കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ഇരയുടെ അഭിഭാഷകയായിരുന്നു എന്ന് സോഷ്യല്‍ മീഡിയയിലൂടെ പ്രചരണം നടത്തിയ ടിബി മിനിയെ വിചാരണക്കോടതി രൂക്ഷമായി വിമർശിച്ചു. വിചാരണ സമയത്ത് പത്ത് ദിവസത്തിനു താഴെ ദിവസങ്ങളില്‍ മാത്രമേ അവർ കോടതിയിൽ എത്തിയിരുന്നുള്ളൂ. കൂടാതെ, അര മണിക്കൂറില്‍ കൂടുതല്‍ സമയം അവരെ കോടതിയില്‍ കണ്ടിട്ടില്ല. മിക്ക സമയത്തും അവർ ഉറങ്ങുന്നതായി കാണാം എന്നും കോടതി പറഞ്ഞു.
അഭിഭാഷകയായിരുന്നിട്ടും കോടതിയെ ഒരു വിശ്രമ സ്ഥലമായാണ് അവര്‍ കാണുന്നതെന്ന് കോടതി പറഞ്ഞു. കോടതി മുറിയില്‍ നിന്ന് അവർ പുറത്തുപോയി കോടതി അത് കേട്ടില്ല്, ഇത് കേട്ടില്ല, പരിഗണിച്ചില്ല എന്നെല്ലാം പറയുന്നു. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹർജികൾ പരിഗണിക്കുന്നതിനിടെയായിരുന്നു വിമർശനം. ഇരയുടെ അഭിഭാഷകൻ ഇന്ന് കോടതിയിൽ ഹാജരായിരുന്നില്ല. ഈ ഘട്ടത്തിലാണ് അഭിഭാഷകൻ കോടതിയിൽ ഇല്ലേ എന്ന് ചോദിച്ചുകൊണ്ട് കോടതി ചില പരാമർശങ്ങൾ നടത്തിയത്.
എന്നാൽ, തന്റെ ജീവിതത്തിലെ അഞ്ച് വർഷം മുഴുവൻ കേസിനു വേണ്ടി പ്രവർത്തിച്ചുവെന്നും, വക്കാലത്ത് ലഭിച്ചതു മുതൽ മുഴുവൻ സമയവും വിചാരണ കോടതിയിലായിരുന്നുവെന്നും അഭിഭാഷക ടിബി മിനി പ്രതികരിച്ചു. ഒരു കോടതി അഭിഭാഷകനോട്/അഭിഭാഷകയോട് ഒരിക്കലും പറയാൻ പാടില്ലാത്ത കാര്യമാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നത്. ഈ വിമർശനം ഹൈക്കോടതി വിലയിരുത്തട്ടെ എന്ന് മിനി ഒരു മാധ്യമത്തോട് പറഞ്ഞു.
“കോടതിയുടെ വിമർശനം അപക്വമാണ്. അവരുടെ കൂടെ പ്രവർത്തിക്കുന്ന ജൂനിയർ അഭിഭാഷകർ അവരുടെ അഭാവത്തിൽ കോടതിയിൽ എത്തിയിട്ടുണ്ട്. കോടതിയുമായി താന്‍ വാദിക്കുന്നില്ല. അഭിഭാഷകരെ വ്യക്തിപരമായി കോടതി വിമർശിക്കേണ്ട ആവശ്യമില്ല,” മിനി വ്യക്തമാക്കി.
