ന്യൂയോർക്ക്: ഹഡ്‌സൺ മലയാളി അസോസിയേഷൻ (ഹഡ്‌മ) ന്യൂയോർക്കിന്റെ 2025-2026 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
കുരിയാക്കോസ് പാറക്കാട്ട് (പ്രസിഡന്റ്), ഷാജി സാമുവൽ (സെക്രട്ടറി), സുരേഷ് വി (ട്രഷറര്‍), ബിനു പോൾ (വൈസ് പ്രസിഡന്റ്), ബെൻജി ഗീവർഗീസ് (ജോയിന്റ് സെക്രട്ടറി) എന്നിവരെയാണ് തിരഞ്ഞെടുത്തത്. കൂടാതെ, പത്തംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെയും തിരഞ്ഞെടുത്തു.
ജോസഫ് കുരിയപ്പുറം, സുധാ കർത്ത എന്നിവർ രക്ഷാധികാരികളായി തുടരും.
പുതിയ ഭാരവാഹികൾക്ക് ഹഡ്‌മയുടെ പ്രവർത്തനങ്ങളിൽ കൂടുതൽ മികവ് പുലർത്താനും സംഘടനയെ കൂടുതൽ ഉയരങ്ങളിലേക്ക് നയിക്കാനും സാധിക്കട്ടെ എന്ന് മുൻ പ്രസിഡന്റ് റോബർട്ട് ആരീച്ചിറ ആശംസിച്ചു.

