രാശിഫലം (മെയ് 20 തിങ്കൾ 2024)

ചിങ്ങം: ജോലിസ്ഥലത്തെ തുടക്കത്തിലുള്ള പിരിമുറുക്കം കാര്യമാക്കേണ്ടതില്ല, അത് കുറച്ചുസമയം കഴിഞ്ഞ് ശരിയാകും. പ്രിയപ്പെട്ടവരുടെ സ്‌നേഹവും കാരുണ്യവുമാണ് നിങ്ങളുടെ ഇന്നത്തെ ദിവസത്തിന്‍റെ പ്രത്യേകത.

കന്നി: ജോലിസ്ഥലത്ത് നിങ്ങൾക്ക് ഭാവനാസമ്പന്നവും ഫലപ്രദവുമായ ഒരു ദിവസമാകും ഇന്ന്. നിങ്ങളുടെ ഒദ്യോഗിക ജീവിതത്തിന്‍റെ ഏറ്റവും നല്ല ഭാഗമായിരിക്കും ഇന്നത്തെ ഉച്ച കഴിഞ്ഞ സമയം. നിങ്ങൾ പുതിയ ആശയങ്ങൾ അവതരിപ്പിക്കുകയും മേലുദ്യോഗസ്ഥന്‍റെ അംഗീകാരം നേടുകയും ചെയ്യും. ഇന്ന് വൈകുന്നേരം നിങ്ങൾ പങ്കാളിയുമായി ആവോളം സമയം ചെലവഴിക്കും.

തുലാം: ഇന്ന് നിങ്ങൾക്ക് ജോലിസംബന്ധമായി അത്ര നല്ല ഒരു ദിവസമായിരിക്കില്ല. കാരണം, നിങ്ങളുടെ മുകളിലുള്ളവർ വിജയത്തിന്‍റെ പാത തടസപ്പെടുത്തിയേക്കാം. നിങ്ങൾക്കിന്ന് ജോലിക്കായി കൂടുതൽ സമയം ചെലവഴിക്കേണ്ടി വന്നേക്കാം. ഇത് കുടുംബവുമായി ചെലവഴിക്കുന്ന നിങ്ങളുടെ സമയം കുറച്ചേക്കും. കുടുംബാംഗങ്ങളുടെ ത്യാഗമാണ് നിങ്ങളുടെ വിജയങ്ങൾക്ക് കാരണം എന്നത് മറക്കരുത്.

വൃശ്ചികം: ജീവിതം അത്ര സാവധാനത്തിലോ വേഗത്തിലോ അല്ല പോകുന്നത്. നിങ്ങൾ ശരിയായ പാതയിൽ ശക്തമായി തന്നെയാണ് മുന്നേറുന്നത്. ജോലിസ്ഥലത്ത് കാര്യക്ഷമത ഇന്ന് മെച്ചപ്പെടും. വീട്ടിൽ നിങ്ങൾ തൃപ്‌തരും ഏറ്റവും പ്രധാനമായി, സമാധാനം അനുഭവിക്കുന്നവരുമാകും.

ധനു: നിങ്ങൾക്ക് സമ്മിശ്രമായ ഫലങ്ങൾ നിറഞ്ഞ ഒരു ദിവസമായിരിക്കും ഇന്ന്. ജോലിയിൽ ഇന്ന് അപ്രതീക്ഷിതമായ സംഭവങ്ങളെ കാത്തിരിക്കുക. അവിടവിടെ തടസങ്ങൾ വന്നുപോയാൽ ദുഖിക്കേണ്ടതില്ല. കാരണം, വൈകുന്നേരത്തെ വാഗ്‌ദാനങ്ങൾ പകലുണ്ടായ എല്ലാ കുഴപ്പങ്ങൾക്കും ഒരു പരിഹാരമായി പരിണമിക്കും.

മകരം: ജോലിയിൽ ഇന്ന് നിങ്ങൾക്ക് കൂടുതൽ ശ്രദ്ധതോന്നിയാൽ അതിശയിക്കേണ്ടതില്ല. ഇന്നത്തെ ദിവസം നിങ്ങളുടെ ഭാഗ്യത്തിന്‍റെ ദിവസമാണ്. കാരണം, നിങ്ങളുടെ മികച്ച പ്രവർത്തനങ്ങൾക്കുള്ള പ്രതിഫലം സഹപ്രവർത്തകരിൽ നിന്നോ മേലുദ്യോഗസ്ഥരിൽ നിന്നോ പ്രത്യേക സൽക്കാരമായി ഇന്ന് ലഭിച്ചേക്കാം.

