ആർഎൽവി രാമകൃഷ്ണനെതിരെ ജാതി അധിക്ഷേപ പരാമര്‍ശം: കലാമണ്ഡലം സത്യഭാമയെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി

കൊച്ചി: നര്‍ത്തകനും കലാഭവന്‍ മണിയുടെ സഹോദരനുമായ ആർഎൽവി രാമകൃഷ്ണനെക്കുറിച്ച് ജാതീയമായ പരാമർശം നടത്തിയെന്നാരോപിച്ച് കലാമണ്ഡലം സത്യഭാമയ്‌ക്കെതിരെ കേസെടുത്ത പോലീസിനോട് മെയ് 27 വരെ അവരെ അറസ്റ്റ് ചെയ്യരുതെന്ന് കേരള ഹൈക്കോടതി ഇന്ന് (മെയ് 20ന്) നിർദ്ദേശിച്ചു .

പട്ടികജാതി-പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) നിയമപ്രകാരമുള്ള നെടുമങ്ങാട് പ്രത്യേക കോടതിയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയ നടപടി ചോദ്യം ചെയ്ത് കലാമണ്ഡലം സത്യഭാമ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് ജസ്റ്റിസ് കെ.ബാബു ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.

കലാമണ്ഡലം സത്യഭാമയുടെ ക്ലാസിക്കൽ നൃത്ത കലാകാരന്മാർക്കെതിരെ ജാതിവിവേചനം നടത്തിയ പരാമർശം കേരളത്തിൽ വിവാദമായിരുന്നു.

താൻ നിരപരാധിയാണെന്നും നിയമനിഷേധാത്മകമായ ഒരു കുറ്റവും ചെയ്തിട്ടില്ലെന്നും സത്യഭാമ തൻ്റെ ഹർജിയിൽ പറഞ്ഞു.
തനിക്കെതിരെ ആരോപിക്കപ്പെടുന്ന കുറ്റം സ്ഥാപിക്കാൻ പ്രഥമദൃഷ്ട്യാ കുറ്റപ്പെടുത്തുന്ന വസ്തുതകളൊന്നും ഉണ്ടായിരുന്നില്ല, തന്റെ മേൽ കള്ളക്കേസ് ചുമത്തിയിരിക്കുകയാണെന്നും ഹര്‍ജിയില്‍ പറയുന്നു

എസ്‌സി/എസ്ടി (പിഒഎ) നിയമപ്രകാരമുള്ള കുറ്റകൃത്യങ്ങൾ ഒഴികെ, ഇന്ത്യൻ ശിക്ഷാ നിയമപ്രകാരമുള്ള (ഐപിസി) മറ്റ് കുറ്റകൃത്യങ്ങളൊന്നും അവരുടെ മേൽ ചുമത്തിയിട്ടില്ല. വാസ്തവത്തിൽ, സത്യഭാമ നൽകിയ ഒരു യുട്യൂബ് അഭിമുഖത്തിൽ നൃത്തങ്ങളുടെ നിലവാരത്തകർച്ചയെക്കുറിച്ചുള്ള ആശങ്ക മാത്രമാണ് പ്രകടിപ്പിച്ചതെന്നു പറയുന്നു. അഭിമുഖത്തിനിടെ ഒരു വ്യക്തിയുടെയും പേരുകൾ പരാമർശിച്ചിട്ടില്ലെന്നും അവർ പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News