രാശിഫലം (15-02-2024 വ്യാഴം)

ചിങ്ങം: ഐശ്വര്യപൂർണവും സൗഭാഗ്യപൂർണവുമായ ഒരു ദിവസം നിങ്ങളെ കാത്തിരിക്കുന്നു. ആവശ്യമുള്ള ഫലങ്ങൾ നേടുന്നതിന് പതിവിലും കൂടുതൽ പോരാടേണ്ടതുണ്ടായേക്കാം. അല്ലെങ്കിൽ നിങ്ങളുടെ പുതിയ ആശയങ്ങളില്‍ ഉണ്ടായ പ്ലാനുകൾ പ്രാവർത്തികമാക്കാൻ സാധാരണ സമയത്തേക്കാൾ കൂടുതൽ സമയം എടുക്കാനിടയുണ്ട്. എല്ലാം നിങ്ങളുടെ ജന്മനക്ഷത്രം അനുസരിച്ചാണ്.

കന്നി: നിങ്ങള്‍ ചെയ്‌ത പലകാര്യങ്ങള്‍ക്കും ഇന്ന് പ്രതിഫലം ലഭിക്കും. സ്വന്തം രീതിയിൽ കാര്യങ്ങൾ നിയന്ത്രിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിലും അതിനു നിങ്ങള്‍ക്ക് ഇപ്പോഴും ഏല്ലാ ഭാരവും പൂർണമായി വലിച്ചെറിയാൻ സാധിക്കുന്നില്ല. ശാന്തത നിലനിര്‍ത്താൻ എപ്പോഴും ശ്രമിക്കുക.

തുലാം: ബാഹ്യസൗന്ദര്യത്തെ കുറിച്ച് കൂടുതൽ ബോധവാനായിരിക്കും. സൗന്ദര്യം വർധിപ്പിക്കുന്നതിനുവേണ്ട കാര്യങ്ങള്‍ക്ക് ഊന്നല്‍നല്‍കും. സൗന്ദര്യവർധക വസ്‌തുക്കളും, വസ്ത്രങ്ങളും വങ്ങാന്‍ തയ്യാറാവും. ഇന്ന് നിങ്ങള്‍ നിങ്ങളുടെ രൂപവും വ്യക്തിത്വവും വർധിപ്പിക്കാൻ ശ്രമിക്കും.

വൃശ്ചികം: ദിവസം മുഴുവനും മാനസികമായി ശാന്തനിലയിലും ശാരീരികമായി മികച്ച നിലയിലും ആയിരിക്കാൻ സാധ്യതയുണ്ട്. ശാരീരികവും മാനസികവുമായ ഊർജം നിങ്ങൾക്കുണ്ടാകും. പ്രതിയോഗികൾ ഇന്ന് തോൽവി സമ്മതിക്കും. സഹപ്രവർത്തകരിൽ നിന്ന് സഹായം ലഭിക്കും. സാമ്പത്തിക നേട്ടങ്ങൾക്ക് സാധ്യത. അപൂർണമായ അസൈൻമെന്‍റുകൾ പൂർത്തിയാക്കും. അസുഖമുള്ളവരെ സംബന്ധിച്ചിടത്തോളം വേദനയ്ക്ക് ഒരു ആശ്വാസം ഉണ്ടാകും.

ധനു: ഇന്ന് നിങ്ങള്‍ പരാജയങ്ങള്‍കൊണ്ട് നിരാശനാകരുത്. കോപം നിയന്ത്രിക്കുക. കുട്ടികളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ അസ്വസ്ഥനാക്കിയേക്കാം. കഴിയുമെങ്കിൽ യാത്ര ഒഴിവാക്കുക.

മകരം: പരാജയങ്ങളില്‍ നിരാശനാകരുത്. വീണ്ടും ശ്രമിച്ചുകൊണ്ടിരിക്കുക. ക്ഷമയും സ്ഥിരോത്സാഹവും കൂടുതൽ ആളുകളും വിലകുറച്ച്‌ കാണും. പക്ഷേ ഈ ഗുണങ്ങൾ നിങ്ങളെ വിജയത്തിലേക്ക്‌ നയിക്കും. നിങ്ങളുടെ പദ്ധതിപ്രകാരമുള്ള ഫലം ഇല്ലെങ്കിലും കോപവും ഉത്കണ്‌ഠയും അടക്കി, നിങ്ങളുടെ പദ്ധതികളിൽ വിശ്വാസമർപ്പിച്ച്‌ ഇരിക്കുക.

കുംഭം: സങ്കീർണമായ കാര്യങ്ങൾ വളരെ എളുപ്പത്തിൽ ചെയ്‌താലും ആളുകൾ നിങ്ങളുടെ മേൽ പഴിചാരുന്നത്‌ കാണാം. ഇന്ന് മറ്റുള്ളവരുടെ തെറ്റുകൾക്ക്‌ നിങ്ങൾ പഴികേൾക്കേണ്ടി വരും. ആ ശല്ല്യപ്പെടുത്തൽ തുടരുകയും, അത്‌ നിങ്ങൾക്ക്‌ നിങ്ങളുടെ ദൗർബല്ല്യങ്ങളെ ശാക്തീകരിക്കനുള്ള അവസരം തരികയും ചെയ്യും.

