ചിങ്ങം: ഇന്നത്തെ ദിവസം നിങ്ങൾക്ക് സന്തോഷം പ്രദാനം ചെയ്യും. നിങ്ങളുടെ ഭാവനാപരമായ കഴിവുകള്‍ മെച്ചപ്പെടുത്താൻ ഇന്ന് സാധിക്കും. സർഗാത്മക ചിന്തകൾ വർധിക്കും. പ്രിയമുള്ളവരുമായുള്ള കൂടിക്കാഴ്ചയ്ക്ക് സാധ്യത. നിങ്ങളുടെ മക്കളുടെ അഭിവൃദ്ധിയെക്കുറിച്ചുള്ള വാര്‍ത്തകള്‍ കേൾക്കും. വിദ്യാര്‍ഥികള്‍ പഠനത്തില്‍ മികവ് കാണിക്കും. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ സാധ്യത.
കന്നി: ഇന്ന് നിങ്ങളുടെ ഭരണപരമായ കഴിവുകളിൽ ശോഭിക്കാനാവില്ല. വിജയിക്കുന്നതിനുള്ള നിങ്ങളുടെ അദമ്യമായ ആഗ്രഹം കഠിനാധ്വാനം ചെയ്യുന്നതിന് നിങ്ങളെ പ്രേരിപ്പിക്കും. നിങ്ങളുടെ അടിസ്ഥാനപരമായ നേതൃത്വപാടവവും അഭിരുചിയും നിങ്ങളുടെ സംഘടനാപാടവത്തെ മെച്ചപ്പെടുത്തും.
തുലാം: ഇന്ന് ഏറെ ക്രിയാത്മകമായ ദിവസമായിരിക്കും. സഹോദരങ്ങളുമായുള്ള ബന്ധം നല്ലനിലയിലായിരിക്കും. അവര്‍ നിങ്ങളുമായി ചില കാര്യങ്ങൾ ചർച്ച ചെയ്തേക്കാം. സാമ്പത്തിക നേട്ടമുണ്ടാകാൻ സാധ്യതയുള്ള ദിവസമാണിന്ന്. വിദേശ രാജ്യത്തുനിന്നുള്ള നല്ല വാര്‍ത്ത കേൾക്കാൻ ഇടവരും. വിവിധ സാമൂഹ്യ പരിപാടികള്‍ക്കായി യാത്ര ചെയ്യേണ്ടിവരും. പുതിയ ദൗത്യങ്ങള്‍ ഏറ്റെടുക്കാന്‍ മികച്ച ദിവസമാണിന്ന്. മാനസികമായും ശാരീരികമായും ശാന്തത അനുഭവിക്കാനാകുന്ന ദിവസമാണ് ഇന്ന്. നിക്ഷേപകര്‍ക്കും ഇന്ന് നല്ല ദിവസമാണ്.
വൃശ്ചികം: നിങ്ങൾ ആരംഭിക്കുന്ന പുതിയ വ്യവസായ സംരംഭത്തിലൂടെ നിങ്ങളുടെ പരിശ്രമങ്ങൾക്ക് വിലകൽപ്പിക്കപ്പെടും. കഠിനാധ്വാനത്തിൻ്റെ ഫലം ഇന്ന് ലഭിക്കും. എല്ലാവരാലും നിരീക്ഷിക്കപ്പെടുന്ന വ്യക്തിത്വമായിരിക്കും ഇന്ന് നിങ്ങൾ.
ധനു: ഇന്നത്തെ ദിവസം ആരോഗ്യത്തില്‍ അതീവശ്രദ്ധ പുലര്‍ത്തുക. മുൻകൂട്ടി ആസൂത്രണം ചെയ്ത പദ്ധതികളിൽ നിങ്ങൾ വിജയിക്കും. സാമ്പത്തിക നേട്ടത്തിന് സാധ്യത. ബന്ധുവീട് സന്ദർശിക്കാൻ സാധ്യതയുണ്ട്. ദാമ്പത്യജീവിതത്തിൽ സന്തോഷവും സമാധാനവും ലഭിക്കും. സാമൂഹ്യമായി പേരും പ്രശസ്തിയും വര്‍ധിക്കും.
മകരം: ഇന്നത്തെ ദിവസം നിങ്ങൾക്ക് വളരെ ശാന്തമായി അനുഭവപ്പെടും. ക്രിയാത്മകമായി വളരെ തിരക്കിലാകാൻ സാധ്യത. മുതിർന്ന ഉദ്യോഗസ്ഥർക്കിടയിലും സുഹൃത്തുക്കൾക്കിടയിലും പ്രശസ്തി വർധിക്കും.
