മൂല്യങ്ങൾ വിളംബരം ചെയ്യുന്നതാവണം കലാമേളകൾ: കാന്തപുരം

ജാമിഅ മർകസ് ആർട്സ് ഫെസ്റ്റിവൽ ‘ഖാഫ്’ പ്രൗഢമായി

മർകസ് ആർട്സ് ഫെസ്റ്റിവൽ ‘ഖാഫ്’ ഉദ്ഘാടനം ചെയ്ത് മർകസ് ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ സംസാരിക്കുന്നു.

കോഴിക്കോട്: കേവലമായ ആസ്വാദനകൾക്കും വിനോദത്തിനുമപ്പുറം മൂല്യങ്ങളും വിജ്ഞാനങ്ങളും വിളംബരം ചെയ്യുന്നതാവണം കലാമേളകൾ എന്ന് മർകസ് ജനറൽ സെക്രട്ടറി കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ. ജാമിഅ മർകസ് വിദ്യാർഥി യൂണിയൻ ഇഹ്‌യാഉസ്സുന്നയുടെ ആഭിമുഖ്യത്തിൽ നടന്ന ‘ഖാഫ്‌’ ഒക്ടോ എഡിഷൻ ആർട്സ് ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യരുടെ സർഗപരമായ ആവിഷ്കാരങ്ങൾ ഒച്ചപ്പാടുകളും കോലാഹലങ്ങളുമായി മാറുന്ന സാഹചര്യം ഇപ്പോഴുണ്ട്. മനോഹരമായ രാഷ്ട്രീയ പ്രഖ്യാപനമായി മാറേണ്ട തിരഞ്ഞെടുപ്പ് വിജയറാലികൾ പോലും കേവല ഒച്ചപ്പാടുകളായി മാറുന്നത് പരിതാപകരമാണ്-അദ്ദേഹം പറഞ്ഞു. ചടങ്ങിൽ മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തി.

‘മൂല്യങ്ങൾ പുനർനിർവചിക്കുന്നു’ എന്ന പ്രമേയത്തിൽ 150ൽ പരം  ഇനങ്ങളിലായി ആയിരത്തോളം പ്രതിഭകൾ മാറ്റുരച്ച മത്സരത്തിൽ സ്വദേശി സയ്യിദ് ഷഹീറുൽ അഹ്ദൽ കലാപ്രതിഭയായും, ഹാഫിള് ബിശ്ർ സർഗ പ്രതിഭയായും തിരഞ്ഞെടുക്കപ്പെട്ടു.

കൺവെൻഷൻ സെന്ററിൽ നടന്ന ഫെസ്റ്റിന്റെ വിവിധ സെഷനുകളിൽ ജാമിഅ റെക്ടർ ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി, സീനിയർ മുദരിസ് ഉസ്താദ് വിപിഎം ഫൈസി വില്യാപ്പള്ളി, ബഷീർ സഖാഫി കൈപ്പുറം, കുഞ്ഞി മുഹമ്മദ് സഖാഫി പറവൂർ, അബ്ദുല്ല സഖാഫി മലയമ്മ, അബൂബക്കർ സഖാഫി പന്നൂർ, സയ്യിദ് ജസീൽ കാമിൽ സഖാഫി,  അബ്ദുസത്താർ കാമിൽ സഖാഫി, അബ്ദുറഹ്മാൻ സഖാഫി വാണിയമ്പലം, അബ്ദുൽ ഗഫൂർ അസ്ഹരി പാറക്കടവ്, സുഹൈൽ അസ്ഹരി മുഴപ്പാലം, അബ്ദുൽ കരീം ഫൈസി വാവൂർ, അബ്ദുലത്തീഫ് സഖാഫി പെരുമുഖം, ഉമർ സഖാഫി കാവുംപുറം, അബ്ദുൽ ഖാദർ സഖാഫി പൈലിപ്പുറം തുടങ്ങിയവർ സംസാരിച്ചു.

Leave a Comment

More News