വേൾഡ് മലയാളി കൗൺസിൽ നേപ്പാൾ പ്രൊവിൻസ് ഉദ്ഘാടനം ചെയ്തു

തിരുവന്തപുരം: ആഗോള മലയാളി ഐക്യത്തിന്റെ പുതിയ അധ്യായത്തിന് തുടക്കം കുറിച്ച് വേൾഡ് മലയാളി കൗൺസിൽ (WMC) നേപ്പാൾ പ്രൊവിൻസ് ഉദ്ഘാടനം ചെയ്തു. കാഠ്മണ്ഡുവിൽ വെച്ച് നടന്ന പ്രൗഢഗംഭീര ചടങ്ങ് മലയാളി സമൂഹത്തിന് പുതിയ പ്രതീക്ഷകളും സാധ്യതകളും തുറന്നുവെക്കുന്നതാണ്.

ഉദ്ഘാടന ചടങ്ങിൽ ഇന്ത്യാ റീജിയൻ പ്രസിഡന്റ് പദ്മകുമാർ, ഗ്ലോബൽ വൈസ് ചെയർപേഴ്സൺ കണ്ണാട്ട് സുരേന്ദ്രൻ, ഗ്ലോബൽ സെക്രട്ടറി വിജയചന്ദ്രൻ, പ്രവിശ്യ കോർഡിനേറ്റർ ദേവദാസ് മേനോൻ എന്നിവർ പങ്കെടുത്തു.

നേപ്പാൾ പ്രവിശ്യയുടെ പുതിയ നേതൃത്വം:

പ്രസിഡന്റ്: റോബി
സെക്രട്ടറി: മഞ്ജുഷ്
ട്രഷറർ: റോബിൻ

വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ചെയർമാൻ തോമസ് മൊട്ടക്കൽ, പ്രസിഡന്റ് ബാബു സ്റ്റീഫൻ, സെക്രട്ടറി ജനറൽ ഷാജി മാത്യു, ട്രഷറർ സണ്ണി വെളിയത്ത്, അഡ്മിൻ വൈസ് പ്രസിഡന്റ് ജെയിംസ് കൂടൽ, ഓർഗനൈസേഷൻ വൈസ് പ്രസിഡന്റ് ജോൺ സാമുവൽ എന്നിവർ ആശംസകൾ അറിയിച്ചു.

 

Leave a Comment

More News