തൃശ്ശൂരിൽ അഞ്ച് വയസ്സുകാരന്‍ മകനെ കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്തു

തൃശൂർ: തൃശൂർ അഡാറ്റിൽ അമ്മയെയും അഞ്ചു വയസ്സുള്ള മകനെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ശിൽപ (30), അക്ഷയജിത്ത് (5) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച രാവിലെയാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. മകനെ കൊലപ്പെടുത്തിയ ശേഷം ശിൽപ ആത്മഹത്യ ചെയ്തതായി പോലീസ് പറഞ്ഞു.

ഇന്നലെ രാത്രി 11 മണിക്ക് ശേഷമാണ് സംഭവം നടന്നതെന്ന് പോലീസ് പറയുന്നു. ശിൽപയുടെ ഭർത്താവ് മോഹിത്തും അമ്മയും ആ സമയം വീട്ടിലുണ്ടായിരുന്നു. ഭർത്താവ് ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ്. പനി കാരണം രണ്ട് ദിവസമായി അദ്ദേഹം മറ്റൊരു മുറിയിൽ ഉറങ്ങുകയായിരുന്നു. ശിൽപ രാവിലെ വാതിൽ തുറക്കാതിരുന്നതു കൊണ്ട് മോഹിത്തിന്റെ അമ്മ നാട്ടുകാരെ വിവരമറിയിക്കുകയും അവരെത്തി ജനൽ ഗ്ലാസ് തകര്‍ത്ത് അകത്തേക്ക് നോക്കിയപ്പോള്‍ ഇരുവരും മരിച്ചുകിടക്കുന്നതാണ് കണ്ടതെന്നു പറയുന്നു. വിവരമറിയിച്ചതിനെത്തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി. മുറിയില്‍ ആത്മഹത്യാക്കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ലെന്നും, താൻ ജീവിതം അവസാനിപ്പിക്കാൻ പോകുകയാണെന്ന് വെളിപ്പെടുത്തുന്ന സന്ദേശം അവർ ഫോണിൽ റെക്കോർഡ് ചെയ്തിട്ടുണ്ടെന്നും നാട്ടുകാർ പറഞ്ഞു.

കുടുംബത്തിന് സാമ്പത്തിക പ്രശ്‌നങ്ങളൊന്നുമില്ലെന്ന് നാട്ടുകാർ പറഞ്ഞു. ശിൽപ പിഎസ്‌സി പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്നു. പോലീസ് മേല്‍നടപടികൾ ആരംഭിച്ചു.

Leave a Comment

More News