ചിക്കാഗോ: ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് കേരളാ ഘടകം പുനഃസംഘടിപ്പിച്ചു. സതീശന് നായര്‍ പ്രസിഡന്റായുള്ള സംഘടനയില്‍ പുനഃസംഘടനയുടെ ഭാഗമായി ചെയര്മാന് പോള്‍ കറുകപ്പള്ളി, ഡെപ്യൂട്ടി ചെയര്മാന് ജയചന്ദ്രന് രാമകൃഷ്ണന്, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റായി സജി കരിമ്പന്നൂര്‍, വൈസ് പ്രസിഡന്റുമാരായി ജോസ് ചാരുംമൂട്, പ്രൊഫ. തമ്പി മാത്യു, സന്തോഷ് നായര്‍, സന്തോഷ് ഏബ്രഹാം, തോമസ് ഓലിയാംകുന്നേല്‍, സന്തോഷ് കാപ്പില്‍, വര്‍ഗീസ് പോത്താനിക്കാട്, ജനറല്‍ സെക്രട്ടറിമാരായി ജോസഫ് ഇടിക്കുള, സെക്രട്ടറിമാരായി സൈമണ്‍ വാളാച്ചേരി, ആന്റോ കവലയ്ക്കല്‍, കുര്യന് വര്‍ഗീസ്, വിപിന്‍ രാജ്, ജോര്‍ജ് ജോസഫ് കൊട്ടുകാപ്പള്ളി, ട്രഷററായി ഡോ. മാത്യു വര്‍ഗീസ്, ജോയിന്റ് ട്രഷറര്‍ മോന്‍സി വര്‍ഗീസ്, കമ്മിറ്റി മെമ്പര്‍മാരായി മാത്യു വൈരമണ് (ലീഗല്‍ അഡ്വൈസര്‍), റേച്ചല്‍ വര്‍ഗീസ് (സ്ട്രാറ്റജിക് അഡ്വൈസര്‍), ചെറിയാന് കോശി, ഷാലു പുന്നൂസ്, ശോശാമ്മ ആന്‍ഡ്രൂസ്, ഉഷാ ജോര്‍ജ്, ജോണ്‍ വര്‍ഗീസ് എന്നിവരും ചിക്കാഗോ ചാപ്റ്റര്‍ പ്രസിഡണ്ടായി ജോര്‍ജ് പണിക്കര്‍, ന്യൂയോര്‍ക്ക് ചാപ്റ്റര്‍ പ്രസിഡണ്ടായി നോഹ ജോര്‍ജ്, ന്യൂജേഴ്സി ചാപ്റ്റര്‍ പ്രസിഡണ്ടായി ജെയിംസ് ജോര്‍ജ്, ഹൂസ്റ്റണ്‍ ചാപ്റ്റര്‍ പ്രസിഡണ്ടായി ജസ്റ്റിന് ജേക്കബ് എന്നിവരേയും ഉള്‍പ്പെടുത്തി സംഘടന പുനഃസംഘടിപ്പിച്ചു.
ഡോ. ഈപ്പന് വര്‍ഗീസ് ചെയര്‍മാനായും, ഐഒസി യുഎസ്എയുടെ വൈസ് ചെയര്മാന് ജോര്‍ജ് ഏബ്രഹാം, ഐഒസി കേരളയുടെ പ്രസിഡണ്ട് സതീശന് നായര്‍, ചെയര്മാന് തോമസ് മാത്യു, മുന്‍ പ്രസിഡണ്ട് ലീലാ മാരേട്ട് എന്നിവരടങ്ങിയ അഞ്ചംഗ കമ്മിറ്റിയാണ് പുനഃസംഘടനയ്ക്കു നേതൃത്വം നല്‍കിയത്.
പുനഃസംഘടനയുടെ ഭാഗമായി പുതിയ ഭാരവാഹിത്വത്തിലേക്ക് വന്നവരെ കമ്മിറ്റി പ്രത്യേകം അഭിനന്ദിക്കുകയും ആശംസകള്‍ നേരുകയുടെ ചെയ്തു. കൂടാതെ സംഘടനാ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുവാനും മറ്റു ചാപ്റ്ററുകള്‍ കൂടുതല്‍ ശക്തിപ്പെടുത്തുവാനും ഏവരും ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കണമെന്നും ജോര്‍ജ് ഏബ്രഹാം ഏവരേയും ഓര്‍മ്മിപ്പിച്ചു.

