രാശിഫലം (22-12-2025 തിങ്കൾ)

ചിങ്ങം: ഇന്ന് നിങ്ങൾക്ക് ഗുണദോഷഫലങ്ങളുടെ സമ്മിശ്രസ്വഭാവമുള്ള ഒരു ദിവസമായിരിക്കും. മറ്റുള്ളവരാൽ ആകർഷിക്കപ്പെടുകയും നന്നായി ഇടപഴകാനും കഴിയും. സുഹൃത്തുക്കളെ കണ്ടുമുട്ടാൻ സാധ്യതയുണ്ട്. നിങ്ങളുടെ കോപം നിയന്ത്രിക്കണം. അത് മൂലം പ്രശ്‌നങ്ങൾ ഉണ്ടയേക്കാം. ദഹനവ്യവസ്ഥ തകരാറിലായതിനാൽ നിങ്ങൾക്ക് ശാരീരികമായി ബലഹീനത അനുഭവപ്പെടാൻ സാധ്യതയുണ്ട്. എന്നാൽ ദിവസത്തിൻ്റെ രണ്ടാം പകുതി വളരെ മികച്ചതായിരിക്കും.

കന്നി: നിങ്ങൾക്ക് ഇന്ന് മോശം ദിവസമാണ്. സാമ്പത്തികമായി മെച്ചപ്പെട്ട ദിനമല്ല. പണം ചെലവഴിക്കുമ്പോൾ സൂക്ഷിക്കുക. നിങ്ങളുടെ തെറ്റായ ഒരു പ്രവർത്തി മൂലം നിങ്ങൾക്ക് ചീത്തപേരുണ്ടായേക്കാം. നിങ്ങളുടെ പ്രശസ്‌തി നഷ്‌ടപ്പെടാതെ നോക്കുക. പറഞ്ഞ ജോലി സമയത്തിനുള്ളിൽ തീർക്കാൻ സാധിക്കാതെ വരും.

തുലാം: ഇന്ന് നിങ്ങള്‍ക്ക് അനുകൂല ദിവസമാണ്. സുഹൃത്തുക്കളെ കണ്ടുമുട്ടുകയും അവരോടൊപ്പം സമയം ചെലവിടുകയും ചെയ്യും. അധികം താമസിയാതെ നിങ്ങളുടെ വേതനത്തിലോ വരുമാനത്തിലോ വര്‍ധനവുണ്ടാകും. മേലുദ്യോഗസ്ഥര്‍ നിങ്ങളുടെ ജോലിയില്‍ സംതൃപ്‌തി പ്രകടിപ്പിക്കും. അതേസമയം, നിങ്ങളുടെ അമ്മയുടെ ആരോഗ്യനില മോശമായതിനാൽ വിഷമം തോന്നും.

വൃശ്ചികം: നിങ്ങൾക്കിന്ന് വല്ലാതെ ദേഷ്യം വന്നേക്കാം. ജോലി സംബന്ധിച്ചുള്ള കാര്യങ്ങളാകാം നിങ്ങളെ ചൊടിപ്പിക്കുക. എന്നാൽ ഇത് നിസാരമായി എടുക്കുക. മാനസികമായും വൈകാരികമായും നിങ്ങള്‍ ബുദ്ധിമുട്ടുകൾ അനുഭവിക്കും. എന്നാൽ രണ്ടാം പകുതി മുതൽ കാര്യങ്ങൾ മാറി മറയും. സന്തോഷവും എളിമയും ഉണ്ടാകുകയും പുറത്തുപോകാനും സാമൂഹികമായി ഇടപെടാനും ആഗ്രഹമുണ്ടാവുകയും ചെയ്യും. യാത്രയ്‌ക്കും സാധ്യത.

ധനു: ഇന്ന് നിങ്ങൾക്ക് ഒരു സാധാരണ ദിവസമായിരിക്കും. ദിവസത്തിൻ്റെ ആദ്യപകുതിയില്‍ സന്തോഷവും സംതൃപ്‌തിയും നിറഞ്ഞുനില്‍ക്കും. സാമ്പത്തിക നേട്ടങ്ങള്‍, സമൂഹിക സന്ദര്‍ശനങ്ങള്‍, ക്ഷേത്ര സന്ദര്‍ശനം എന്നിവയക്ക് രണ്ടാം പകുതിയില്‍ സാധ്യതയുണ്ട്. നിങ്ങളുടെ ഭാര്യയുടെ പിന്‍തുണയും സഹായവും ഉണ്ടാകും. കുടുംബാന്തരീക്ഷം നല്ലതായിരിക്കും. എന്നാല്‍ രണ്ടാം പകുതിയില്‍ അല്‌പം പ്രശ്‌നങ്ങള്‍ നേരിടും. മാനസികമായും ശാരീരികമായും നിങ്ങൾ ബുദ്ധിമുട്ട് അനുഭവിച്ചേക്കാം.

