കേരള ഡിബേറ്റ് ഫോറം യുഎസ്എ സം‌വാദം നവംബര്‍ 14-ന് സൂം ഫ്ലാറ്റ് ഫോമിൽ

ഹ്യൂസ്റ്റൻ: അമേരിക്കയിലെയും ഇന്ത്യയിലെയും പ്രത്യേകിച്ച് കേരളത്തിലെ ഇപ്പോഴത്തെ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക മണ്ഡലങ്ങളിലെ സംഭവ വികാസങ്ങളെ ആസ്പദമാക്കി – കേരള ഡിബേറ്റ് ഫോറം യുഎസ്എ, ഒരു സമഗ്ര ചർച്ചാ സമ്മേളനം, സംവാദം സൂം (ZOOM) ഫ്ലാറ്റ് ഫോമിൽ നവംബർ 14, 2025 – 7 PM (Eastern Time) സംഘടിപ്പിക്കുന്നു.

അമേരിക്കൻ ഭരണാധികാരികളുടെ പുതിയ പരിഷ്കാരങ്ങളും നയങ്ങളും ലോക ജനതയെയും പൊതുവായി അമേരിക്കൻ ജനങ്ങളെയും എങ്ങനെ ബാധിക്കുന്നു. നിലയ്ക്കാത്ത യുദ്ധങ്ങൾ, യുദ്ധ ഭീക്ഷണികൾ ലോകത്തിലെ വൻ നഗരമായ ന്യൂയോർക്ക് സിറ്റിയിൽ ഒരു ഇന്ത്യൻ വംശജനായ മംദാനി എന്ന ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് മേയർ സ്ഥാനമേൽക്കുമ്പോൾ ഉണ്ടാകുന്ന പ്രത്യാഘാതങ്ങൾ എന്തൊക്കെയായിരിക്കും?. അമേരിക്കയിലെയും ഇന്ത്യയിലെയും ജനാധിപത്യം, ബഹുസ്വരത, മനുഷ്യാവകാശ ലംഘനങ്ങൾ, വർഗീയത, മതേതരത്വം, സ്വാതന്ത്ര്യം, മാധ്യമസ്വാതന്ത്ര്യം, സ്വതന്ത്ര തെരഞ്ഞെടുപ്പിൽ നടക്കുന്ന, എന്നു പറയപ്പെടുന്ന അട്ടിമറികൾ. ഇപ്പോൾ കത്തി നിൽക്കുന്ന രാഷ്ട്രീയ വിവാദങ്ങൾ തുടങ്ങിയവ ചർച്ച ചെയ്യപ്പെടുന്നു.

ഇന്ത്യയിലെയും കേരളത്തിലെയും സംഭവവികാസങ്ങൾ ചർച്ച ചെയ്യുമ്പോൾ പൊതുജനങ്ങളെ വിഡ്ഢികളാക്കുന്ന രാഷ്ട്രീയ ഒത്തുകളി. തത്വദീക്ഷയില്ലാത്ത, അവിശുദ്ധമായ രാഷ്ട്രീയ കൂട്ടുകെട്ടുകൾ, പൊതുഖജനാവ് ധൂർത്തടിക്കൽ. ചവിട്ടും തുപ്പും, കേരള രാഷ്ട്രീയക്കാരിൽ നിന്ന് ഏറ്റിട്ടും അവരെ വീണ്ടും തോളിലേറ്റി പൂജിക്കുന്ന, അമേരിക്കൻ മലയാളികളുടെയും, നേതാക്കളുടെയും ഉളുപ്പില്ലായ്മ തുടങ്ങിയവ കേരള ഡിബേറ്റ് ഫോറം സംവാദത്തിൽ ചർച്ചാവിഷയമാകും.

