എടത്വ: തലവടി ഗ്രാമ പഞ്ചായത്ത് പുതിയ ഭരണ സമിതിക്ക് ആദ്യ നിവേദനം നല്‍കി. പൊതു പ്രവർത്തകൻ ഡോ. ജോൺസൺ വി ഇടിക്കുളയുടെ നേതൃത്വത്തിൽ ജിബി ഈപ്പൻ, സുധീർ കൈതവന എന്നിവർ ചേർന്നാണ് പ്രസിഡന്റ് ബാബു വലിയവീടൻ നേതൃത്വം നല്‍കുന്ന പുതിയ ഭരണ സമിതിക്ക് ആദ്യ നിവേദനം നല്‍കിയത്.
തലവടി ഗ്രാമപഞ്ചായത്തിലെ 16 വാർഡുകളിലെയും പ്രധാന റോഡുകളും ഉൾപ്രദേശങ്ങളിലേക്കുള്ള റോഡുകളും തകർന്ന് കിടക്കുകയാണ്. അറ്റപ്പുറ്റപ്പണികൾ കൃത്യമായി നടക്കാത്തതിനെ തുടർന്നും പൈപ്പിനായി റോഡുകൾ കുഴിച്ചതിനെ തുടർന്നും പൊട്ടിപ്പൊളിഞ്ഞുകിടക്കുന്ന ഗ്രാമീണ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കാൻ അടിയന്തിര നടപടി സ്വീകരിക്കണം. പ്രതിമാസം പതിനായിരക്കണക്കിന് രൂപ വാടക നൽകി പഞ്ചായത്ത് കെട്ടിടം ഉൾപ്പെടെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ സ്വന്തമായ കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിക്കാന്‍ സത്വര നടപടി സ്വീകരിക്കണം.
പതിറ്റാണ്ടുകളായുള്ള കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുകയും പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നത് വരെ സമാന്തരമായി ശുദ്ധജലം വിതരണം ചെയ്യണമെന്നുള്ള സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ് നടപ്പിലാക്കി ജനങ്ങളുടെ ശുദ്ധജല ക്ഷാമം പരിഹരിക്കണമെന്നും ആവശ്യപ്പെട്ടു.
തെരുവ്നായ് ശല്യം പരിഹരിക്കുന്നതിനും വഴിവിളക്കുകളുടെ പണികൾ പൂർത്തിയാക്കി തെരുവ് വിളക്കുകൾ കൃത്യമായി പരിപാലിക്കുന്നതിന് സംവിധാനം ഏർപ്പെടുത്തണമെന്നും. തലവടി ഗ്രാമ പഞ്ചായത്തിന്റെ പരിധിയിൽ ഉള്ള നദി തീരങ്ങൾ കയ്യേറി കൃഷികളും മതിലുകൾക്ക് പുറത്ത് റോഡിൽ സൗന്ദര്യവല്‍ക്കരണം നടത്തി ചെടികൾ ഉൾപ്പെടെ വച്ച് പിടിപ്പിച്ച് വാഹനം ഓടിക്കുന്നവരുടെ കാഴ്ച മറയ്ക്കുന്നതും അപകടങ്ങൾ വരുത്തുന്ന തും ജലനിർഗമനം തടസ്സപ്പെടുത്തുന്നതുമായ വ്യക്ഷങ്ങളും ചെടികളും നീക്കം ചെയ്യുന്നതിന് അടിയന്തിര ഇടപെടൽ ഉണ്ടാകണമെന്നും നീവേദനത്തി
