സെബാസ്റ്റ്യന്റെ വീട്ടിൽ നിന്ന് കണ്ടെത്തിയ രക്തക്കറ 2024ല്‍ കാണാതായ ജെയ്നമ്മയുടേതാണെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്

ചേർത്തല: നിരവധി സ്ത്രീകളുടെ തിരോധാനവുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലുള്ള സെബാസ്റ്റ്യന്റെ വീട്ടില്‍ നിന്ന് കണ്ടെത്തിയ രക്തക്കറ 2024-ല്‍ കാണാതായ ഏറ്റുമാനൂർ സ്വദേശിനി ജൈനമ്മയുടെതാണെന്ന് ഫോറന്‍സിക് പരിശോധനയില്‍ തെളിഞ്ഞു. സെബാസ്റ്റ്യൻ ചേർത്തലയിലെ ഒരു സ്വകാര്യ ബാങ്കിൽ പണയപ്പെടുത്തിയതും നഗരത്തിലെ ഒരു സ്വർണ്ണക്കടയിൽ വിറ്റ സ്വർണ്ണാഭരണങ്ങളും ജയ്നമ്മയുടേതാണെന്ന് പരിശോധനയിൽ കണ്ടെത്തി.

2024 ഡിസംബർ 23 ന് ദുരൂഹ സാഹചര്യത്തിൽ കാണാതായ ജയ്നമ്മയുടെ (56) തിരോധാനവുമായി ബന്ധപ്പെട്ട് ഒരു ഫോൺ ടവർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പള്ളിപ്പുറം സ്വദേശിയായ സെബാസ്റ്റ്യൻ അറസ്റ്റിലായത്. സെബാസ്റ്റ്യന്റെ വീട്ടുവളപ്പിൽ നിന്ന് കരിഞ്ഞ അസ്ഥിക്കഷണങ്ങൾ കണ്ടെത്തി. ഇവ ഡിഎൻഎ പരിശോധനയ്ക്ക് അയച്ചു.

പാലായിലെ ഒരു ധ്യാനകേന്ദ്രത്തിൽ വെച്ചാണ് സെബാസ്റ്റ്യൻ ജൈനമ്മയെ കണ്ടുമുട്ടിയത്. 2006 ൽ കാണാതായ കടക്കരപ്പള്ളി സ്വദേശിനി ബിന്ദു പത്മനാഭനുമായും 2013 മെയ് 13 ന് കാണാതായ ഹയറുമ്മയുമായും (ഐഷ) സെബാസ്റ്റ്യന് ബന്ധമുണ്ടെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചിരുന്നു. കസ്റ്റഡി കാലാവധി കഴിഞ്ഞ് ബുധനാഴ്ച കോടതിയിൽ ഹാജരാക്കിയ സെബാസ്റ്റ്യനെ 26 വരെ റിമാൻഡ് ചെയ്തു.

Leave a Comment

More News