ഇൻഡ്യയിലെ, കേരളത്തിലെ ഭരണപ്രതിപക്ഷ കക്ഷികൾ ഉൾപ്പെടുന്ന വിവിധതരം അഴിമതികൾ, അനധികൃത സ്വത്തു സമ്പാദനം, അനധികൃത നിയമനങ്ങൾ, ബന്ധു നിയമനങ്ങൾ, നികുതി വെട്ടിപ്പ്, തട്ടിപ്പ്, ബിനാമി ഇടപാടുകൾ, ലഹരിമരുന്ന്, സ്വർണ്ണക്കടത്ത്, കള്ളക്കടത്ത്, അഴിമതി, കള്ളപ്പണം വെളുപ്പിക്കൽ, വിവിധ കുംഭകോണങ്ങൾ, മുടന്തൻ ന്യായങ്ങൾ, പിഴവുകൾ, രാഷ്ട്രീയ പാർട്ടികളുടെ തത്വദീക്ഷ ഇല്ലായ്മ, അവരുടെ കാലുമാറ്റം കാലുവാരൽ, ജനപ്രതിനിധികളെ ചാക്കിട്ടു പിടുത്തം, കൊള്ള, കൊല, ബലാത്സംഗം, മതനേതാക്കളുടെ വർഗീയ കക്ഷികളുടെ അഴിഞ്ഞാട്ടം, മതമൗലികവാദം വർഗീയത, വിലക്കയറ്റം, നികുതി വർദ്ധന അമിത കടമെടുപ്പ്, സ്വന്തക്കാരെ വകുപ്പുകളിൽ തിരുകിക്കയറ്റി ഖജനാവ് കൊള്ള, കടുംവെട്ട്, വികസന മുരടിപ്പ്, രാഷ്ട്രീയ മലക്കം മറിച്ചിലുകൾ, കാലു മാറ്റങ്ങൾ, അവസരവാദം, ഭരണപക്ഷ പ്രതിപക്ഷ ഒത്തുകളി, ആടിനെ പട്ടിയാക്കൽ, പൊതുജനങ്ങളെ കബളിപ്പിക്കലുകൾ, ജനാധിപത്യത്തിൻറെ കടക്കൽ കത്തി, പ്രവാസികളുടെ മേൽ കുതിര കയറ്റം, പ്രവാസികളെ ഞെക്കി പിഴിയൽ, തുടങ്ങിയ എല്ലാ വിഷയങ്ങളും ഇവിടെ ചർച്ചയ്ക്കും ഡിബേറ്റ്നും വിധേയമാകും.

ആർക്കും, വെർച്വൽ (സൂം) പ്ലാറ്റ്ഫോമിലൂടെ ഈ സംവാദത്തിൽ-ഡിബേറ്റിൽ പങ്കെടുക്കാവുന്നതാണ്. വിവിധ രാഷ്ട്രീയ മുന്നണി നേതാക്കളും, പ്രവർത്തകരും, വിവിധ അമേരിക്കൻ സംഘടനാ പ്രതിനിധികളും അഭ്യുദയ കാംക്ഷികളും പത്ര മാധ്യമ പ്രതിനിധികളും, പൊതുജനങ്ങളും, ഈ സംവാദത്തിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. അവർക്ക് എല്ലാം ഉള്ള ഒരു പ്രത്യേക ക്ഷണക്കത്ത് ആയിക്കൂടെ ഈ പ്രസ്സ് റിലീസിനെ കണക്കാക്കുമെന്നു കരുതുന്നു. ഈ ഓപ്പൺ ഫോറത്തിൽ ഒരു പ്രത്യേക ക്ഷണം ആവശ്യമില്ലെന്ന് കൂടെ അറിയിക്കുന്നു.

ഏതാനും പേർ മാത്രം സംസാരിച്ചു പോകുന്ന ഒരു പാനലിസ്റ്റ് സംവിധാനമോ, മറ്റു പ്രോട്ടോക്കോളുകൾ ഒന്നും ഇവിടെ ഇല്ല എന്നുള്ള കാര്യവും വ്യക്തമാക്കി കൊള്ളുന്നു. ആർക്കും അനുകൂലമായിട്ടോ പ്രതികൂലമായോ സംസാരിക്കാനോ ചോദ്യങ്ങൾ ചോദിക്കാനോ ഉത്തരം പറയാനോ അവസരങ്ങൾ ഉണ്ടായിരിക്കും.. ആർക്കും എപ്പോൾ വേണമെങ്കിലും ഈ സംവാദത്തിലേക്ക് കടന്നുവരാനും അതുപോലെ വിട്ടു പോകുവാനും സാധിക്കും. എന്നാൽ സംവാദത്തിൽ ഇടയിൽ കയറി വരുന്നവർക്കായി, അതുവരെ നടന്ന വാദമുഖങ്ങൾ വീണ്ടും ആവർത്തിക്കുകയില്ല..

