ഭാരതീയ സംസ്കാരത്തിന്റെ തിളക്കത്തിൽ കെ.എച്ച്.എൻ.എ 2026 കലണ്ടർ പ്രകാശനത്തിനൊരുങ്ങുന്നു

ഭാരതീയ പൈതൃകത്തെയും തനത് സംസ്കാരത്തെയും എന്നും നെഞ്ചിലേറ്റുന്ന കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക (KHNA), പുതുവർഷമായ 2026-നെ വരവേൽക്കുന്നതിനുള്ള വാർഷിക കലണ്ടർ പ്രസിദ്ധീകരിക്കാൻ ഒരുങ്ങുന്നു.

നമ്മുടെ മഹത്തായ കലാപാരമ്പര്യത്തെയും ആത്മീയ ചിന്തകളെയും പ്രതിഫലിപ്പിക്കുന്ന ആകർഷകമായ രൂപകൽപ്പനയോടെയാണ് ഈ കലണ്ടർ പുറത്തിറങ്ങുന്നത്. വടക്കേ അമേരിക്കയിലെ ആയിരക്കണക്കിന് മലയാളി ഹിന്ദു കുടുംബങ്ങളിലേക്ക് ഈ സാംസ്കാരിക പ്രസിദ്ധീകരണം എത്തിച്ചേരും.

ഇന്ത്യൻ, അമേരിക്കൻ വിശേഷ ദിവസങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കുന്ന ഈ കലണ്ടർ, വരും തലമുറയ്ക്ക് നമ്മുടെ സംസ്കാരത്തെ അടുത്തറിയാൻ സഹായിക്കുന്ന ഒരു സാംസ്കാരിക കൈപ്പുസ്തകം കൂടിയായിരിക്കും..

വർഷം മുഴുവൻ ഓരോ വീട്ടിലും ശ്രദ്ധിക്കപ്പെടുന്ന ഈ കലണ്ടറിൽ, ഓരോ മാസത്തിന്റെയും താഴെയുള്ള ഇടം കോംപ്ലിമെന്റ്സുകൾ നൽകുവാനായി ഉപയോഗിച്ചിട്ടുണ്ട്.

ബിസിനസ്സുകൾക്കും, സംഘടനകൾക്കും, വ്യക്തികൾക്കും, കുടുംബങ്ങൾക്കും ചെറിയ ആശംസാ പരസ്യങ്ങൾ നൽകാൻ ഇതൊരു മികച്ച അവസരമാണ്.

കെ.എച്ച്.എൻ.എ-യുടെ പരിപാടികളിൽ സഹകരിക്കുന്ന എല്ലാവര്ക്കും പ്രസിഡന്റ് ടി ഉണ്ണികൃഷ്ണൻ , ജനറൽ സെക്രട്ടറി സിനു നായർ, ട്രഷറർ അശോക് മേനോൻ, വൈസ് പ്രസിഡന്റ് സഞ്ജീവ് കുമാർ, ജോയിന്റ് സെക്രട്ടറി ശ്രീകുമാർ ഹരിലാൽ, ജോയിന്റ് ട്രഷറർ അപ്പുക്കുട്ടൻ പിള്ള, ബോർഡ് ഓഫ് ഡയറക്ടേഴ്സ്, ട്രസ്റ്റീ ബോർഡ് എന്നിവർ നന്ദി അറിയിച്ചു .

പരസ്യത്തിനും കൂടുതൽ വിവരങ്ങൾക്കും, ഭാരവാഹികളെയോ താഴെ പറയുന്നവരെയോ വിളിക്കുക:

സിനു നായർ – 215 668 2367
സഞ്ജീവ് കുമാർ – 732 306 7406
അനഘ വാരിയർ – 727 871 3918
അരവിന്ദ് പിള്ള – 847 769 0519

Leave a Comment

More News