കലാമണ്ഡലം സത്യഭാമയുടെ വിവാദ പരാമർശം: മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു

തൃശൂർ: നർത്തകനും നടനുമായ ആർ.എൽ.വി രാമകൃഷ്ണനെതിരെ സത്യഭാമയുടെ വിവാദ പ്രസംഗത്തിനെതിരെ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. പരാമർശം പരിശോധിച്ച് 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ കമ്മിഷൻ അംഗം വി.കെ.ബീനാകുമാരി തൃശൂർ ജില്ലാ പൊലീസ് മേധാവിയോടും സർക്കാർ സാംസ്കാരിക സെക്രട്ടറിയോടും ആവശ്യപ്പെട്ടു. കറുത്ത നിറമുള്ളവര്‍ മോഹിനിയാട്ടം പോലുള്ള നൃത്തം ചെയ്യരുതെന്ന പരാമർശത്തിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. മാധ്യമവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. മനുഷ്യാവകാശ പ്രവർത്തകനായ ഗിന്നസ് മാട സാമിയും ഇതേ വിഷയത്തിൽ പരാതി നൽകിയിരുന്നു.

പ്രശസ്ത കലാകാരനും നർത്തകനുമായ ആർഎൽവി രാമകൃഷ്ണനെ അധിക്ഷേപിച്ച സംഭവം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ കലാമണ്ഡലം സത്യഭാമ മോഹിനിയാട്ടം അവതരിപ്പിക്കുന്നവർ മോഹിനിയുടെ ഗുണങ്ങൾ ഉൾക്കൊള്ളണമെന്നും ആകർഷകമായ സ്വഭാവസവിശേഷതകൾ ഉൾക്കൊള്ളണമെന്നും പറഞ്ഞു. പുരുഷന്മാർ മോഹിനിയാട്ടം കളിക്കുന്നത് അരോചകമാണെന്നും ഇയാൾക്ക് കാക്കയുടെ നിറമാണെന്നുമായിരുന്നു സത്യഭാമയുടെ വാക്കുകൾ. ‘മോഹിനിയായിരിക്കണം എപ്പോഴും മോഹിനിയാട്ടം കളിക്കേണ്ടത്. ഇയാള് കണ്ട് കഴിഞ്ഞാൽ കാക്കയുടെ നിറം. എല്ലാം കൊണ്ടും കാല് ഇങ്ങനെ അകത്തി വെച്ച് കളിക്കുന്ന കലാരൂപമാണ് മോഹിനിയാട്ടം. ഒരു പുരുഷൻ ഇങ്ങനെ കാല് കവച്ചുവെച്ച് മോഹിനിയാട്ടം കളിക്കുകയെന്ന് പറഞ്ഞാൽ ഇതുപോലെയൊരു അരോജകത്വം വെറെയില്ല. എൻറെ അഭിപ്രായത്തിൽ ആൺപിള്ളേർക്ക് മോഹിനിയാട്ടം ചേരുകയാണെങ്കിൽ തന്നെ അവർക്ക് അതുപോലെ സൗന്ദര്യം വേണം. ആൺ പിള്ളേരിൽ നല്ല സൗന്ദര്യം ഉള്ളവർ ഇല്ലേ? ഇവനെ കണ്ടാൽ ദൈവം പോലും, പെറ്റ തള്ള പോലും സഹിക്കില്ല’- ഇതായിരുന്നു വീഡിയോയിലെ കലാമണ്ഡലം സത്യഭാമയുടെ വിവാദ പ്രസ്താവന. യൂട്യൂബ് ചാനലിൽ നടത്തിയ അഭിമുഖത്തിലാണ് വിവാദ പരാമർശം.

ഇതിന് പിന്നാലെ കലാമണ്ഡലം സത്യഭാമയ്‌ക്കെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു, ആർഎൽവി രാമകൃഷ്ണനെ പിന്തുണച്ച് നിരവധി പ്രമുഖർ രംഗത്തെത്തിയിരുന്നു. എന്നാൽ തൻ്റെ അധിക്ഷേപകരമായ പരാമർശങ്ങളിൽ ഉറച്ചുനിൽക്കുന്നതായി സത്യഭാമ വ്യക്തമാക്കി. സംഭവം കലാ സാംസ്കാരിക മേഖലയിൽ വൻ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. സത്യഭാമ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ആർഎൽവി കോളേജിലും പ്രതിഷേധം ശക്തമാകുകയാണ്. ഇതു സംബന്ധിച്ച പോസ്റ്ററും ഉയർന്നിട്ടുണ്ട്.

സംഭവത്തെ അപലപിച്ചുകൊണ്ട് കലാമണ്ഡലത്തിന്റെ പേര് അപരിഷ്‌കൃത പ്രസ്താവനകൾ നടത്തുന്ന വ്യക്തികളുമായി ബന്ധപ്പെടുത്തുന്നത് സ്ഥാപനത്തിന് കളങ്കമാണെന്ന് പറഞ്ഞു.

ജാതി അധിക്ഷേപത്തിൽ ആർഎൽവി രാമകൃഷ്ണനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സുരേഷ് ഗോപി

ജാതി അധിക്ഷേപത്തിൽ ആർഎൽവി രാമകൃഷ്ണനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് തൃശൂർ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപി. നിയമപരമായി നേരിടേണ്ട വിഷയമാണിതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. തൃശൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തൻ്റെ കുടുംബത്തിൻ്റെ ചിറപ്പ് ഉത്സവത്തിൽ പങ്കെടുക്കുന്ന ആർഎൽവി രാമകൃഷ്ണനു വേണ്ടി വേദിയൊരുക്കുമെന്ന് സുരേഷ് ഗോപി വ്യക്തമാക്കി. രാമകൃഷ്ണനു വേണ്ടി മോഹിനിയാട്ടത്തിന് കൂടുതൽ വേദികൾ ഒരുക്കുമെന്നും വിവിധ പരിപാടികളിലേക്ക് അദ്ദേഹത്തെ ക്ഷണിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. കൂടാതെ, ഈ പ്രശ്നങ്ങൾ ശരിയായും നിയമപരമായും പരിഹരിക്കേണ്ടതുണ്ടെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. ചില വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് വിവാദങ്ങൾക്ക് പിന്നിലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കഴിഞ്ഞ കുറച്ച് ദിവസങ്ങളിൽ പീഡനം അനുഭവപ്പെട്ടതായി അദ്ദേഹം പ്രകടിപ്പിച്ചു, എന്നാൽ കുരിശുമരണത്തിന് മുമ്പ് ഒരു ഉയിർത്തെഴുന്നേൽപ്പ് ഉണ്ടെന്ന് വ്യക്തമായപ്പോൾ അത് മറച്ചുവെക്കാനുള്ള ശ്രമങ്ങൾ നടന്നിരുന്നു.

Print Friendly, PDF & Email

Leave a Comment

More News