ദേശീയ ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു; മികച്ച മലയാള ചിത്രം ‘ഉള്ളൊഴുക്ക്’; മികച്ച സഹനടി ഉര്‍‌വ്വശി, സഹനടന്‍ വിജയരാഘവന്‍

ന്യൂഡൽഹി: 71-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മലയാള സിനിമാ താരങ്ങളായ വിജയരാഘവനും ഉർവ്വശിക്കും മികച്ച സഹനടന്‍/സഹനടി അവാര്‍ഡിന് അര്‍ഹരായി. പൂക്കളം എന്ന ചിത്രത്തിലെ അഭിനയത്തിന് വിജയരാഘവൻ മികച്ച സഹനടനുള്ള പുരസ്കാരം നേടി. ഉള്ളൊഴുക്ക് എന്ന ചിത്രത്തിലെ അഭിനയത്തിന് ഉർവശി മികച്ച സഹനടിക്കുള്ള പുരസ്‌കാരം നേടി.

മികച്ച മലയാള ചിത്രമായി ഉള്ളൊഴുക്ക് തിരഞ്ഞെടുക്കപ്പെട്ടു. ക്രിസ്റ്റോ ടോമിയാണ് ചിത്രത്തിന്റെ സംവിധായകൻ. ‘2018’ എന്ന ചിത്രത്തിലൂടെ മോഹൻദാസാണ് മികച്ച പ്രൊഡക്ഷൻ ഡിസൈനർ. പൂക്കളം എന്ന ചിത്രത്തിലൂടെ മിഥുൻ മുരളിക്ക് മികച്ച എഡിറ്റർ അവാര്‍ഡ് ലഭിച്ചു. നോൺ-ഫീച്ചർ വിഭാഗത്തിലും മലയാളത്തിന് അവാർഡ് ലഭിച്ചു. നെക്കൽ – ക്രോണിക്കിൾ ഓഫ് ദി പാഡി മാൻ എന്ന ചിത്രത്തിലൂടെ എം.കെ. രാംദാസ് അവാർഡ് നേടി.

നെക്കൽ – ക്രോണിക്കിൾ ഓഫ് ദി പാഡി മാൻ ജൂറിയുടെ പ്രത്യേക പരാമർശം നേടി. വിവാദമായ ‘ദി കേരള സ്റ്റോറീസ്’ എന്ന ചിത്രം അവാർഡുകൾ നേടി. ചിത്രത്തിന്റെ സംവിധായകൻ സുദീപ്തോ സെൻ മികച്ച സംവിധായകനുള്ള അവാർഡ് നേടി.

Leave a Comment

More News