ചിങ്ങം: ഇന്ന് വളരെ നല്ല ഒരു ദിവസമായിരിക്കും. പഴയ സഹപ്രവർത്തകരെയും സുഹൃത്തുക്കളെയും ഒക്കെ വീണ്ടും കാണാൻ അവസരം ലഭിക്കും. പുതിയ ബന്ധങ്ങളുണ്ടാക്കാനും നിങ്ങൾക്ക് സാധിക്കും. നിങ്ങളെ സുഹൃത്തുക്കളോ, ബന്ധുക്കളോ ഇന്ന് സന്ദർശിക്കാനിടയുണ്ട്. വളരെ സന്തോഷകരമായ ഒരു കൂടിക്കാഴ്ച്ച നിങ്ങളുടെ വീട്ടിൽ വച്ച് ഉണ്ടാകാനിടയുണ്ട്.
കന്നി: ഇന്ന് ബിസിനസുകാർക്ക് നല്ല ദിവസമായിരിക്കും. ചെലവിൻ്റെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ കൊടുക്കേണ്ട ദിവസമാണിന്ന്. ചില കൂടിക്കാഴ്‌ചകൾ നിങ്ങൾക്ക് ഗുണകരമായി ഭവിക്കും. എന്തു കാര്യം ചെയ്യുമ്പോഴും ശ്രദ്ധയോടെ ചെയ്യുക.
തുലാം: ഇന്ന് നിങ്ങളുടെ ജോലി സ്ഥലത്ത് നല്ല ദിവസമായിരിക്കും. കുടുംബത്തോടൊപ്പം നല്ല രീതിയിൽ സമയം ചെലവഴിക്കാൻ നിങ്ങൾക്ക് സാധിക്കും. നിങ്ങളുടെ പ്രവർത്തികളിൽ മറ്റുള്ളവർക്ക് അസൂയ തോന്നിയേക്കാം. എന്തുതന്നെയായാലും ആത്മവിശ്വാസം കളയരുത്.
വൃശ്ചികം: നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും അടുത്ത സുഹൃത്തിനെ ഇന്ന് കണ്ടുമുട്ടിയേക്കാം. അവരുമായുള്ള സംസാരം നിങ്ങളുടെ പല ബുദ്ധിമുട്ടുകളിൽ നിന്നും ആശ്വാസം നൽകിയേക്കാം. ഇന്നത്തെ ദിവസം മുന്നിൽ പല തടസങ്ങളും അനുഭവപ്പെടുമെങ്കിലും അതിനെയെല്ലാം നിങ്ങൾ തരണം ചെയ്യും.
ധനു: ഇന്ന് നിങ്ങൾക്ക് നിങ്ങളുടെ കുട്ടിക്കാലത്തെ ഓർമ്മകൾ സന്തോഷം പകർന്നേക്കാം. പെട്ടന്ന് ഒരു യാത്ര പോവാൻ നിങ്ങൾ തയ്യാറെടുത്തേക്കാം. നിങ്ങളുടെ ഒരു പഴയ സുഹൃത്തിനെ കണ്ടുമുട്ടാനും ഇന്ന് സാധിച്ചേക്കും. ചെലവുകൾ കൂടാൻ സാധ്യതയുണ്ട്.
മകരം: ജോലിയിൽ നല്ല പ്രതിഫലം ഇന്ന് നിങ്ങളെ കാത്തിരിക്കുന്നു. എല്ലാ സമയങ്ങളിൽ നിന്നും വ്യത്യസ്‌തമായി നിങ്ങളുടെ സഹപ്രവർത്തകർക്ക് നിങ്ങളുടെ അഭിവൃദ്ധിയിൽ അസൂയയോ വെറുപ്പോ ഒന്നും ഇന്ന് തോന്നുകയില്ല. അവർ നിങ്ങളെ പൂർണ്ണമായി പിന്തുണയ്ക്കും. നിങ്ങൾ ജോലി മാറാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അതിനു പറ്റിയ സമയമല്ല.
