സെന്റ് പോൾസ് മാർത്തോമാ ചർച്ച് ഓഫ് ഡാളസ് മാതൃകയായി ‘ഒരു ദിവസത്തെ വരുമാനം’ ദാനപദ്ധതി

മെസ്‌ക്വിറ്റ് (ഡാളസ്): മെസ്‌ക്വിറ്റിലെ സെന്റ് പോൾസ് മാർത്തോമാ ചർച്ച് അംഗങ്ങൾ തങ്ങളുടെ  മാതൃകാപരമായ പ്രവർത്തനങ്ങളിലൂടെ  പ്രാദേശിക സമൂഹത്തിന് വലിയൊരു കൈത്താങ്ങായി മാറിയിരിക്കുകയാണ്. ഇടവകയിൽ നടന്ന ‘ഫാമിലി സൺഡേ’ ) ആഘോഷങ്ങളോടനുബന്ധിച്ച് അംഗങ്ങൾ തങ്ങളുടെ ഒരു ദിവസത്തെ വരുമാനം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി മാറ്റിവെച്ചു.

സമാഹരിച്ച തുകയുടെ 50 ശതമാനവും പ്രാദേശിക സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ടവരെയും കഷ്ടത അനുഭവിക്കുന്നവരെയും സഹായിക്കാനാണ് വിനിയോഗിച്ചത്. ഇടവകയുടെ ഈ കാരുണ്യസ്പർശം എത്തിച്ചേർന്നത് ടൗൺ ഓഫ് സണ്ണിവെയ്ൽ പ്രാദേശിക ക്ഷേമ പ്രവർത്തനങ്ങൾക്കും , സിറ്റി ഓഫ് മെസ്‌ക്വിറ്റ്  നഗരപരിധിയിലെ സേവന പ്രവർത്തനങ്ങൾക്കും , ഷെയറിംഗ് ലൈഫ്  നിർദ്ധനരായ ആളുകളെ സഹായിക്കുന്ന ഈ മൂന്നു പദ്ധതികൾക്കുമാണ്

സെന്റ് പോൾസ് മാർത്തോമാ ചർച്ചിൽ ഡിസംബർ 21,28 ഞായറാഴ്ചകളിൽ വിശുദ്ധ  കുർബാനക്ക് ശേഷം ഇടവക വികാരി റവ റജിൻ രാജു അച്ചന്റെ അധ്യക്ഷതയിൽ   സംഘടിപ്പിച്ച ലളിതമായ ചടങ്ങിൽ  സണ്ണിവെയ്ൽ,മെസ്‌ക്വിറ്റ്  സിറ്റികളിൽ നിന്നും എത്തിച്ചേർന്ന സിറ്റി മേയർ , പോലീസ് ഓഫിസർമാർ എന്നിവർ ഉൾപ്പെടുന്ന ഔദ്യോഗീക  ചുമതലക്കാർക്ക് സേവന പ്രവർത്തനങ്ങൾക്കായുള്ള  ചെക്കുകൾ  ട്രസ്റ്റിമാരായ ജോൺ മാത്യു, സക്കറിയാ തോമസ് എന്നിവർ കൈമാറി.

സഭയുടെ ഈ ഉദ്യമം കഷ്ടത അനുഭവിക്കുന്നവർക്ക് ആശ്വാസം പകരുന്നതിനൊപ്പം, സാമൂഹിക പ്രതിബദ്ധതയുടെ ഉത്തമ ഉദാഹരണമായും മാറി. തങ്ങളുടെ വരുമാനത്തിന്റെ ഒരു ഭാഗം മറ്റുള്ളവർക്കായി നൽകാൻ തയ്യാറായ എല്ലാ ഇടവകാംഗങ്ങളെയും ഈ അവസരത്തിൽ സെക്രട്ടറി സോജി സ്കറിയാ അഭിനന്ദികുകയും നന്ദി അറിയിക്കുകയും ചെയ്തു.വൈസ് പ്രസിഡന്റ്‌ തോമസ് എബ്രഹാം,സണ്ണിവെയ്ൽ ടൌൺ മേയറും സെന്റ് പോൾസ് മാർത്തോമാ ഇടവകാംഗവുമായ സജി ജോർജും ചടങ്ങിൽ പങ്കെടുത്തു

Leave a Comment

More News