എക്സ്പാറ്റ്സ് സ്പോര്‍ടീവ് കമ്മ്യൂണിറ്റി സ്പോര്‍ട്സ് മീറ്റ്-2025 പോസ്റ്റര്‍ പ്രകാശനം ചെയ്തു

ഖത്തര്‍: ഖത്തര്‍ ദേശീയ കായികദിനാഘോഷത്തോടനുബന്ധിച്ച് എക്സ്പാറ്റ്സ് സ്പോര്‍ട്ടീവ് സംഘടിപ്പിക്കുന്ന കമ്മ്യൂണിറ്റി സ്പോര്‍ട്സ് മീറ്റിന്റെ പോസ്റ്റര്‍ പ്രകാശനം ചെയ്തു. മുഖ്യ പ്രായോജകരായ അൽ അജ്ജാജ് ലിമിറ്റഡ് കമ്പനി സീനിയൻ മാനേജർമാരായ നജീബ് ചാലപറ്റ, വിജയകുമാർ രാമസ്വാമി, ഓട്ടോ ഫാസ്റ്റ് ട്രാക് മാനേജിംഗ് ഡയറക്ടര്‍ ഷിയാസ് കൊട്ടാരം, റേഡിയോ മലയാളം സി.ഇ.ഒ അന്‍വര്‍ ഹുസൈന്‍, എക്സ്പാറ്റ്സ് സ്പോര്‍ട്ടീവ് പ്രസിഡണ്ട് എ.ആര്‍ അബ്ദുല്‍ ഗഫൂര്‍ എന്നിവര്‍ ചേര്‍ന്ന് പോസ്റ്റര്‍ പ്രകാശനം നിര്‍വ്വഹിച്ചു. കമ്മ്യൂണിറ്റി സ്പോര്‍ട്സ് മീറ്റ് ജനറല്‍ കണ്‍വീനര്‍ അഹമ്മദ് ഷാഫി പരിപാടികള്‍ വിശദീകരിച്ചു. നജീബ് ചാലപറ്റ, ഷിയാസ് കൊട്ടാരം എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.

ഓട്ടം, ലോംഗ് ജമ്പ്, ഹൈ ജമ്പ്, ഷോട്ട്പുട്ട്, പഞ്ചഗുസ്തി, ബാഡ്മിന്റണ്‍, വടം വലി, ഷൂട്ടൗട്ട്, ക്രിക്കറ്റ് ബൗളിംഗ് തുടങ്ങിയവയിലാണ്‌ വിവിധ കാറ്റഗറികളിലായി മത്സരങ്ങള്‍ നടക്കുക.

സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമായി പ്രത്യേകം മത്സരങ്ങളായിരിക്കും നടക്കുക. പുരുഷന്മാരില്‍ 20 മുതല്‍ 35 വയസുവരെ എ കാറ്റഗറിയായും 35 നു മുകളിലുള്ളവരെ ബി കാറ്റഗറിയായും 50 നു മുകളില്‍ പ്രായമുള്ളവരെ മാസ്റ്റേര്‍സ് കാറ്റഗറിയായും ഉള്‍പ്പെടുത്തും. വനിതാ വിഭാഗത്തില്‍ 20 മുതല്‍ 30 വയസുവരെ എ കാറ്റഗറിയായും 30 നു മുകളില്‍ പ്രായമുള്ളവരെ ബി കാറ്റഗറിയായും പരിഗണിച്ചായിരിക്കും മത്സരങ്ങളില്‍ പങ്കെടുപ്പിക്കുക.

ഖത്തറിലെ വിവിധ മലയാളി കൂട്ടായ്മകള്‍ക്ക് പുറമെ മറ്റ് സംസ്ഥാനങ്ങളിലെ സംഘടനകളും ഇത്തവണത്തെ കമ്മ്യൂണിറ്റി സ്പോര്‍ട്സ് മീറ്റില്‍ മാറ്റുരയ്ക്കും. ഇന്ത്യയുടെയും ഖത്തറിന്റെയും സാംസ്കാരിക വൈവിദ്ധ്യം വിളിച്ചോതുന്ന മാര്‍ച്ച് പാസ്റ്റും മീറ്റിനോടനുബന്ധിച്ച് നടക്കും. അന്താരാഷ്ട്രാ മാസ്റ്റേര്‍സ് ടൂര്‍ണമെന്റുകളിലുള്‍പ്പടെ ഇന്ത്യക്കായി മത്സരിച്ച കായികതാരങ്ങളുള്‍പ്പടെ വിവിധ ടീമുകള്‍ക്കായി അണിനിരക്കും. ഫെബ്രുവരി 6 വെള്ളിയാഴ്ച ആസ്പയര്‍ സോണിലെ വാം അപ്പ് ഫീല്‍ഡിലാണ്‌ മത്സരങ്ങള്‍.

രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി 55568299, 33153790 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്‌. സംഘാടക സമിതിയംഗങ്ങളായ റഹീം വേങ്ങേരി, അസീം എം.ടി, നിഹാസ് എറിയാട്, റബീഅ്‌ സമാന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

VIDEO LINK: https://we.tl/t-XdtsjWvzwL

Leave a Comment

More News