കുംഭം: ലക്ഷ്യങ്ങൾ കൈവരിക്കണമെന്ന തീവ്രമായ ആഗ്രഹവും, നിശ്ചയദാർഢ്യവുമുള്ള ആളാണ് നിങ്ങള്‍. കഠിനാധ്വാനം ചെയ്യാൻ മടിയുള്ള വ്യക്തിയല്ല. നിങ്ങളിൽ ഒളിഞ്ഞു കിടക്കുന്ന കഴിവിനെ കണ്ടു പിടിച്ച് പരിപോഷിപ്പിക്കാൻ ഇന്നത്തെ ദിവസം സാധ്യതയുണ്ട്.
മീനം: ഇന്നത്തെ ദിവസം അനുകൂലമാകാൻ സാധ്യത കുറവ്. നിസാര കാര്യങ്ങൾക്ക് പോലും മാനസികമായി തളർച്ച തോന്നിയേക്കാം. സ്വയം രക്ഷനേടാൻ പ്രാപ്തമാകുക. ബാഹ്യമായ സ്വാധീനം കാരണം കടന്നുകൂടിയേക്കാവുന്ന ദുഷ്ചിന്തകളെ ഒഴിവാക്കുക. കാര്യങ്ങളെ വ്യക്തതയോടെ കൈകാര്യം ചെയ്യാൻ ശ്രമിക്കുക.
മേടം: നിങ്ങള്‍ക്കിന്ന് സമ്മിശ്ര ഫലങ്ങളുടെ ദിവസമായിരിക്കും. ശാരീരികമായ അനാരോഗ്യവും, ഉത്കണ്ഠയ്ക്കും സാധ്യത. അസ്വസ്ഥതയും ക്ഷീണവും ഉദാസീനതയും ഇന്ന് നിങ്ങളെ വിഷമിപ്പിക്കും. നിങ്ങളുടെ തൊഴിലിനെ പ്രതികൂലമായി ബാധിക്കാതിരിക്കാൻ ശ്രദ്ധിക്കുക. നിങ്ങളുടെ സമീപനത്തില്‍ സത്യസന്ധമായ മാര്‍ഗം സ്വീകരിക്കുക.
ഇടവം: ഇന്ന് പുതിയ ദൗത്യങ്ങള്‍ ഏറ്റെടുക്കുന്നത് അഭികാമ്യമല്ല. ഇന്ന് നിങ്ങളുടെ ആരോഗ്യം നൂറ് ശതമാനവും തൃപ്തികരമാവില്ല. ആരോഗ്യപ്രദമായ ഭക്ഷണം കഴിക്കുക. ഉത്കണ്ഠയും ശാരീരികയായ ക്ഷീണവും നിങ്ങളെ അലട്ടിയേക്കും. ഓഫിസ് ജോലി നിങ്ങളെ ക്ഷീണിതനാക്കും. യാത്ര ഫലപ്രദമാകും.
മിഥുനം: ഇന്നത്തെ ദിവസം സന്തോഷം പ്രദാനം ചെയ്യുന്നു. പലതരം ആളുകളെ ഇന്ന് നിങ്ങൾ കണ്ടുമുട്ടാന്‍ ഇടവരും. സുഹൃത്തുക്കളും കുടുംബവുമായി ഒരു ഉല്ലാസയാത്രക്ക് സാധ്യത. പുതിയ വസ്ത്രങ്ങള്‍ വങ്ങാൻ സാധ്യത. പ്രണയാനുഭവങ്ങള്‍ക്ക് അനുയോജ്യമായ സമയം. നിങ്ങളുടെ ശരീര ക്ഷമത, സാമൂഹ്യ അന്തസ്, പ്രശസ്തി എന്നിവയില്‍ വലിയ മുന്നേറ്റമുണ്ടാകും. ജീവിത പങ്കാളിയുമായി സമയം ചെലവിടും.
കര്‍ക്കടകം: വ്യവസായികൾക്ക് മികച്ച ദിനമാണിന്ന്. സുഹൃത്തുക്കളില്‍ നിന്നും സഹപ്രവര്‍ത്തകരില്‍ നിന്നും സഹായസഹകരണങ്ങള്‍ ലഭിക്കും. നിങ്ങളുടെ ജോലിയുടെ മികവില്‍ മേലധികാരിയും മതിപ്പ് പ്രകടിപ്പിക്കും. പ്രിയപ്പെട്ടവരോടൊപ്പം സന്തോഷകരമായി സമയം ചെലവിടാന്‍ അവസരമുണ്ടാകും. സൃഷ്ടിപരവും കലാപരമായ കാര്യങ്ങള്‍ക്കും ഇന്ന് നിങ്ങൾ നിര്‍ലോഭം പണം ചെലവഴിക്കും.
