എടത്വ: ഗുരുശ്രേഷ്ഠൻ തലവടി പട്ടരുമഠം പി.വി രവീന്ദ്രനാഥിന് (അപ്പുസാർ -89) ശിഷ്യ ഗണങ്ങളുടെ യാത്രാ മൊഴി. മൃതദേഹം വ്യാഴാഴ്‌ച രാവിലെ വീട്ടിലും തുടർന്ന് ഉച്ചയ്ക്ക് ഒരു മണി വരെ തലവടി ആൽഫാ പാലിയേറ്റിവ് കെയർ സെൻ്ററിലും പൊതുദർശനത്തിന് വെച്ചു. രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക, സന്നദ്ധ സംഘടന രംഗത്തെ പ്രമുഖര്‍ പ്രണാമം അർപ്പിച്ചു. വൈകിട്ട് 3 മണിക്ക് തിരുവല്ല വൈദ്യുതി പൊതു ശ്മശാനത്തിൽ സംസ്കരിച്ചു.
പരേതൻ തകഴി, മണിപ്പുഴ, തലവടി, ചേർത്തല, താനൂർ എന്നിവിടങ്ങളിലെ സ്കൂളുകളിൽ അദ്ധ്യാപകനായും പ്രധാനാദ്ധ്യാപകനായും സേവനം അനുഷ്ടിച്ചിട്ടുണ്ട്. തലവടി ചർച്ചാ വേദിയുടെയും പാലിയേറ്റീവ് കെയർ സെൻ്ററിൻ്റെയും അദ്ധ്യക്ഷനായിരുന്നു. തലവടി എസ്ഡിവിഎസ് ഗ്രന്ഥശാലയുടെ സ്ഥാപകനാണ്.
ഭാര്യ: പരേതയായ ലീലാ രവീന്ദ്രൻ (തങ്കമണി). മക്കൾ: രേണു, വാണി. മരുമക്കൾ: സുരേഷ് കുമാർ, വിനോദ് കുമാർ.


