സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യ ദേവാലയ പ്രതിഷ്ഠാ ശുശ്രൂഷ ഓഗസ്റ്റ് 16ന്

ഹൂസ്റ്റൺ: സെന്റ്. തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യ ഗ്രേറ്റർ ഹൂസ്റ്റൺ റൊഷാരനിൽ പുതിയതായി പണികഴിപ്പിച്ച ദേവാലയത്തിന്റെ (13325 Hwy 6, Rosharon, TX 77583) പ്രതിഷ്ഠാ ശുശ്രൂഷ 2025 ഓഗസ്റ്റ് 16 ന് 9 മണിക്ക് നടത്തും. ഇവാഞ്ചലിക്കൽ സഭയുടെ പ്രിസൈഡിങ് ബിഷപ്പ് മോസ്റ്റ് റവ.ഡോ. തോമസ് എബ്രഹാം പ്രതിഷ്ഠാ ശുശ്രൂഷ നിർവഹിക്കും.

തദവസരത്തിൽ വിവിധ സഭകളിലെ വൈദിക ശ്രേഷ്ഠർ, വിശ്വാസികൾ, സാമൂഹിക, രാഷ്ട്രീയ രംഗത്തെ ജനപ്രതിനിധികൾ തുടങ്ങിയവർ സംബന്ധിക്കുന്നതായിരിക്കുമെന്ന് ഇടവക വികാരി റവ.ഡോ.ജോബി മാത്യു, വൈസ് പ്രസിഡൻറ് മത്തായി കെ മത്തായി,സെക്രട്ടറി ജോർജ് മാത്യൂസ് എന്നിവർ സംയുക്തമായി അറിയിച്ചു.

Leave a Comment

More News