ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ 2025-27 വര്‍ഷത്തേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ ജൂബി വള്ളിക്കളം പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നു. അസോസിയേഷന്റെ ഇതുവരെയുള്ള 31 പ്രസിഡന്റുമാരില്‍ മൂന്ന് വനിതാ പ്രസിഡന്റുമാര്‍ ഉണ്ടായിട്ടുണ്ടെങ്കിലും അവര്‍ക്ക് തിരഞ്ഞെടുപ്പിനെ നേരിടേണ്ടി വന്നിട്ടില്ല. അസോസിയേഷന്റെ ചരിത്രത്തില്‍ ആദ്യമായാണ് വനിതാ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി തിരഞ്ഞെടുപ്പിനെ നേരിടുന്നത്. ഇതിലെ വിജയം വനിതകള്‍ക്ക് ഒരു പ്രചോദനമായിരിക്കും.
25 വര്‍ഷത്തോളമായി ഷിക്കാഗോ മലയാളി അസോസിയേഷനിലെ ഒരു സജീവ സാന്നിധ്യമായ ജൂബി വള്ളിക്കളം, അസോസിയേഷന്റെ ബോര്‍ഡ് മെമ്പറായും വിമന്‍സ് ഫോറം ചെയര്‍പേഴ്‌സനായും പല പരിപാടികളുടെ കോഓര്‍ഡിനേറ്ററായും കഴിവ് തെളിയിച്ചിട്ടുണ്ട്. അസോസിയേഷന്റെ ഗോള്‍ഡന്‍ ജൂബിലി ആഘോഷങ്ങളുടെ കോ-കണ്‍വീനര്‍ സ്ഥാനം അലങ്കരിച്ചിട്ടുണ്ട്.
ഫോമയുടെ നാഷണല്‍ വിമന്‍സ് ഫോറം വൈസ് ചെയര്‍പേഴ്‌സണ്‍, ജൂനിയര്‍ അഫയേഴ്‌സ് കമ്മിറ്റി ചെയര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ച് വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ജൂബി കോഓര്‍ഡിനേറ്റ് ചെയ്ത ‘മയൂഖം’ ഫാഷന്‍ ഷോ മത്സരം ഏവരുടേയും പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്. നഴ്‌സസ് അസോസിയേഷന്റെ സെക്രട്ടറി, വൈസ് പ്രസിഡന്റ്, സീറോ മലബാര്‍ കള്‍ച്ചറല്‍ അക്കാഡമി, മലയാളം സ്കൂള്‍ എന്നിങ്ങനെ നിരവധി മേഖലകളില്‍ പ്രവര്‍ത്തിച്ച് കഴിവ് തെളിയിച്ചതിനുശേഷമാണ് അവര്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി മുന്നോട്ട് വന്നിരിക്കുന്നത്. നേതൃത്വപാടവും, ആത്മാര്‍ത്ഥതയും, സത്യസന്ധതയും കൈമുതലായുള്ള ജൂബി വള്ളിക്കളം ഷിക്കാഗോ മലയാളി അസ്സോസിയേഷന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി വന്നിരിക്കുന്നത് അസ്സോസിയേഷന്റെ മുന്നോട്ടുള്ള പ്രയാണത്തിന് അനിവാര്യമാണ്.
ഷിക്കാഗോ മലയാളി അസോസിയേഷന്‍ അംഗങ്ങളില്‍ പലരുടേയും നിലവിലുള്ള ഫോണ്‍ നമ്പറുകള്‍ ലഭ്യമല്ലാത്തതിനാല്‍ നേരിട്ട് വോട്ട് ചോദിക്കുവാന്‍ സാധിച്ചിട്ടില്ലാത്തതുകൊണ്ട് ഇതൊരു അഭ്യര്‍ത്ഥനയായി കരുതി ആഗസ്റ്റ് 24-ന് നടക്കുന്ന തിരഞ്ഞെടുപ്പില്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായ തനിക്ക് വോട്ട് ചെയ്ത് വിജയിപ്പിക്കണമെന്ന് ജൂബി വള്ളിക്കളം അഭ്യര്‍ത്ഥിച്ചു.