ഈ വെർച്വൽ ഡിബേറ്റിൽ പങ്കെടുക്കുന്നവർ അവരവരുടെ ഫോൺ അല്ലെങ്കിൽ കമ്പ്യൂട്ടർ ഡിവൈസിൽ സ്വന്തം പേരും ഫോട്ടോയും പ്രദർശിപ്പിച്ചിരിക്കണം. എങ്കിൽ മാത്രമേ മോഡറേറ്റർക്കു പേര് എടുത്തു പറഞ്ഞു തെറ്റു കൂടാതെ പങ്കെടുക്കുന്നവരെ വെർച്ച്വൽ പ്ലാറ്റ്ഫോമിലേക്ക് സംസാരിക്കാനായി ക്ഷണിക്കാൻ സാധിക്കുകയുള്ളൂ. ഇത്തരം സൂം ഡിബേറ്റ്, ഓപ്പൺ ഫോറം പരമാവധി നിഷ്പക്ഷവും, പ്രായോഗികവും, കാര്യക്ഷമവുമായി നടത്തുക എന്നതാണ് കേരളാ ഡിബേറ്റ് ഫോറം ലക്ഷ്യമിടുന്നത്.

ഏതാണ്ട് സ്ഥിരമായി ഇവിടെയൊക്കെ മറ്റ് യോഗങ്ങളിൽ നടക്കുന്നത് പോലെ ഏതാനും ചില സംഘടന നേതാക്കളും ഭാരവാഹികളും മാത്രം സംസാരിച്ചു പോകുന്ന ഒരു രീതിയല്ല കേരള ഡിബേറ്റ് ഫോറത്തിലുള്ളതു. പങ്കെടുക്കുന്ന ഓരോ വ്യക്തികളെയും പറ്റിയുള്ള നീണ്ട ഇൻട്രൊഡക്ഷനും ഇവിടെ ഉണ്ടാകുകയില്ല. ഓരോരുത്തർക്കും സ്വന്തമായി ചുരുക്കത്തിൽ, പേര് പറഞ്ഞ് – സെൽഫ് ഇൻട്രൊഡക്ഷൻ നടത്താം.

ഏവരെയും ഈ വെർച്വൽ മീറ്റിങ്ങ് ലേക്ക് സ്വാഗതം ചെയ്യുന്നതായി കേരള ഡിബേറ്റ് ഫോറം സംഘാടകർ അറിയിച്ചിട്ടുണ്ട്.
ഈ (സും) മീറ്റിംഗിൽ കയറാനും സംബന്ധിക്കാനും താഴെക്കൊടുത്തിരിക്കുന്ന വെബ്സൈറ്റ് ലിങ്ക് ഉപയോഗിക്കുക. അല്ലെങ്കിൽ (സും) ആപ്പ് തുറന്ന് താഴെകാണുന്ന ഐഡി ടൈപ്പ് ചെയ്യുക, തുടർന്ന് പാസ്‌വേഡ് ടൈപ്പ് ചെയ്തു നിർദിഷ്ട സൂം മീറ്റിങ്ങിൽ കയറുക. അമേരിക്കയിലെ വിവിധ ഭാഗങ്ങളിൽ ഉള്ളവർക്ക്, ഈസ്റ്റേൺ സമയം 7 മണി എന്നത് അവരവരുടെ സ്റ്റേറ്റിലെ സമയം കണക്കാക്കി വെർച്വൽ മീറ്റിംഗിൽ പ്രവേശിക്കാവുന്നതാണ്.

