അന്തരിച്ച മുൻമന്ത്രി തോമസ് ചാണ്ടിയുടെ കുട്ടനാടിന്റെ വികസന സ്വപ്നങ്ങൾ യാഥാര്‍ത്ഥ്യമാക്കും: തോമസ് കെ തോമസ്, എംഎൽഎ

കുട്ടനാട്: മുൻ മന്ത്രിയും കുട്ടനാട് എംഎൽഎയുമായിരുന്ന തോമസ് ചാണ്ടിയുടെ 6-ാം ചരമ വാർഷിക അനുസ്മരണം നടന്നു. ജില്ലാ പ്രസിഡന്റ് എന്‍. സന്തോഷ്കുമാർ അദ്ധ്യക്ഷത വഹിച്ചു. നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി സംസ്ഥാന പ്രസിഡന്റ് തോമസ് കെ തോമസ് എംഎൽഎ ഉദ്ഘാടനം ചെയ്തു. 3000 കോടിയിലധികം രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ കുട്ടനാട്ടിൽ നടത്തിയെന്ന് തോമസ് കെ തോമസ് എംഎൽഎ പ്രസ്താവിച്ചു. കുട്ടനാടിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ ദീർഘവീക്ഷണമുണ്ടായിരുന്ന തോമസ് ചാണ്ടി സ്വന്തം കൈയ്യിൽ നിന്നും പണം മുടക്കി വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ് നിർമ്മിക്കുന്നതിന് സ്ഥലം വാങ്ങിയതുകൊണ്ട് 600 കോടിയിലധികം രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന പദ്ധതിയുടെ അവസാന ഘട്ടത്തിലാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംസ്ഥാന ജനറൽ സെക്രട്ടറി പ്രൊഫ. മാത്യൂസ് ജോർജ്, സംസ്ഥാന സെക്രട്ടറി റഷീദ് നമ്പിലശ്ശേരി, സംസ്ഥാന കമ്മിറ്റിംഗം ഷേർളി തോമസ്, പത്തനംതിട്ട ജില്ലാ പ്രസിഡന്റ് ജിജി വട്ടശേരിൽ, മുഹമ്മദ് സാലി, നിയോജക മണ്ഡലം പ്രസിഡൻ്റ് ജിജോ തോമസ് നെല്ലുവേലി, സുലോചന തമ്പി, അജി കോശി, മണ്ഡലം പ്രസിഡൻ്റുമാരായ എസ്.കെ മോഹനകുമാർ, ഔസേപ്പച്ചൻ ചെറുകാട്, കാവാലം ഗ്രാമ പഞ്ചായത്ത് അംഗം രമ്യ മോഹൻ, ശ്രീകുമാർ ചമ്പക്കുളം, ആലപ്പുഴ നഗരസഭാംഗം എം.ജി സതീദേവി, സോഫി മാത്യു , സുധീർ കൈതവന, അഭിലാഷ് മട്ടാഞ്ചേരിൽ എന്നിവർ സംബന്ധിച്ചു.

പൊതു പ്രവർത്തകൻ ഡോ. ജോൺസൺ വി ഇടിക്കുള തോമസ് ചാണ്ടിയുടെ വസതിയിലെത്തി ചിത്രത്തിന് മുമ്പിൽ പുഷ്പാർച്ചന നടത്തി. തോമസ് ചാണ്ടി കുട്ടനാടിന് നല്‍കിയ സംഭവനകൾ എക്കാലവും സ്മരിക്കപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു .

Leave a Comment

More News