കുംഭം: ഇന്ന് സാമ്പത്തികമായി നിങ്ങൾക്ക് ഒരു നല്ല ദിവസമാണ്. അത് കഴിവതും പ്രയോജനപ്പെടുത്തുക. നിങ്ങളുടെ എതിരാളികൾക്ക് നിങ്ങൾ ശക്തമായ വെല്ലുവിളി ഉയർത്തുകയും അവരിൽ പലരും നിങ്ങളോടേറ്റുമുട്ടാനുള്ള ത്രാണിയില്ലാതെ വളരെ പിറകിലേക്ക് പിന്തള്ളപ്പെടുകയും ചെയ്യും. ചുറ്റുപാടുമുള്ള അസൂയാലുക്കളെ സൂക്ഷിക്കുക.

മീനം: നിങ്ങൾ വലിയ വിജയം പ്രതീക്ഷിക്കുന്ന ഒരു ദിവസമായിരിക്കും ഇന്ന്. നിങ്ങളിന്ന് ചെയ്യുന്ന കഠിനമായ പരിശ്രമങ്ങൾ ധാരാളം പൂച്ചെണ്ടുകളും അംഗീകാരങ്ങളും കൊണ്ടുവരും.

മേടം: വിജയത്തിന്‍റെ രഹസ്യം പങ്കുവയ്‌ക്കുന്നത് നല്ലതാണെന്ന് ഇന്ന് നിങ്ങൾ തിരിച്ചറിയും. ഇന്ന് നിങ്ങൾ എന്തുതന്നെ നൽകിയാലും അത് ഒൻപത് മടങ്ങായി തിരിച്ചു കിട്ടും. ഇപ്പോൾ തുറന്ന മനസ്ഥിതിയോടും ഉൾക്കൊള്ളാനുള്ള മനസോടും കൂടി പെരുമാറുമെങ്കിൽ കൂടുതലാളുകൾ നിങ്ങളെ ബഹുമാനിക്കും.

ഇടവം: ഇന്ന് ദിവസം മുഴുവനും നിങ്ങൾ ആരാലും കീഴടക്കപ്പെടാതെയും യാതൊന്നും ബാധിക്കാതെയും കഴിയും. നിങ്ങൾ ജാഗ്രത/ശ്രദ്ധ അവിടെയുമിവിടെയും നഷ്‌ടപ്പെടുത്താതെ, സമയവും ഊർജവും കളയാതെ ഇരിക്കുക. ജോലിയിൽ അല്ലെങ്കിൽ ചെയ്‌തുകൊണ്ടിരിക്കുന്ന പ്രൊജക്‌ടിൽ നിങ്ങള്‍ക്ക് പിരിമുറുക്കം അനുഭവപ്പെട്ടേക്കാം. വൈകുന്നേരം പ്രിയപ്പെട്ടവരുമായി ഒരു നല്ല വൈകുന്നേരം പ്രതീക്ഷിക്കാം.

മിഥുനം: ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു പ്രധാന ഘട്ടമാണ്. നിർണായകമായ ചില തീരുമാനങ്ങൾ നിങ്ങൾ എടുക്കും. ജോലിയിൽ പുതിയ പല ആശയങ്ങൾ കൊണ്ടുവരികയും നിങ്ങളുടെ മനോധൈര്യം മൂലം കമ്പനിയുടെ വിജയഗാഥ രചിക്കുകയും ചെയ്യും. വൈകുന്നേരം സുഖത്തിനും സന്തോഷത്തിനുമായി അൽപം കൂടുതൽ പണം ചെലവഴിച്ചേക്കാം.

കര്‍ക്കടകം: ഇന്ന് വളരെ അലസമായ ഒരു ദിവസം ആയിരിക്കും നിങ്ങള്‍ക്ക്. എന്തായാലും നിങ്ങളുടെ ജോലി ഇന്ന് ഇടനേരമാകുമ്പോഴേക്കും ശരിയായ വഴിക്കെത്തും. നിങ്ങൾ ഇന്ന് ആരോഗ്യത്തെ കുറിച്ച് ആശങ്കപ്പെടും. വയറിന് അസുഖം വരാനുള്ള സാധ്യതയുള്ളതിനാൽ ഭക്ഷണത്തിൽ ശ്രദ്ധവേണം. ഒരു അസുഖവും നിസാരമായി തള്ളിക്കളയാതെ ചികിത്സ തേടണം.

Print Friendly, PDF & Email

Leave a Comment

More News