നെയാണ് മുന്നേറുന്നത്. ജോലിയുടെ കാര്യത്തിലാണെങ്കില്‍ വെറുതെ ഇതെല്ലാം അങ്ങ് സഹിക്കുക. ജോലിസ്ഥലത്ത് കാര്യക്ഷമത മെച്ചപ്പെടും. വീട്ടില്‍ തൃപ്തനും – സമാധാനം അനുഭവിക്കുന്നവനും – ആകും.
ധനു: സമ്മിശ്രമായ ഫല ദിവസമായിരിക്കും. ജോലിയില്‍ അപ്രതീക്ഷിതമായ സംഭവങ്ങള്‍ പ്രതീക്ഷിക്കുക. അവിടവിടെ തടസ്സങ്ങള്‍ വന്നാല്‍ ദുഖിക്കേണ്ടതില്ല; കാരണം, വൈകുന്നേരത്തെ വാഗ്ദാനങ്ങള്‍ പകലത്തെ എല്ലാ കുഴപ്പങ്ങള്‍ക്കും പരിഹാരമായി പരിണമിക്കും.
മകരം: ജോലിയില്‍ കൂടുതല്‍ ശ്രദ്ധതോന്നിയാല് അതിശയിക്കേണ്ടതില്ല. ഭാഗ്യത്തിന്റെ ദിവസമാണ്. മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുള്ള പ്രതിഫലം നിങ്ങളുടെ സഹപ്രവര്‍ത്തകരില്‍ നിന്നോ ബോസ്സില്‍ നിന്നു തന്നെയോ ലഭിച്ചേക്കാം.
കുംഭം: സാമ്പത്തികമായി നല്ല ദിവസമാണ്. അത് കഴിവതും പ്രയോജനപ്പെടുത്തുക. എതിരാളികള്‍ക്ക് ശക്തമായ വെല്ലുവിളി ഉയര്‍ത്തുകയും അവരില്‍ പലരും നിങ്ങളോടേറ്റുമുട്ടാനുള്ള ത്രാണിയില്ലാതെ വളരെ പിറകിലേക്ക് പിന്തള്ളപ്പെടുകയും ചെയ്യും. ചുറ്റുപാടുമുള്ള അസൂയാലുക്കളെ സൂക്ഷിക്കുക
മീനം: വലിയ വിജയം പ്രതീക്ഷിക്കുന്ന ഒരു ദിവസമായിരിക്കും. കഠിനമായ പരിശ്രമങ്ങള്‍ ധാരാളം അംഗീകാരങ്ങളും കൊണ്ടുവരും.
മേടം: ബിസിനസുകാര്‍ക്ക് ഈ ദിവസം ലാഭകരമായിരിക്കും. സന്തോഷകരമായ കുടുംബന്തരീക്ഷം മനസ്സിന് ഉന്മേഷം പകരും. കുടുംബത്തില്‍ ആഹ്ളാദകരമായ ഒരു ചടങ്ങ് നടക്കാനിടയുണ്ട്. ശാരീരികാരോഗ്യം മെച്ചപ്പെടും. സഹായികളില്‍നിന്ന് സാധ്യമായ എല്ലസഹായവും ലഭിക്കും. സാമൂഹ്യരംഗത്ത് പേരും പ്രശസ്തിയും കൈവരും. മാതാപിതാക്കളുമായുള്ള ബന്ധം സ്നേഹപൂര്‍ണമായിരിക്കും. ജീവിതപങ്കാളിയുമായുള്ള അടുപ്പം കൂടുതല്‍ വര്‍ദ്ധിക്കും.
ഇടവം: ‘ബൗദ്ധിക ചര്‍ച്ചകളില്‍നിന്ന് വിട്ടുനില്‍ക്കുക’. വിദ്യാര്‍ത്ഥികള്‍ക്ക് വിഷമതകള്‍ നിറഞ്ഞ ദിവസമാകും. മനസ്സ് പ്രശ്നങ്ങള്‍ നിറഞ്ഞതായിരിക്കും. ഉദരസംബന്ധമായ അസുഖങ്ങളും പിടിപെടാം. എന്നാല്‍ ദിവസത്തിന്റെ രണ്ടാം പകുതി ആശ്വാസകരമായിരിക്കും. ശരീരികാസുഖങ്ങളില് നിന്ന് മത്രമല്ല, മാനസിക പിരിമുറുക്കങ്ങളില്ന്നിന്നും മോചനം ലഭിക്കും. ജോലി അഭിനന്ദിക്കപ്പെടും. മാതപിതാക്കളില്‍ നിന്ന് നല്ല വാര്‍ത്ത ലഭിക്കും.
മിഥുനം: ജീവിതത്തിലെ ഒരു പ്രധാന ഘട്ടമാണ്. നിര്‍ണായകമായ ചില തീരുമാനങ്ങള്‍ എടുക്കും. ജോലിയില്‍ പുതിയ പല ആശയങ്ങളും കൊണ്ടുവരികയും മനോധൈര്യം മൂലം വിജയഗാഥ രചിക്കുകയും ചെയ്യും. വൈകുന്നേരം സുഖത്തിനും സന്തോഷത്തിനുമായി കൂടുതല്‍ പണം ചെലവഴിച്ചേക്കാം.
കര്‍ക്കടകം: ചിന്താശൂന്യമായ പ്രവൃത്തികള്‍ ഒഴിവാക്കാക്കുക. പ്രിയപ്പെട്ടവരെ കണ്ടുമുട്ടുന്നത് സന്തോഷം പകരും. അവരുമായുള്ള ബന്ധം കൂടുതല്‍ ഊഷ്മളമാകും. കിടമത്സരം നടത്തുന്നവര്‍ക്കു മുന്നില്‍ ആത്മവിശ്വാസത്തോടെ നിലകൊള്ളുക. എന്നാല്‍ ദിവസത്തിന്റെ രണ്ടാം പകുതി ആയാസകരമായിരിക്കും. മാനസികവും ശാരീരികവുമായ ആരോഗ്യത്തില്‍ ശ്രദ്ധിക്കുക. അമ്മയുടെ ആരോഗ്യപ്രശ്നം അസ്വസ്ഥനാക്കും. സാമ്പത്തിക പ്രതിസന്ധികളേയും നേരിടേണ്ടിവരും.