മീനം: ഇന്ന് നിങ്ങൾ സംഭാഷണത്തില്‍ കര്‍ശന നിയന്ത്രണം കൈക്കൊള്ളണം. അതിൽ പരാജയപ്പെടുന്നത് സാഹചര്യങ്ങള്‍ ശത്രുതാപരമാക്കും. ചെലവിലും നിയന്ത്രണമേര്‍പ്പെടുത്തേണ്ടത് ആവശ്യമാണ്. പണവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഇടപെടുമ്പോള്‍ ശ്രദ്ധിക്കുക. നിങ്ങൾക്കിന്ന് ക്ഷീണം തോന്നാനിടയുണ്ട്. ബന്ധുക്കളുമായുള്ള ചില അനാവശ്യമായ ഇടപെടലുകള്‍ പ്രതികൂലാന്തരീക്ഷം സൃഷ്‌ടിക്കും. അമിത ഭക്ഷണം ഒഴിവാക്കുക.

മേടം: പഴയ പല ഓര്‍മകളും ഇന്ന് നിങ്ങളെ സ്വാധീനിക്കും. അത് നിങ്ങളുടെ ജോലിയിലും വളരെ പ്രകടമായിക്കാണും. പണം സൂക്ഷിക്കുന്നതിൽ ഇന്ന് നിങ്ങൾ പ്രവണത കാണിക്കുകയും ചെയ്യും.

ഇടവം: നിങ്ങൾക്ക് ഈ ദിവസം അനുകൂലമായ ഒന്നല്ല. ആക്രമപരമായ മനോഭാവമാണ് നിങ്ങള്‍ ഇന്ന് പ്രകടിപ്പിക്കുക. നിങ്ങളുടെ നിശ്ചയദാർഢ്യത്തെ സ്വയം ഒന്ന് പരിശോധനയ്ക്ക് വിധേയമാക്കുക. പുതിയ സംരംഭങ്ങൾക്കും ഉദ്യമങ്ങൾക്കും ഈ ദിവസം അനുകൂലമല്ല. അതിനാൽ പുതിയതെന്തെങ്കിലും ചെയ്യാൻ ശ്രമിക്കരുത്. സന്തോഷത്തോടെ സംസാരിക്കാനായി എപ്പോഴും ശ്രമിക്കുക.

മിഥുനം: ബിസിനസിലുള്ള ആൾക്കാർക്കിടയിലും ഒപ്പം തന്നെ അവരുടെ പങ്കാളികൾക്കിടയിലും ധാരാളം ആവേശകരമായ ഊർജ്ജസ്വലത ഇന്ന് കാണാനാകുന്നതാണ്. നിങ്ങൾ തൊടുന്ന എന്തുതന്നെ ആയിരുന്നാലും അവ സ്വർണമായി മാറാം. ഇപ്പോൾ നേട്ടങ്ങൾ കൊയ്യുക. കച്ചവടമേഖലയിൽ നിങ്ങളുടെ വരുമാനം കുത്തനെ ഉയരും. നിക്ഷേപങ്ങൾ വൻതോതിൽ ലാഭവിഹിതം കൊണ്ടുവരാൻ സാധ്യതയുണ്ട്. സുഹൃത്തുക്കൾ ആനുകൂല്യങ്ങൾ കൊണ്ടുവരികയും ചെയ്യാം. നല്ല ബന്ധം നിലനിറുത്തുക.

കര്‍ക്കടകം: ഇന്ന് നിങ്ങള്‍ക്ക് വളരെ സങ്കീര്‍ണമായ ഒരു ദിവസമാണ്. നിങ്ങളുടെ മാനസികാവസ്ഥ മാറിക്കൊണ്ടിരിക്കും. അമിതമായ വൈകാരികതയോ അയോഗ്യതയോ ഇല്ലെന്ന് നിങ്ങൾ മനസിലാക്കേണ്ടതുണ്ട്. ഇല്ലെങ്കില്‍ നിങ്ങള്‍ പ്രശ്‌നങ്ങള്‍ക്ക് മുൻപില്‍ തളർന്നുപോകും. നിങ്ങളുടെ ആരോഗ്യം, ഭക്ഷണ ശീലങ്ങൾ എന്നിവയ്ക്ക് പരിഗണന നല്‍കുക. ബോധപൂർവം നിങ്ങള്‍ ഭക്ഷണ ശീലങ്ങളില്‍ ശ്രദ്ധിക്കുക. അത് നിങ്ങള്‍ക്ക് ശക്തിപകരും.

Print Friendly, PDF & Email

Leave a Comment

More News