പ്ലസ് ടു ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകളുടെ 2024-ലെ ഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം: പ്ലസ് ടു ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകളുടെ (വിഎച്ച്എസ്ഇ) 2024 ഫലം മേയ് 9-ന് പ്രഖ്യാപിച്ചു. പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയാണ് പ്ലസ് ടു ഫലം ഉച്ചകഴിഞ്ഞ് 3 മണിക്ക് ശേഷം പ്രഖ്യാപിച്ചത്.

പ്ലസ് ടു 2024 പരീക്ഷകളിലെ വിജയശതമാനം 78.69% ആണ്. വിഎച്ച്എസ്ഇ പരീക്ഷകളുടെ വിജയശതമാനം 71.42% ആണ്.

ഈ വർഷം പ്ലസ് ടു പരീക്ഷയെഴുതിയ 3,74,755 വിദ്യാർത്ഥികളിൽ 2,94,888 പേർ 78.69% വിജയിച്ചപ്പോൾ 2023-ൽ ഇത് 82.95% ആയിരുന്നുവെന്ന് മന്ത്രി പറഞ്ഞു.

ഹയർസെക്കൻഡറി ഫലം www.keralaresults.nic.in , www.prd.kerala.gov.in, www.result.kerala.gov.in, www.examresults.kerala.gov.in, www.results.kite.kerala.gov.in എന്നീ സൈറ്റുകളിൽ ലഭിക്കും.

എസ്എസ്എൽസി പരീക്ഷകളിൽ 99.69 ആണ് വിജയ ശതമാനം. 71,831 പേർ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി

വൊക്കേഷണൽ ഹയർസെക്കൻഡറി ഫലം www.keralaresults.nic.in , www.vhse.kerala.gov.in , www.results.kite.kerala.gov.in , www.prd.kerala.gov.in, www.results.kerala.nic.in എന്നീ സൈറ്റുകളില്‍ ലഭ്യമാണ്.

മൊത്തം 4.41 ലക്ഷം വിദ്യാർത്ഥികൾ – 2.23 ലക്ഷം ആൺകുട്ടികളും 2.17 ലക്ഷം പെൺകുട്ടികളും – ഈ വര്‍ഷം പ്ലസ് ടു ഹയർ സെക്കൻഡറി പരീക്ഷയെഴുതി. ഏപ്രിൽ 3 മുതൽ 24 വരെ ഉത്തരക്കടലാസുകളുടെ മൂല്യനിർണയം നടന്നു. 77 പ്ലസ് വണ്ണിലും പ്ലസ് ടുവിലും മൂല്യനിര്‍ണ്ണയ ക്യാമ്പുകളില്‍ 25,000 അദ്ധ്യാപകരാണ് പങ്കെടുത്തത്.

വൊക്കേഷണൽ വിഭാഗത്തിൽ 29,300 വിദ്യാർഥികൾ പ്ലസ് ടു പരീക്ഷയെഴുതി – 27,798 റഗുലർ വിഭാഗത്തിലും 1,502 പേർ പ്രൈവറ്റ് വിഭാഗത്തിലും. ഈ വിദ്യാർത്ഥികളിൽ 18,297 ആൺകുട്ടികളും 11,003 പെൺകുട്ടികളുമാണ്. എട്ട് മൂല്യനിർണയ ക്യാമ്പുകളിലായി 2200 ഓളം അദ്ധ്യാപകർ പങ്കെടുത്തു.

എസ്എസ്എൽസി ഫലം
2024 ലെ സെക്കൻഡറി സ്കൂൾ ലീവിംഗ് സർട്ടിഫിക്കറ്റ് (SSLC) പരീക്ഷാ ഫലങ്ങള്‍ ഇന്നലെ (മെയ് 8-ന്) പ്രഖ്യാപിച്ചു. വിജയശതമാനം 99.69 ആയിരുന്നു, 2023 ലെ 99.7% എന്ന റെക്കോർഡിനേക്കാൾ 0.01 ശതമാനം പോയിൻ്റ് കുറവാണിത്.

എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ കുട്ടികളുടെ എണ്ണം 71,831 ആണ്. ഇത് 2023-ലെ 68,604-നേക്കാൾ 3,227 കൂടുതലാണ്.

 

 

 

Print Friendly, PDF & Email

Leave a Comment

More News