Date & Time: November 14, 2025 Friday 07:00 PM Eastern Time (US and Canada)-New York Time. Remember Central Time 06:00 PM

Join Zoom Meeting & Debate
https://us02web.zoom.us/j/2234740207?pwd=akl5RjJ6UGZ0cmtKbVFMRkZGTnZSQT09
Meeting ID: 223 474 0207
Passcode: justice

കൂടുതൽ വിവരങ്ങൾക്ക്: എ.സി.ജോർജ്: 832 703 5700,സണ്ണി വള്ളികളം: 847 722 7598, തോമസ് ഓലിയാൻകുന്നേൽ: 713 679 9950, സജി കരിമ്പന്നൂർ: 813 401 4178, തോമസ് കൂവള്ളൂർ: 914 409 5772, കുഞ്ഞമ്മ മാത്യു: 281 741 8522

One Thought to “കേരള ഡിബേറ്റ് ഫോറം യുഎസ്എ സം‌വാദം നവംബര്‍ 14-ന് സൂം ഫ്ലാറ്റ് ഫോമിൽ”

  1. Mathai Aranjani

    ഈ ഡിബേറ്റ് ഫോറത്തിലെ പരിപാടികളെ പറ്റി കേട്ടിട്ടുണ്ട്. ഡിബേറ്റ് ഫോറം വളരെക്കാലമായി രംഗത്ത് ഉണ്ടല്ലോ. ഇപ്പോഴും ഭംഗിയായി പോകുന്നു എന്നറിഞ്ഞതിൽ സന്തോഷം. . ഞാനും ഡിബേറ്റിനു വരുന്നുണ്ട്. ഒത്തിരി അഭിപ്രായങ്ങൾ പറയാനുണ്ട്. കഴിഞ്ഞകാലങ്ങളിലെ മാതിരി ഒരു അവസരം ഇപ്പോഴും എനിക്ക് ലഭിക്കുമെന്നുള്ള ഒരു പ്രതീക്ഷയോടെയാണ് വരുന്നത്. വേറെ പല സൂം മീറ്റിങ്ങുകളിലും, ഡയറക്ട് മീറ്റിങ്ങുകളിലും, ഞാൻ പോകാറുണ്ടെങ്കിലും അവിടെയൊന്നും എനിക്ക് എൻറെ അഭിപ്രായം രേഖപ്പെടുത്താനുള്ള ഒരു അവസരം മിനിറ്റ് പോലും കിട്ടാറില്ല. എത്ര കൈ പൊക്കിയാലും, അത് നടത്തുന്ന നേതാക്കന്മാർ, അവസരം തരാറില്ല അല്ലെങ്കിൽ ശ്രദ്ധിക്കാറില്ല. അവിടെയൊക്കെ നടത്തിപ്പുകാരുടെ, അവരുടെ വിവിധ തരത്തിലുള്ള ഭാരവാഹികളുടെ, നിന്നെ മലയാളി എലെക്ട്ഡ് ഓഫീസേഴ്സ് തുടങ്ങിയവരുടെ, നീണ്ട ചൊറിച്ചിലും പൊക്കലും തഴുകലും കഴമ്പില്ല വാചകമടിയും പ്രസംഗം മാത്രം. എന്നാൽ കാശ് കാര്യമായി അവരൊന്നും കൊടുക്കാറില്ല. കാശ് ഈ പാവങ്ങളായ ഞങ്ങളാണ് കൊടുക്കാൻ ബാധ്യസ്ഥർ. എത്തും കാര്യമായ ജനാധിപത്യ പ്രക്രിയയിലൂടെയുള്ള മീറ്റിംഗ് സംവാദങ്ങളോ ഒന്നും കാണുന്നില്ല. ഡിബേറ്റ് ഫോറമെങ്കിലും ദയവായി ഒരു വേറിട്ട രീതിയിൽ തന്നെ പാവപ്പെട്ട പുതിയ ജനങ്ങൾക്ക് അവരുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താനും സംസാരിക്കാനും ഉള്ള അവസരങ്ങൾ തുടർന്നും നൽകുമെന്ന ഒരു പ്രതീക്ഷയാണ് ഉള്ളത്. എല്ലാവിധ ഭാവുകങ്ങളും നേരുന്നു.

Leave a Comment

More News