അബ്ദുൾ പുന്നയൂർക്കുളത്തിന്റെ ‘പറക്കും പക്ഷിയെ പ്രണയിക്കുന്നവർ ‘ പ്രകാശിതമാകുന്നു

സാഹിത്യസാംസ്കാരിക പൈതൃകത്തിന്റെ മരുപ്പച്ചയാണ് പുന്നയൂർക്കുളo. ആ പാരമ്പര്യം സംരക്ഷിക്കുന്നതിൽ പുന്നയൂർക്കുളo സാഹിത്യസമിതിക്ക് അനല്പമായ പങ്കുണ്ട്.

അമേരിക്കൻ മലയാളി എഴുത്തുകാരിൽ ശ്രദ്ധേയനും പുന്നയൂർക്കുളo സാഹിത്യസമിതി സ്ഥാപകപ്രസിഡണ്ടുമായ അബ്ദുൾ പുന്നയൂർക്കുളത്തിന്റെ പ്രഥമ നോവൽ ‘പറക്കും പക്ഷിയെ പ്രണയിക്കുന്നവർ ‘ ഡോ. എം.എൻ കാരശ്ശേരി ഡോ. ഖദീജാമുംതാസിന് നൽകി പ്രകാശനം നിർവ്വഹിക്കുന്നു.

ഇoഗ്‌ളീഷിലും മലയാളത്തിലും എഴുതുന്ന അബ്ദുൾ, ജീവിതാനുഭവങ്ങളിൽ പ്രകടമാകുന്ന മാനസികഭാവങ്ങളെ ഈ നോവൽ വിദഗ്ദ്ധമായി വിശകലനം ചെയ്യുന്നു.

2026 ജനുവരി 25 ഞായർ 3:30ന്, പുന്നയൂർക്കുളo സാഹിത്യസമിതിയുടെ ആഭിമുഖ്യത്തിൽ പുന്നയൂർക്കുളo കമലാസുറയ്യ സമുച്ചയത്തിൽ നടക്കുന്ന പ്രകാശന ചടങ്ങിലേക്ക് എല്ലാ സഹൃദയരേയും സാദരം ക്ഷണിക്കുന്നു.

Leave a Comment

More News