എബ്രഹാം ചെറിയാൻ ( രാജൻ-71 ) ന്യൂയോര്‍ക്കില്‍ അന്തരിച്ചു

ന്യൂയോർക്ക്. ചെങ്ങന്നൂർ, പെരിശ്ശരി മുതയിൽ പുത്തൻ വീട്ടിൽ പി എം ചെറിയാൻ- കരിങ്ങാട്ടിൽ കുഞ്ഞമ്മ ചെറിയാൻ ദമ്പതികളുടെ മകന്‍ എബ്രഹാം ചെറിയാൻ (രാജൻ -71 ) റോക്ക്‌ലാന്റ് ന്യൂസിറ്റിയിൽ അന്തരിച്ചു. 38 വർഷമായി അമേരിക്കയിൽ എത്തിയിട്ട്. വർഷങ്ങളായി ചികിത്സയിലായിരുന്നു.

മാവേലിക്കര തട്ടാരമ്പലം കൊച്ചു തെക്കേടത്തു പുത്തൻ വീട്ടിൽ അച്ചാമ്മ (അച്ചു ) ആണ് ഭാര്യ. ഏക മകൾ ടാനിയ.

സഹോദരങ്ങൾ: ഫിലിപ്പ് ചെറിയാൻ (റോക്‌ലാൻഡ് മലയാളി അസോസിയേഷൻ പ്രസിഡന്റ്), ഫോമാ നേതാവ് റോയ് ചെങ്ങന്നൂർ, ശാന്തമ്മ, കുഞ്ഞുഞ്ഞമ്മ, ബെക്കി, ലൈസ. പരേതനായ കെ എം സാമുവേൽ, കുരിയൻ കോശി. ജോർജ് താമരവേലിൽ, റജി മാത്യു എന്നിവർ സഹോദരീ ഭർത്താക്കൻമാരും, ആനി ഫിലിപ്പ് (സജു) സഹോദര ഭാര്യയുമാണ്.

സംസ്കാരം പിന്നീട് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് വികാരി ഡോ. രാജു വർഗീസിന്റെ മുഖ്യ കാർമ്മികത്വത്തിൽ നടത്തും.

വിവരങ്ങൾക്ക്: ഫിലിപ്പ് ചെറിയാൻ 845 659 3724, റോയ് ചെങ്ങന്നൂർ 845 659 2874

Leave a Comment

More News