സീറോ മലബാർ ജൂബിലി കൺവെൻഷൻ രജിസ്ട്രേഷന് ഫ്ലോറിഡ കോറൽ സ്പ്രിംഗ്‌സ് ഇടവകയിൽ ഉജ്ജ്വലതുടക്കം

ചിക്കാഗോ: 2026 ജൂലൈ 9 മുതൽ 12 വരെ ചിക്കാഗോയിൽ വെച്ച് നടത്തപ്പെടുന്ന സീറോ മലബാർ രജത ജൂബിലി കൺവെൻഷൻ്റെ രജിസ്ട്രേഷൻ നടത്തുന്നതിനായി കൺവെൻഷൻ ടീം ഇടവക സന്ദർശനം ആരംഭിച്ചതായി കൺവീനർ ഫാ:തോമസ് കടുകപ്പിള്ളിൽ അറിയിച്ചു .

ഒക്ടോബർ 18 മുതൽ 20 വരെ ഫ്ലോറിഡ കോറൽ സ്പ്രിംഗ്‌സ് ഔവർ ലേഡി ഓഫ് ഹെൽത്ത് ഫെറോന പള്ളിയിൽ ജൂബിലി കൺവീനർ ഫ: ജോൺ മേലേപ്പുറത്തിൻ്റെ നേതൃത്വത്തിൽ ഇടവക സന്ദർശനം നടന്നു. ജൂബിലി ചെയർമാൻ ജോസ് ചാമക്കാല , ബിജി സി. മാണി , ആൻഡ്രൂസ് തോമസ് എന്നിവർ കൺവെൻഷൻ ടീമിൻ്റെ ഭാഗമായി സന്ദർശനത്തിൽ പങ്കെടുത്തു.

ഇടവക വികാരി ഫാ: ജോർജ് എളമ്പാശേരിൽ ടീമിനെ ഹൃദയപൂർവം സ്വീകരിക്കുകയും കൺവെൻഷൻ സംബന്ധിച്ച വിവരങ്ങൾ നേരിട്ടു ലഭിച്ചതിൽ അതിയായ സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു.

സന്ദർശനത്തിൻ്റെ ഭാഗമായി കൺവെൻഷൻ്റെ ആവശ്യകതയെ കുറിച്ച് ഫാ:ജോൺ മേലേപ്പുറം വിശദമായി പ്രതിപാദിച്ചു . ജോസ് ചാമക്കാല ജൂബിലിയുടെ ഭാഗമായി നടത്തുന്ന വിവിധ ഇടവകകളിൽ നടന്നുവരുന്ന പരിപാടികളെക്കുറിച്ച് വിശദികരിച്ചു. ബിജി സി. മാണി കൺവൻഷൻ ദിവസങ്ങളിൽ നടത്താൻ ഉദ്ദേശിക്കുന്ന വൈവിധ്യമാർന്ന പരിപാടികളുടെ രൂപരേഖ അവതരിപ്പിച്ചു. ആൻഡ്രൂസ് തോമസ് രജിസ്ട്രേഷനെകുറിച്ചും സ്‌പോൺസർഷിപ്പ് അവസരങ്ങളെ കുറിച്ചും വിശദീകരിച്ചു. ഇടവക വികാരി അംഗങ്ങളേവരും ഈ കൺവെൻഷനിൽ പങ്കെടുത്ത് വിജയിപ്പിക്കാൻ ആഹ്വാനം ചെയ്തു.
ഓരോ പള്ളിയിലും അവരുടെ പ്രതിനിധികളോട് ചേർന്ന് രജിസ്‌ട്രേഷൻ പ്രവർത്തനങ്ങൾ നടത്തുവാനുള്ള ഒരു സംവിധാനമാണ് വിഭാവനം ചെയ്തിരിക്കുന്നത്. കൺവെൻഷൻ ടീം ഈ അംഗങ്ങളുമായി ബന്ധപ്പെടുകയും വിവരങ്ങൾ പങ്കു വെയ്ക്കുകയും ചെയ്യുന്നതുവഴി രജിസ്ട്രേഷൻ പ്രക്രിയ എളുപ്പുമാക്കുകയും ചെയ്യുന്നു . ഈ സംയോജിത ശ്രമം കൂടുതൽ വിശ്വാസികളെ കൺവെൻഷൻ്റെ ഭാഗമാക്കുമെന്ന് ടീം പ്രത്യശിക്കുന്നു.

കൺവെൻഷൻടീമിൻ്റെ വാക്കുകളിൽ _ ” തലമുറകളെ ബന്ധിപ്പിക്കുന്നതിനും, അറിവും അനുഭവങ്ങളും പങ്കിടുന്നതിനും, വിശ്വാസത്തെയും സൗഹാർദങ്ങളെയും ആഘോഷിക്കുന്നതിനുമുള്ള ഒരു അപൂർവ്വ അവസരമാണീ കൺവെൻഷൻ” .
ഈ കൺവെൻഷനിൽ വി. കുർബാന , ആരാധന , പ്രശസ്ത പ്രഭാഷകരുടെ അവതരണങ്ങൾ , വിശ്വാസവും വിദ്യാഭാസവും വിനോദവും സംയോജിപ്പിച്ച പരിപാടികൾ , യുവജനങ്ങൾക്കും , കുട്ടികൾക്കും വേണ്ടിയുള്ള പ്രത്യേക പരിപാടികൾ എന്നിവ ഉണ്ടായിരിക്കും.

വരാനിരിക്കുന്ന ആഴ്ചകളിൽ കൂടുതൽ ഇടവക സന്ദർശനങ്ങൾ നടത്താനുള്ള പദ്ധതിയും ടീം പ്രഖാപിച്ചു. ഇതിലൂടെ കൂടുതൽ സമൂഹങ്ങളിലെ വിശ്വാസികളിലേക്ക് കൺവെൻഷൻ്റെ സന്ദേശം എത്തിക്കുകയാണ് ലക്ഷ്യം.
കോറൽ സ്പ്രിംഗ്‌സിലെ വികാരിയച്ചൻ്റെയും, ട്രസ്‌റ്റിമാരുടെയും , ഇടവക അംഗങ്ങളുടെയും, കൺവെൻഷൻ പ്രതിനിധികളുടെയും സ്നേഹപൂർണമായ സ്വീകരണത്തിനും സഹകരണത്തിനും കൺവെൻഷൻ ടീം നന്ദി അറിയിക്കുന്നു.

Leave a Comment

More News