രാശിഫലം (17-12-2025 ബുധന്‍)

ചിങ്ങം: ഇന്ന് നിങ്ങള്‍ കൂടുതല്‍ ഊര്‍ജസ്വലരായിരിക്കും. ഇന്ന് സന്തോഷം നല്‍കുന്ന ഒരു വാര്‍ത്ത കേള്‍ക്കാന്‍ സാധ്യതയുണ്ട്. ചെലവ് നിയന്ത്രിക്കണം. ദിവസത്തിൻ്റെ രണ്ടാം പകുതിയിൽ ജോലിയിലും ബിസിനസിലും അപ്രതീക്ഷിത മുന്നേറ്റത്തിന് സാധ്യത. ജോലിസ്ഥലത്തെ ചെറിയ പ്രശ്‌നങ്ങൾ കണ്ടെത്തി പരിഹരിക്കാൻ ശ്രമിക്കും. അതിൽ വിജയമുണ്ടാകും. ധൈര്യമായി മുന്നോട്ടുപോകുക.

കന്നി : ഈ ദിവസം നിങ്ങൾക്ക് കൂടുതൽ മികച്ചതായിരിക്കും. നിങ്ങൾക്ക് ലഭിക്കുന്ന എല്ലാ ശ്രദ്ധയും പ്രശംസയും നിങ്ങളെ കഠിനാധ്വാനം ചെയ്യാനും നിങ്ങളുടെ മികവ് കാണിക്കാനും പ്രോത്സാഹിപ്പിക്കും. നിങ്ങളുടെ ശുഭാപ്‌തി വിശ്വാസവും ബുദ്ധിപരവുമായ സമീപനവും നിങ്ങൾ ആഗ്രഹിച്ച ഫലങ്ങൾ നേടാൻ ഇന്ന് നിങ്ങളെ സഹായിക്കും.

തുലാം: ഇന്ന് നിങ്ങൾ ഒരു പ്രോജക്ട് ഏറ്റെടുക്കുകയും അത് ഏതുവിധേനയും പൂർത്തീകരിക്കുകയും ചെയ്യും. നിങ്ങളുടെ കഠിനാധ്വാനത്തിന്‍റെ ഫലം ജോലിയുടെ ഗുണനിലവാരം മെച്ചപ്പെടുത്തും. മേലുദ്യോഗസ്ഥൻ നിങ്ങളുടെ ജോലിയിൽ സന്തുഷ്‌ടനായിരിക്കും.

വൃശ്ചികം: നിങ്ങൾക്ക് ഒരു നേതാവാകുന്നതിനുള്ള എല്ലാ സ്വഭാവ സവിശേഷതകളുമുണ്ട്. കൂടാതെ ഇന്ന് നിങ്ങൾക്ക് നിങ്ങളുടെ അഭിരുചികളും ചാതുര്യങ്ങളും പ്രകടിപ്പിക്കുന്നതിനു അവസരം ലഭിക്കും. ജോലിയില്‍ സാധാരണ പോലുള്ള ഉയര്‍ച്ച താഴ്‌ചകള്‍ സംഭവിക്കാം.

ധനു: വാക്കുകൾ പ്രവൃത്തികളേക്കാൾ ഉച്ചത്തിൽ സംസാരിക്കും. ആഗ്രഹിച്ച കാര്യങ്ങള്‍ ചെയ്‌ത് പൂര്‍ത്തിയാക്കാന്‍ സാധിക്കുന്ന ദിവസമാണിന്ന്. നിങ്ങളുടെ ശുഭാപ്‌തി വിശ്വാസവും ബുദ്ധിപരവുമായ സമീപനവും നിങ്ങൾ ആഗ്രഹിച്ച ഫലങ്ങൾ നേടിതരും.

മകരം: ഇത് നന്നായി ജോലി ചെയ്യാനും, നിങ്ങളുടെ മാനസികവും ശാരീരികവുമായ ആരോഗ്യം കാത്തു സൂക്ഷിക്കാനും സമയം കണ്ടൊത്തുക. നിങ്ങളുടെ സ്ഥാപനത്തിനു വേണ്ടി ഒരു പ്രധാന ഡീൽ അല്ലെങ്കിൽ പ്രോജക്ട് ഏറ്റെടുക്കുന്നതിനും സാധ്യത. വിശദമായി വിലയിരുത്തിയ ശേഷം അതിലേയ്‌ക്ക് കടക്കുക.