മകരം: ഇന്ന് വളരെ സൂക്ഷിക്കണം. ദിവസം മുഴുവന്‍ നിങ്ങൾക്ക് പലതരം ബുദ്ധിമുട്ടുകള്‍ ഉണ്ടായിക്കൊണ്ടേയിരിക്കും. കണ്ണും കാതും തുറന്നുവെച്ച് ശ്രദ്ധയോടെ പ്രവർത്തിക്കുക. ആരോഗ്യകാര്യത്തിലും നിങ്ങൾക്ക് ഇന്ന് ശ്രദ്ധവേണം. യാത്ര ചെയ്യുമ്പോൾ സൂക്ഷിക്കുക.

കുംഭം: കുംഭരാശിക്കാര്‍ക്ക് ഇന്ന് തികച്ചും സന്തോഷമുള്ള ദിവസമായിരിക്കും. സാമൂഹ്യ സാമ്പത്തിക രംഗങ്ങളില്‍ ഇന്ന് നിങ്ങൾക്ക്‌ അഭിവൃദ്ധിയുണ്ടാകും. എന്നാൽ ദിവസത്തിൻ്റെ രണ്ടാം പകുതിയില്‍ സാഹചര്യങ്ങള്‍ മോശമാകും. പണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കുക. വീട്ടിൽ വഴക്കുണ്ടാവാൻ സാധ്യതയുണ്ട്.

മീനം: ഇന്ന് നിങ്ങളുടെ ജോലിയിൽ ഉയർച്ചയുണ്ടാകും. മികച്ച പ്രകടനം ഇന്ന് നിങ്ങൾക്ക് കാഴ്‌ചവയ്‌ക്കാൻ കഴിഞ്ഞേക്കും. മേൽ ഉദ്യോഗസ്ഥർ നിങ്ങളുടെ ജോലിയിൽ സംതൃപ്‌തരായിരിക്കും. പ്രോമോഷനും വരുമാനവും കൂടാനും സാധ്യതയുണ്ട്.

മേടം: ഇന്ന് നിങ്ങൾക്ക് മോശം ദിവസമായിരിക്കും. ഓഫിസിലും മറ്റും നല്ല അന്തരീക്ഷമായിരിക്കില്ല. തർക്കമുള്ള കാര്യങ്ങൾ വളരെ നിയന്ത്രിച്ച്‌ ചെയ്‌തില്ലെങ്കിൽ അത്‌ പ്രശ്‌നങ്ങൾ ഉണ്ടാക്കും. പക്ഷേ വൈകുന്നേരമാകുമ്പോഴേക്കും പ്രശ്‌നങ്ങള്‍ കലങ്ങി തെളിയും. ശാന്തിയും സമാധാനവും വന്നുചേരും. എന്നിരുന്നാലും, ദിവസത്തിൻ്റെ അവസാനത്തിൽ കാര്യങ്ങൾ മെച്ചപ്പെടാൻ സാധ്യതയുണ്ട്.

ഇടവം: ഈ ദിവസം നിങ്ങൾക്ക് ഒരു ശുഭദിനമായിരിക്കില്ല. കുട്ടികളുടെ പഠനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും ആരോഗ്യ പ്രശ്‌നങ്ങളും നിങ്ങളുടെ മനസിനെ അലട്ടും. കോപത്തെ നിയന്ത്രിക്കുക, ബൗദ്ധിക ചർച്ചകളിൽ നിന്ന് പരമാവധി വിട്ടു നിൽക്കുക. ജോലിസ്ഥലത്ത് ഇന്ന് നിങ്ങൾ തടസങ്ങൾ നേരിടാൻ സാധ്യതയുണ്ട്. അതിനാൽ ഇന്ന് പുതിയ ജോലികൾ ആരംഭിക്കുന്നത് ഒഴിവാക്കുക.

മിഥുനം: ഇന്ന് നിങ്ങൾ വളരെ ഊർജസ്വലരായി കാണപ്പെടും. ഗൃഹാന്തരീക്ഷം വളരെ മികച്ചതായിരിക്കും. ധാരാളം സമയം കുടുംബാംഗങ്ങളുമായി ചെലവഴിക്കും. എന്നാൽ രണ്ടാം പകുതുയിൽ ശാരീരിക അസുഖങ്ങളും മാനസിക അസ്വസ്ഥ്യങ്ങളും അനുഭവപ്പെട്ടേക്കാം.

കര്‍ക്കിടകം: അമിതമായ ജോലിഭാരം ഇന്ന് നിങ്ങളെ ബുദ്ധിമുട്ടിലാക്കും. എന്നിരുന്നാലും നിങ്ങൾ അങ്ങനെയുള്ള സമ്മർദത്തിൽപ്പെടുന്നയാളല്ല, ഒരു ലക്ഷ്യം വച്ച്‌ ജോലി ചെയ്യുമ്പോൾ അതിൽ നിന്നും നിങ്ങളെ പിന്തിരിപ്പിക്കാൻ ആർക്കും കഴിയുകയുമില്ല. നിങ്ങൾ അതിൽ വിജയിക്കുകയും ചെയ്യും. പ്രതീക്ഷ കൈവിടാതിരിക്കുക. അമ്മയിൽ നിന്ന് സന്തോഷ വാർത്ത കേൾക്കും.

Leave a Comment

More News