എസ്.എം.എ മലയാളം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച വി.ആര്‍ ഗെയിമിംഗ് നവ്യാനുഭൂതി നല്‍കി

സാസ്കടൂൺ:  പുതുവത്സരത്തോടനുബന്ധിച്ചു സാസ്കടൂനിലെ എസ്.എം.എ  മലയാളം സ്കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച വി.ആര്‍ ഗെയിമിംഗ് കുഞ്ഞുങ്ങൾക്ക് പുതിയ അനുഭവം ആയിരുന്നു .

കേരള സർക്കാരിന്റെ സാംസ്‌കാരിക വകുപ്പിന്റെ മലയാളം മിഷനുമായി ചേർന്ന് പ്രവർത്തിക്കുന്ന എസ്.എം.എ മലയാളം സ്കൂൾ  കുട്ടികൾക്കായി വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നതിന് ഭാഗമായിട്ടാണ് പുതുവത്സരത്തോടനുബന്ധിച്ചു സാസ്കടൂനിലെ Another World VR Arena യിൽ വി.ആര്‍ ഗെയിമിംഗ്  ഒരുക്കിയത് . ഈപരിപാടിയിൽ കുട്ടികളും അവരുടെ  മാതാപിതാക്കളും പങ്കെടുത്ത്‌ ഒരു സമൂഹാഘോഷമാക്കി. സ്നേഹപൂർവ്വം നൽകിയ ലഘു ഭക്ഷണങ്ങളും ,  പാനീയങ്ങളും കുട്ടികൾക്ക് കൂടുതൽ ഉണർവും , ഉന്മേഷവും നൽകി .

ഇതിനു വേദിയൊരുക്കി, എല്ലാവിധ പിന്തുണയും നൽകിയ  Another World VR Arena-യുടെ ഡയറക്ടർ ശ്രീ. വിജയ് പിള്ളയ്ക് സാസ്കടൂൺ മലയാളി അസോസിയേഷൻ (SMA) എക്സിക്യൂട്ടീവ് കമ്മിറ്റിയും , SMA മലയാളം സ്കൂൾ സംഘാടകരും പ്രത്യേകം നന്ദി രേഖപ്പെടുത്തി.

വാർത്ത : ജോസഫ് ജോൺ കാൽഗറി

 

Leave a Comment

More News