നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയ്ക്ക് നീതി ലഭിച്ചത് അപൂര്‍ണ്ണം: മഞ്ജു വാര്യർ

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതി വിധിക്കെതിരെ നടി മഞ്ജു വാര്യർ ശക്തമായി രംഗത്തെത്തി. “അതിജീവിതയ്ക്കുള്ള നീതി ഇപ്പോഴും അപൂർണ്ണമാണ്” എന്ന് അവർ ഫെയ്സ്ബുക്കില്‍ ഞായറാഴ്ച പോസ്റ്റ് ചെയ്തു.

“കോടതിയോട് എനിക്ക് അങ്ങേയറ്റം ബഹുമാനമുണ്ട്. എന്നാൽ ഈ കേസിൽ, അതിജീവിതയ്ക്ക് ലഭിച്ച നീതി ഇപ്പോഴും അപൂർണ്ണമാണ്. കുറ്റകൃത്യം ചെയ്തവർ മാത്രമേ ശിക്ഷിക്കപ്പെട്ടിട്ടുള്ളൂ. ഈ ഹീനമായ പ്രവൃത്തി ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ മനസ്സ്, അത് ആരായാലും, ഇപ്പോഴും സ്വതന്ത്രമായി നടക്കുന്നു, അത് ഭയാനകമാണ്. ഈ കുറ്റകൃത്യത്തിന് പിന്നിലുള്ള എല്ലാവരെയും ഉത്തരവാദിത്തത്തോടെ പിടികൂടുമ്പോൾ മാത്രമേ നീതി പൂർണ്ണമാകൂ. ഇത് ഒരു അതിജീവിതയ്ക്ക് മാത്രമുള്ളതല്ല. ജോലിസ്ഥലങ്ങളിലും തെരുവുകളിലും ജീവിതത്തിലും ഭയമില്ലാതെ ധൈര്യത്തോടെ, തലയുയർത്തി നടക്കാൻ അർഹതയുള്ള ഓരോ പെൺകുട്ടിക്കും, ഓരോ സ്ത്രീക്കും, ഓരോ മനുഷ്യനും വേണ്ടിയുള്ളതാണ് ഇത്. അവളോടൊപ്പം…. അന്നും ഇന്നും, എപ്പോഴും,” മഞ്ജു വാര്യര്‍ എഴുതി.

Leave a Comment

More News