കുംഭം: നിങ്ങളുടെ ജോലിഭാരം നിങ്ങളുടെ ശാരീരിക ആരോഗ്യത്തെ ബാധിക്കാൻ സാധ്യതയുണ്ട്‌. നിങ്ങളുടെ ഓരോ കഴിവുകളും ഗുണങ്ങളും ലക്ഷ്യത്തിലെത്താന്‍ സഹായിക്കുന്നു. നിങ്ങളുടെ കഠിനാധ്വാനത്തിന്‌ വളരെ പെട്ടെന്നു തന്നെ ഫലം ലഭിക്കും.

മീനം: ഒരുപാട് നാളായി നിങ്ങൾ നിങ്ങളുടെ കഴിഞ്ഞ കാലങ്ങളിലെ പ്രകടനത്തെക്കുറിച്ച് ആലോചിക്കുകയാവാം. എന്നാൽ ഇന്നാണ്‌ നിങ്ങൾ അതിനെ മെച്ചപ്പെടുത്താൻ അവസരം ലഭിക്കും. നിങ്ങൾ സഹപ്രവർത്തകരുടെ പിന്തുണകൊണ്ട് നിങ്ങളുടെ പദ്ധതികൾ മികച്ച അന്തിമഫലത്തിലെത്താൻ സാധ്യതയുണ്ട്.

മേടം: ഇന്ന് നിങ്ങള്‍ക്ക് സാധാരണ ഒരു ദിവസമായിരിക്കും. എടുത്തുചാടി പ്രവർത്തിക്കുന്നത് ദോഷ ഫലം ചെയ്യും. ജാഗ്രതയോടിരിക്കുക. പ്രലോഭനങ്ങളിലും വാഗ്‌ദാനങ്ങളിലും വീഴാതിരിക്കുക. വളരെ നാളായി നിങ്ങളെ പിന്തുടരുന്ന പ്രശ്‌നത്തിനൊരു പരിഹാരം ഉണ്ടായേക്കാം.

ഇടവം: ഇന്ന് ആരംഭിക്കുന്ന എല്ലാത്തിലും നിങ്ങൾ വിജയിക്കാൻ സാധ്യതയുണ്ട്. സാമ്പത്തിക ഇടപാടുകളും വിജയകരമാകും. നിങ്ങൾ പ്രതീക്ഷിച്ചതുപോലെ അത്ര ഊർജ്ജസ്വലമായിരിക്കില്ല ദിവസാവസനമെങ്കിലും തൃപ്‌തികരമായിരിക്കും

മിഥുനം: ഇന്ന് നിങ്ങളുടെ സുഹൃത്തുക്കളെയും കുടുംബത്തെയും സംതൃപ്‌തരാക്കുന്നതിന്‌ നിങ്ങൾ കഠിനമായി പരിശ്രമിക്കുകയും, അവരിൽ നിന്നും തിരികെ അതുതന്നെ പ്രതീക്ഷിക്കുകയും ചെയ്യും. നിങ്ങൾ അവർക്ക് എത്രത്തോളം സന്തോഷം നൽകുന്നുവോ, അത്രത്തോളം അവർ തിരികെയും നൽകും. ഇത് നിങ്ങളെ ഈ ദിവസം മുഴുവൻ സന്തോഷവാനാക്കും.

കര്‍ക്കിടകം: സമാധനത്തിന് പ്രധാന്യം കൊടുക്കുക. കോപവും ഉല്‍ക്കണ്ഠയും പ്രശ്‌നങ്ങള്‍ വഷളാക്കുകയേ ഉള്ളൂ. എടുത്തുചാടി പുതിയ കർമങ്ങളിൽ ഏർപ്പെടാതിരിക്കുക. ആരോഗ്യസ്ഥിതി ഇന്ന് മോശമായേക്കാം. അതിനാൽ സ്വയം പ്രത്യേക ശ്രദ്ധ വേണം. തര്‍ക്ക വിഷയങ്ങളിലോ ചർച്ചകളിലോ ഇടപെടാതിരിക്കുക. യാത്രകളും സന്ദര്‍ശനങ്ങളും ഇന്ന് മാറ്റിവെക്കുകയാണ് നല്ലത്.

Leave a Comment

More News