
ടാമ്പാ (ഫ്ലോറിഡ): അടുത്ത രണ്ടു മാസക്കാലത്തോളം അമേരിക്കയില്‍ അങ്ങോളമിങ്ങോളം കൊണ്ടാടുന്ന ഓണാഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട്, ഫ്ലോറിഡയിലെ മലയാളി അസോസിയേഷന്‍ ടാമ്പായുടെ ഓണാഘോഷം ഓഗസ്റ്റ് 9 ശനിയാഴ്ച അരങ്ങേറും. അന്നേ ദിവസം രാവിലെ 11:00 മണിക്ക് ക്‌നാനായ കമ്യൂണിറ്റി സെന്ററിലാണ് ആഘോഷങ്ങള്‍ക്ക് തിരി തെളിയുക.
വാദ്യമേളത്തിന്റേയും, താലപ്പൊലിയുടേയും അകമ്പടിയോടുകൂടി മാവേലി മന്നനെ എതിരേല്‍ക്കുന്ന ഘോഷയാത്ര, സാംസ്‌കാരിക-സാമുദായിക നേതാക്കന്മാര്‍ പങ്കെടുക്കുന്ന പൊതുസമ്മേളനം, വൈവിധ്യമാര്‍ന്ന മികച്ച കലാപരിപാടികള്‍ എന്നിവയ്ക്കുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി.
വിഭവസമൃദ്ധമായ ഓണസദ്യയോടുകൂടിയാണ് പരിപാടികള്‍ക്ക് തുടക്കം കുറിക്കുന്നത്.
ഈ ഓണാഘോഷ പരിപാടികളിലേക്ക് ഏവരേയും ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് ജോണ്‍ കല്ലോലിക്കലിന്റെ നേതൃത്വത്തിലുള്ള ഭാരവാഹികള്‍ അറിയിച്ചു.

