പുതിയ ഡോക്ടർമാരുടെ തസ്തിക നിർണയം ജില്ലയോടുള്ള അവഗണന പ്രതിഷേധാർഹം

മലപ്പുറം: സംസ്ഥാന വ്യാപകമായി ജില്ലാ താലൂക്ക് ആശുപത്രികളിൽ പുതിയ ഡോക്ടർമാരുടെ തസ്തിക രൂപീകരണത്തിൽ ജില്ലയെ പാടേ അവഗണിച്ചത് അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് വെൽഫെയർ പാർട്ടി മലപ്പുറം ജില്ല എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം പ്രതികരിച്ചു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ജനസംഖ്യ ഉള്ള ഒരു ജില്ലയിൽ 206 തസ്തികകൾ രൂപീകരിച്ചപ്പോൾ നാല് ഡോക്ടർമാരുടെ തസ്തിക മാത്രമേ ജില്ലക്ക് അനുവദിച്ചിട്ടുള്ളൂ എന്നത് മലപ്പുറത്തുകാരെ പരിഹസിക്കുന്നതിനു തുല്യമാണ്. മലപ്പുറം ജില്ലയിലെ ആശുപത്രികൾ രോഗി സാന്ദ്രതയുടെ കാര്യത്തിൽ സംസ്ഥാനത്തെ മറ്റ് ആശുപത്രികളെക്കാൾ ഏറെ മുന്നിലാണ്. എന്നിട്ടും പുതിയ തസ്തികകൾ രൂപീകരിച്ചപ്പോൾ ജില്ലയെ മാറ്റി നിർത്തിയത് അങ്ങേയറ്റം പ്രതിഷേധാർഹം ആണെന്നും ആവശ്യമായത്ര തസ്തികകൾ അനുവദിച്ച് തീരുമാനത്തിൽ തിരുത്തൽ വരുത്താത്ത പക്ഷം ജനകീയ പ്രക്ഷോഭം നയിക്കുമെന്നും യോഗം മുന്നറിയിപ്പ് നൽകി.

ജില്ലാ പ്രസിഡണ്ട് കെവി സഫീർഷ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് സിസി ജാഫർ മാസ്റ്റർ, സെക്രട്ടറി നൗഷാദ് ചുള്ളിയൻ, അഷ്റഫ് അലി കട്ടുപ്പാറ, ജംഷീൽ അബുബക്കർ, ഷാക്കിർ മോങ്ങം എന്നിവർ സംസാരിച്ചു. ബിന്ദു പരമേശ്വരൻ നന്ദി പറഞ്ഞു.

Leave a Comment

More News