തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പ്: ശാസ്തമംഗലം വാർഡിൽ ബിജെപിയുടെ ആര്‍ ശ്രീലേഖ വിജയിച്ചു

തിരുവനന്തപുരം: ശാസ്തമംഗലം വാർഡിൽ വിജയിച്ച എൻഡിഎ സ്ഥാനാർത്ഥി ആർ ശ്രീലേഖ ജനങ്ങൾക്ക് നന്ദി പറഞ്ഞു,

“ശാസ്തമംഗലം വാർഡിൽ ഇതുവരെ ലഭിച്ചതിൽ വച്ച് ഏറ്റവും വലിയ ഭൂരിപക്ഷമാണിതെന്ന് എനിക്കറിയാം. എനിക്ക് വളരെ സന്തോഷമുണ്ട്. തിരുവനന്തപുരം കോർപ്പറേഷൻ എൻഡിഎ ഭരിക്കും. ജനങ്ങൾക്ക് നന്ദി. ഇപ്പോഴെങ്കിലും ഞങ്ങൾക്ക് ഈ അവസരം നൽകിയതിന് നന്ദി,” ആർ ശ്രീലേഖ പറഞ്ഞു.

ബിജെപി അധികാരത്തിൽ വന്നാൽ മേയർ ആകാൻ സാധ്യതയുള്ളവരിൽ ആർ ശ്രീലേഖയും ഉൾപ്പെടുന്നു. സിപിഎമ്മിന്റെ യുവ സ്ഥാനാർത്ഥി അമൃതയെ പരാജയപ്പെടുത്തിയാണ് ശ്രീലേഖ വിജയിച്ചത്. കൊടുങ്ങാനൂർ വാർഡിൽ ബിജെപി മുൻ ജില്ലാ പ്രസിഡന്റ് വി വി രാജേഷും വിജയിച്ചു. മികച്ച ഭൂരിപക്ഷത്തിനാണ് വി വി രാജേഷിന്റെ വിജയം. ഇത്തവണ മുനിസിപ്പാലിറ്റിയിൽ മേയർ സ്ഥാനത്തേക്ക് സ്ത്രീകൾക്ക് സംവരണം ഇല്ലാത്തതിനാൽ, മേയർ ആകാൻ വി വി രാജേഷിനായിരിക്കും മുൻഗണന.

 

 

Leave a Comment

More News