മാഗ് (MAGH) 2026 ഭാരവാഹികളുമായുള്ള ‘പ്രത്യേക അഭിമുഖം’ ‘ദി ഗോൾഡൻ ഔർ’ ‘The Golden Hour’ പ്രവാസി ചാനലിൽ

ഹൂസ്റ്റൺ: മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ (MAGH) 2026-ലേക്കുള്ള പുതിയ ഭരണസമിതി അംഗങ്ങൾ പങ്കെടുക്കുന്ന ‘പ്രത്യേക അഭിമുഖം’ (Exclusive Interview) “ദി ഗോൾഡൻ അവർ” (The Golden Hour) ജനുവരി 4, 5, 6 തീയതികളിൽ രാത്രി 9 മാണിക്കും, ജനുവരി 10 ശനിയാഴ്ച രാവിലെ 11 മണിക്ക് പ്രവാസി ചാനലിൽ പുനർ-സംപ്രേക്ഷണവും ഉണ്ടായിരിക്കുന്നതാണ്

നോർത്ത് അമേരിക്കൻ മലയാളികളുടെ പ്രിയപ്പെട്ടതും പ്രവാസി മലയാളികളുടെ സ്വന്തവുമായ പ്രവാസി ചാനലിലൂടെയാണ് ഈ പരിപാടി പ്രേക്ഷകരിലേക്ക് എത്തുന്നത്. നോർത്തമേരിക്കൻ മലയാളികളുടെ പ്രാദേശിക വാർത്തകളും കമ്മ്യൂണിറ്റിയുടെ സ്പന്ദനം തൊട്ടറിഞ്ഞുള്ള പരിപാടികളും ഏറ്റവും കൂടുതൽ സംപ്രേഷണം ചെയ്യുന്ന ദൃശ്യമാധ്യമമാണ് പ്രവാസി ചാനൽ.

പുതിയ വർഷത്തിൽ സംഘടനയുടെ പ്രവർത്തനങ്ങളെക്കുറിച്ചും, ഭാവി പരിപാടികളെക്കുറിച്ചുമുള്ള വിശേഷങ്ങൾ പങ്കുവെക്കാൻ പ്രസിഡന്റ് റോയ് മാത്യുവിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി അംഗങ്ങൾ ഈ പരിപാടിയിൽ ഒത്തുചേരുന്നു. അഭിമുഖത്തിൽ പങ്കെടുക്കുന്നവർ: മാഗ് 2026 ഭാരവാഹികളായ റോയ് മാത്യു (പ്രസിഡന്റ്), വിനോദ് ചെറിയാൻ (സെക്രട്ടറി), സുനിൽ തങ്കപ്പൻ (ട്രഷറർ), അനില സന്ദീപ് (പ്രോഗ്രാം കോർഡിനേറ്റർ), ഡോ. സുബിൻ ബാലകൃഷ്ണൻ (പി.ആർ.ഒ | ഐ.ടി & വെബ് കോർഡിനേറ്റർ) എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

സുനിൽ ട്രൈസ്റ്റാർ (എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ) രാജേഷ് വർഗീസ് (റീജിയണൽ ഡയറക്ടർ), അജു വരിക്കാട് (റീജിയണൽ റെപ്രസെന്റേറ്റീവ് & കോർഡിനേറ്റർ), ആൻസി ക്രിസ് (ആങ്കർ & പ്രൊഡ്യൂസർ) എന്നിവർ ഈ ‘പ്രത്യേക അഭിമുഖ’ത്തിന് നേതൃത്വം നൽകുന്നു.

തികച്ചും സൗജന്യമായി www.pravasichannel.com എന്ന വെബ്‌സൈറ്റിലൂടെ ലോകത്തെവിടെ നിന്നും 24 മണിക്കൂറും തൽസമയം ചാനൽ കാണാനുള്ള സംവിധാനമുണ്ട്. കൂടാതെ നൂതനമായ ‘മീഡിയ ആപ്പ് യു.എസ്.എ’ (Media App USA) സംവിധാനത്തിലൂടെയും പ്രോഗ്രാമുകൾ 24 മണിക്കൂറും ലഭ്യമാണ്.

കൂടുതൽ വിവരങ്ങൾക്ക് 1-917-662-1122 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Leave a Comment

More News