സ്വാഗത സംഘം രൂപവത്ക്കരിച്ചു

കോഴിക്കോട്: ‘വിദ്വേഷ നാവുകളോട് No, സാഹോദര്യ മുന്നേറ്റത്തോട് Yes’ എന്ന തലക്കെട്ടിൽ ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സംസ്ഥാന കമ്മിറ്റി നടത്തുന്ന സംഘടന ക്യാമ്പയിൻ്റെ ഭാഗമായി ജനുവരി 11 ഞായറാഴ്ച വൈകീട്ട് 4 മണിക്ക് കോഴിക്കോട്ട് റാലിയും പൊതുസമ്മേളനവും സംഘടിപ്പിക്കും. 4 മണിക്ക് വെള്ളയിൽ നിന്ന് ആരംഭിക്കുന്ന പ്രകടനം കുറ്റിച്ചിറ ഓപ്പൺ സ്പേസിൽ സമാപിക്കും. തുടർന്ന് അവിടെ വെച്ച് പൊതുസമ്മേളനം നടക്കും.

പരിപാടിയുടെ വിജയത്തിനായി സ്വാഗത സംഘം രൂപവത്ക്കരിച്ചു.

ഭാരവാഹികൾ: ടി.കെ മാധവൻ (ചെയർമാൻ), മുസ്തഫ പാലാഴി, നദീറ അഹ്മദ്, സഈദ് ടി.കെ (വൈസ്. ചെയർ.), അമീൻ റിയാസ് (ജനറൽ കൺവീനർ), ആയിഷ മന്ന (അസി. കൺവീനർ), ഫയാസ് ഹബീബ്, രഞ്ജിത ജയരാജ് (പ്രതിനിധി), മുനീബ് എലങ്കമൽ (നഗരി), ബാസിത് താനൂർ (റാലി), മിസ്ഹബ് ഷിബിൽ (പ്രചരണം), ലബീബ് കായക്കൊടി (പ്രോഗ്രാം), മുഫീദ് കൊച്ചി (ഗസ്റ്റ്), കെ.എം.സാബിർ അഹ്സൻ (മീഡിയ), ഇജാസ് ഇഖ്ബാൽ (സോഷ്യൽ മീഡിയ), മുജാഹിദ് മേപ്പയൂർ (വളണ്ടിയർ). സാമൂഹിക-രാഷ്ട്രീയ രംഗത്തെ പ്രമുഖർ സമ്മേളനത്തിൽ പങ്കെടുക്കും.

Leave a Comment

More News