എഫ് ഐ ടി യു മലപ്പുറം ജില്ലാ ക്ഷേമനിധി ഓഫീസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു

മലപ്പുറം: അംശാദായ വർദ്ധനവിനനുസരിച്ച് ആനുകൂല്യങ്ങളും വർദ്ധിപ്പിക്കുക, ക്ഷേമനിധി ബോർഡുകളിൽ സ്‌ഥിര നിയമനം നടത്തുക, ആനുകൂല്യങ്ങൾ പൂർണ്ണമായും ഒറ്റത്തവണയായും സമയബന്ധിതമായും നൽകുക, 2023 മെയ് 31ന് ശേഷം തൊഴിലാളികൾക്ക് നൽകാനുള്ള പ്രസവാനുകൂല്യം പതിമൂന്നായിരം രൂപ എത്രയും പെട്ടെന്ന് വിതരണം ചെയ്യുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ടൈലറിംഗ് & ഗാർമെന്റ് വർക്കേഴ്സ് യൂണിയൻ (എഫ് ഐ ടി യു ) മലപ്പുറം ജില്ലാ കമ്മിറ്റി തയ്യൽ തൊഴിലാളി മലപ്പുറം ജില്ലാ ക്ഷേമനിധി ഓഫീസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു.

നിരവധി പേർ പങ്കെടുത്ത മാർച്ച് ധർണയും ടൈലറിംഗ് & ഗാർമെന്റ് വർക്കേഴ്സ് യൂണിയൻ സംസ്ഥാന പ്രസിഡന്റ് ഹംസ എളനാട് ഉദ്ഘാടനം ചെയ്തു. ക്ഷേമനിധി ഓഫീസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു..

നിരവധി പേർ പങ്കെടുത്ത മാർച്ച് ധർണയും ക്ഷേമനിധി ഓഫീസിനു മുന്നിൽ വച്ച് പോലീസ് തടഞ്ഞു.. തൊഴിലാളി ക്ഷേമ പദ്ധതികളെ അട്ടിമറിക്കുന്ന നയങ്ങളിൽ നിന്ന് കേന്ദ്ര – സംസ്ഥാന സർക്കാറുകൾ പിന്മാറണമെന്ന് അദ്ദേഹം പറഞ്ഞു.
ടൈലറിംഗ് & ഗാർമെന്റ് വർക്കേഴ്സ് യൂണിയൻ മലപ്പുറം ജില്ലാ പ്രസിഡന്റ് സെയ്താലി വലമ്പൂർ പരിപാടിയിൽ അധ്യക്ഷത വഹിച്ചു.

എഫ് ഐ ടി യു ജില്ലാ പ്രസിഡന്റ് ഖാദർ അങ്ങാടിപ്പുറം മുഖ്യപ്രഭാഷണം നടത്തി. എഫ് ഐ ടി യു ജില്ലാ ട്രഷറർ എം ഇ ഷുക്കൂർ, ടൈലറിങ് & ഗവൺമെന്റ് വർക്കേഴ്സ് യൂണിയൻ ജില്ലാ സെക്രട്ടറി സമീറ വടക്കാങ്ങര, ജില്ലാ ട്രഷറർ അബൂബക്കർ പി ടി, ഷീബ വടക്കാങ്ങര തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചു.

Leave a Comment

More News