കുംഭം: ഇന്ന് നിങ്ങൾക്ക് സമ്മിശ്ര ഭാവങ്ങളുടെ ദിവസമായിരിക്കും. നിങ്ങൾ ഇന്നത്തെ ദിവസം ആരംഭിക്കുന്നത് നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന ധാരാളം കാര്യങ്ങളുടെ പട്ടിക തയ്യാറാക്കിക്കൊണ്ടായിരിക്കും. ഇവയിൽ മിക്കതും ഒന്നൊന്നായി തീർക്കാനും നിങ്ങൾക്ക് ഇന്ന് സാധിക്കും.
മീനം: ഇന്ന് നിങ്ങളുടെ ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കേണ്ട ദിവസമാണ്. വാക്കും കോപവും നിയന്ത്രിക്കണം. നിയമവിരുദ്ധമായ പ്രവൃത്തികളില്‍ ഏര്‍പ്പെടരുത്. ചികിത്സാചെലവുകള്‍ക്ക് സാധ്യത. പ്രതികൂലചിന്തകള്‍ നിങ്ങളുടെ വ്യക്തിജീവിതത്തെ ബാധിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.
മേടം: നിങ്ങളിന്ന് നിങ്ങളുടെ പ്രിയതമയെ പ്രീതിപ്പെടുത്താൻ ശ്രമിക്കും. അജ്ഞാതമായ കാരണങ്ങളാൽ നിങ്ങളുടെ ബന്ധുക്കളോടും സുഹൃത്തുക്കളോടും നിങ്ങൾക്കിന്ന് അത്ര പ്രീതി തോന്നാൻ സാധ്യതയില്ല. നിങ്ങൾക്ക് ഇന്ന് വൈകുന്നേരം ഒരു കൂട്ടായ്‌മയിലൂടെ പുതിയ സുഹൃത്തുക്കളെ നേടാൻ കഴിഞ്ഞേക്കും.
ഇടവം: ഇന്ന് നിങ്ങളെ കാത്തിരിക്കുന്നത് നല്ല ദിവസമായിരിക്കില്ല. പ്രതീക്ഷകളും പദ്ധതികളുമൊന്നും വിചാരിച്ചതുപോലെ നടക്കുകയില്ല. സങ്കീർണമായ പ്രശ്‌നങ്ങളും പ്രതിസന്ധികളും ദിവസം മുഴുവനും നിറഞ്ഞു നിൽക്കും. എങ്കിലും നിങ്ങൾ സ്ഥിരതയോടെ നിലകൊള്ളാൻ ശ്രമിക്കുകയും ശാന്തമായി മുന്നോട്ടു പോകുകയും ചെയ്യും.
മിഥുനം: ഒരുപ്പാട് നല്ല കാര്യങ്ങൾ നിങ്ങൾക്കിന്ന് ചെയ്യാൻ കഴിയും. ആവശ്യക്കാരെ കൈ അയച്ച് സഹായിക്കാൻ നിങ്ങൾ തീരുമാനിക്കും. നിങ്ങളുടെ ഈ മഹനീയമായ മനോഭാവം നിങ്ങൾക്ക് സമൂഹത്തിലുള്ള സ്ഥാനം ഉയർത്തുകയും ഇത് നിങ്ങളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുകയും ചെയ്യും.
കര്‍ക്കടകം: നിങ്ങൾക്ക് ഒരുപാട് പ്രശ്‌നങ്ങൾ ഇന്ന് അഭിമുഖീകരിക്കേണ്ടി വരും. ഇതിൻ്റെ ഫലമായി നിങ്ങൾക്ക് വിഷമമുണ്ടായേക്കാം. എന്തായാലും നിങ്ങളുടെ പ്രാഗൽഭ്യം കൊണ്ട് നിങ്ങൾക്ക് ഇതിൽ നിന്നും പുറത്തുകടക്കാൻ സാധിക്കും. വിജയം അനായാസമായി നേടാൻ കഴിയുന്നതല്ല എന്നകാര്യം മനസിലാക്കുക ഇത് നേടുന്നതിനായി കഠിനാധ്വാനം ചെയ്യേണ്ടിവരും.
