ചിങ്ങം: ഇന്ന് നിങ്ങൾക്ക് ശരാശരി ദിവസമായിരിക്കും. കുടുംബത്തോടൊപ്പം സമയം ചെലവിടും. പ്രശ്‌നങ്ങളിൽ കുടുംബംഗങ്ങളുടെ പിന്തുണയുണ്ടാകും. സാമ്പത്തികമായി ഇന്ന് നല്ല ദിവസമല്ല. എന്നാല്‍ പുതിയ ബന്ധങ്ങള്‍ നിങ്ങള്‍ക്ക് നേട്ടമുണ്ടാക്കും. തൊഴിലിടത്തിൽ അച്ചടക്കം പലിക്കാൻ ശ്രമിക്കുക.
കന്നി: നിങ്ങളുടെ പെരുമാറ്റവും, മിതഭാഷണവും മറ്റുള്ളവരെ ആകര്‍ഷിക്കും. ബൗദ്ധികമായി മാറ്റമുണ്ടാകാം. നിങ്ങളുടെ ചിന്ത കാഴ്‌ചപ്പാടുകളിൽ മാറ്റം കൊണ്ടുവന്നേക്കാം. ശാരീരികമായും മാനസികമായും ആരോഗ്യം മെച്ചപ്പെട്ടിരിക്കും. നല്ല വാര്‍ത്തകള്‍ കേൾക്കാൻ ഇടവരും. കുടുംബജീവിതത്തിൽ സന്തോഷമുണ്ടായിരിക്കും.
തുലാം: ഇന്ന് പ്രതീക്ഷിച്ചപോലെ നല്ല ദിവസമായിരിക്കില്ല. കാര്യങ്ങളിൽ കുറച്ചു കൂടി ശ്രദ്ധ പുലർത്തുക. നിങ്ങളുടെ അരോഗ്യം പ്രശ്‌നങ്ങളെ അവഗണിക്കരുത്. ആലോചനയില്ലാതെ സംസാരിക്കാതിരിക്കുക. നിങ്ങളുടെ വികാരങ്ങളെ നിയന്ത്രിക്കുക. ഉടന്‍ പരിഹാരം കാണേണ്ട ചില പ്രശ്‌നങ്ങൾ ഇന്നത്തെ ദിവസം ഉണ്ടായേക്കാം.
വൃശ്ചികം: നിങ്ങളുടെ തൊഴിലിടത്തിലെ പ്രതിശ്ചായ നവീകരിക്കും. നിങ്ങളുടെ പരിശ്രമങ്ങൾ ലക്ഷ്യം കാണും. നിങ്ങൾ സഹപ്രവർത്തകർക്കും, മുതിർന്ന ഉദ്യോഗസ്ഥർക്കും പുതിയ പദ്ധതികള് നൽകും.
ധനു: ഇന്ന് നിങ്ങൾക്ക് ഏറെ ഭാഗ്യമുള്ള ദിവസമാണ്. മറ്റുള്ളവരുടെ പ്രശംസക്ക് പാത്രമാകും. മേലധികാരികളുടെ മതിപ്പ് നേടും. ഏറ്റെടുത്ത ജോലികള്‍ വിജയകരമായി പൂര്‍ത്തിയാക്കും. ഉദ്യോഗ കയറ്റം ലഭിക്കാനും ബിസിനസ് യാത്രക്കും സാധ്യത. അച്‌ഛനിൽ നിന്ന് നേട്ടങ്ങളുണ്ടാകും.
മകരം: അവിവാഹിതർ പങ്കാളിയെ കണ്ടുമുട്ടും. ഭാവി പടുത്തുയർത്താനുള്ള ശ്രമങ്ങൾ ആരംഭിക്കും. ചെലവപുകൾ വർധിക്കാൻ സാധ്യത.
കുംഭം: ചിന്താമഗ്‌നമായ ദിവസമായിരിക്കും ഇന്ന്. കോപം നിയന്ത്രിക്കണം. അമിതമായ ചിന്തകളെ നിയന്ത്രിക്കണം. മോഷണം, നിയമവിരുദ്ധപ്രവൃത്തികള്‍ എന്നി ചെയ്യാതിരിക്കുക. അശുഭചിന്തകള്‍ ഒഴിവാക്കുകയും, വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കുകയും ചെയ്യുക. കുടുംബത്തില്‍ ഒരു വിവാഹം നടക്കാന്‍ സാധ്യത. ചെലവുകള്‍ നിയന്ത്രിക്കുക.
മീനം: നിങ്ങളുടെ സർഗാത്മകമായ കഴിവുകള്‍ പ്രകടിപ്പിക്കാൻ സാധിക്കും. എഴുത്തുകാർക്കും അഭിനേതാക്കൾക്കും നര്‍ത്തകർക്കും മികച്ച ദിനം. പ്രിയപ്പെട്ടവരുടെ അഭിനന്ദനത്തിന് പാത്രമാകും. നിങ്ങളുടെ പുതിയ ബിസിനസ് പങ്കാളിയെ കണ്ടുമുട്ടും. വിനോദത്തിന് സമയം കണ്ടെത്തും.
മേടം: ഇന്ന് നിങ്ങള്‍ പരോപകാരശീലം പ്രകടിപ്പിക്കും. ഇന്ന് മനഃസമാധാനമുള്ള ദിവസമായിരിക്കും. നേട്ടങ്ങൾ കൈവരിക്കും.
ഇടവം: സദസ്സുകളെ കീഴടക്കാൻ കഴിയും. പരിചയക്കാരുമായി സവിശേഷവും ദീര്‍ഘകാലം നിലനില്‍ക്കുന്നതുമായ ബന്ധങ്ങള്‍ ഉണ്ടാക്കും. വിദ്യാര്‍ത്ഥികൾക്ക് അനുകൂല ദിനം. എന്നാൽ ആരോഗ്യം അത്ര തൃപ്‌തികരമാവില്ല. കഠിനാധ്വാനംകൊണ്ട് ഉദ്ദേശിച്ച ഫലമുണ്ടാവില്ല.
മിഥുനം: നിങ്ങൾക്ക് സംതൃപ്‌തിയുടെയും സന്തോഷത്തിൻ്റെയും ആഘോഷങ്ങളുടെയും ദിവസമായിരിക്കും ഇന്ന്. കുട്ടികളോടൊപ്പം സമയം ചെലവഴിക്കും. വീടിന് പുരോഗതിയുണ്ടാക്കുന്ന കാര്യങ്ങള് ചെയ്യും.
കര്‍ക്കിടകം: ഇന്ന് ആഹ്ളാദത്തിന്‍റെ ദിവസമാണ്. പുതിയ പദ്ധതികൾക്ക് തുടക്കം കുറിക്കും. സുഹൃത്തുക്കളെയും പ്രിയപ്പെട്ടവരെയും കണ്ടുമുട്ടും. ഭാഗ്യദേവതയുടെ ആശ്ലേഷം നിങ്ങളില്‍ ഉല്‍സഹവും ഉന്മേഷവും നിറക്കും. നിങ്ങളുമായി മല്‍സരിക്കുന്നവര്‍ പരാജയം സമ്മതിക്കും. സ്നേഹിക്കുന്നവരുടെ ഹൃദയങ്ങള്‍ ഇന്ന് നിങ്ങള്‍ കീഴടക്കും. പെട്ടെന്നുള്ള ഒരു യാത്രയ്ക്ക് സാധ്യത. സാമൂഹിക പദവിയില്‍ ഉയര്‍ച്ച പ്രതീക്ഷിക്കാം.
