റ്റാമ്പാ: മലയാളി അസോസിയേഷന്‍ ഓഫ് റ്റാമ്പായുടെ ഈ വര്‍ഷത്തെ ഓണാഘോഷം വര്‍ണ്ണശബളമായ പരിപാടികളോടെ ഓഗസ്റ്റ് 9-ാം തീയതി നടത്തപ്പെടും. രാവിലെ 11:00 മണിക്ക് ക്നാനായ കമ്മ്യൂണിറ്റി സെന്‍ററില്‍ ആഘോഷങ്ങള്‍ക്ക് തിരി തെളിയും.
വാദ്യമേളത്തിന്‍റേയും താലപ്പൊലിയുടേയും അകമ്പടിയോടുകൂടി മാവേലിമന്നനെ വരവേല്‍ക്കുന്ന ഘോഷയാത്ര, സാംസ്കാരിക സാമുദായിക നേതാക്കന്‍മാര്‍ പങ്കെടുക്കുന്ന പൊതുസമ്മേളനം, കണ്ണിനും കരളിനും കുളിര്‍മ്മയേകുന്ന വൈവിധ്യമാര്‍ന്ന മികച്ച കലാപരിപാടികള്‍ എന്നിവയ്ക്കുള്ള തയ്യാറെടുപ്പുകള്‍ അണിയറയില്‍ പൂര്‍ത്തിയായി വരുന്നു.
വിഭവസമൃദ്ധമായ ഓണസദ്യയോടുകൂടിയാണ് ഈ വര്‍ഷത്തെ അമേരിക്കയിലെ ആദ്യത്തെ ഓണാഘോഷ പരിപാടികള്‍ക്ക് ‘മലയാളി അസോസിയേഷന്‍ ഓഫ് താമ്പാ’ തുടക്കം കുറിക്കുന്നത്.
ഈ ഓണാഘോഷ പരിപാടികളിലേക്കു എല്ലാവരേയും ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായി പ്രസിഡണ്ട് ജോണ്‍ കല്ലോലിക്കലിന്‍റെ നേതൃത്വത്തിലുള്ള ഭാരവാഹികള്‍ അറിയിച്ചു.

