നർത്ഥന ഡാൻസ് ഡാളസ് 2025 വാർഷിക ഡാൻസ് അരങ്ങേറ്റം ശ്രദ്ധേയമായി

ഡാളസ്: ഡിസംബർ 6 ശനിയാഴ്ച 2;30 നു മസ്‌ക്കറ്റ് ബാനെർബ്രിഡ്‌ജ്‌ റോഡിലുള്ള ഷാരോൺ ആഡിറ്റോറിയത്തിൽ നർത്ഥന ഡാൻസ് ഡാളസ് 2025 വാർഷിക ഡാൻസ് അരങ്ങേറ്റം വര്ണപ്പൊലിമയോട് കൂടി നടത്തപ്പെട്ടു.

ജൂനിയർ മുതൽ സീനിയർ വരെയുള്ള ഡാൻസ് കുട്ടികളുടെ ഒന്നിനൊന്നു മികച്ച പ്രകടനങ്ങൾ കാണികളുടെ മുന്നിൽ അവതരിപ്പിച്ചു.

3 മണിക്കൂർ നീണ്ടു നിന്ന ഡാൻസ് അരങ്ങേറ്റം കാണികളെ അത്ഭുതപെടുത്തുന്നതായിരുന്നു. ഓരോ പ്രകടങ്ങളും കൈയടികളോട് കൂടിയാണ് കാണികൾ സ്വീകരിച്ചത്. അറുനൂറിൽ പരം കണികളാൽ നിറയപെട്ട ആഡിറ്റോറിയത്തിൽ 3 മണിക്കൂർ കുട്ടികൾ നടത്തിയ ഡാൻസ് പെർഫോമൻസ് ഒന്നിനൊന്നു മെച്ചപ്പെട്ടതായിരുന്നു.

പ്രോഗ്രാമിനു അവസാനിക്കുന്നതിനു മുമ്പായി ഡാൻസ് ടീച്ചർ മിസ്.ഹന്നാ ജോൺ രചിച്ച ബ്രേവ് ലൈക് എ ഡാൻസർ എന്ന പുസ്തകത്തിന്റെ പ്രകാശനം നടത്തി. പുസ്തകത്തിന്റെ കോപ്പികൾ ടീച്ചേഴ്സിനും സീനിയർ സ്റ്റുഡൻസിനും നൽകി കൊണ്ടായിരുന്നു പ്രകാശനം നടത്തിയത്.

പുസ്തകം വിറ്റു കിട്ടുന്ന ക്യാഷ് നവജീവൻ ചാരിറ്റി പ്രോജക്ടിന് നൽകുമെന്ന് ഹന്നാ ജോൺ അറിയിച്ചു. വളരെ മികച്ച രീതിയിൽ നടത്തപ്പെട്ട ഈ പ്രോഗ്രാമിനു പ്രോത്സാഹനം നൽകുകയും സാമ്പത്തീക സഹായം നൽകിയ എല്ലാവരോടുമുള്ള നന്ദി ഭാരവാഹികൾ അറിയിച്ചതോടൊപ്പം ഗ്രാന്റ് സ്പോൺസർ ആയി മുന്നോട്ടു വന്ന താജ്മഹൽ ഇന്ത്യൻ ഗ്രോസറി ആൻഡ് കാറ്ററിംഗ്, അനിൽ മാത്യു (ഓൾ സ്റ്റേറ്റ് ഇൻഷുറൻസ് ജോബി ജോൺ (ലോൺ ഓഫീസർ) എന്നവരോടുള്ള പ്രത്യേക നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

Leave a Comment

More News