ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റണ് പുതിയ സാരഥികൾ

ഹൂസ്റ്റൺ: അമേരിക്കയിലെ ഏറ്റവും വലിയ എക്യൂമെനിക്കൽ കൂട്ടായ്മകളിലൊന്നായ ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റൻറെ ICECH) 2026 ലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഹൂസ്റ്റണിലെ 19 ഇടവകകളുടെ സംയുക്ത വേദിയാണ് ഐസിഇസിഎച്ച്.

ജനുവരി 15 നു വ്യാഴാഴ്ച വൈകുന്നേരം 7.30 യ്ക്ക് ഇമ്മാനുവേൽ മാർത്തോമാ ദേവാലയത്തിൽ നടന്ന 44 – മത് വാർഷിക പൊതുയോഗത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്.

പ്രസിഡണ്ട് റവ.ഫാ.ഡോ.ഐസക് ബി പ്രകാശിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗം റവ.ഫാ. മാത്യൂസ് ജോർജിന്റെ പ്രാർത്ഥനയോടു കൂടി ആരംഭിച്ചു. പ്രകാശ് അച്ചൻ വന്നു ചേർന്ന ഏവർക്കും സ്വാഗതം ആശംസിച്ചു.

സെക്രട്ടറി ഷാജൻ ജോർജ് 2025 ലെ പ്രവർത്തന റിപ്പോർട്ടും ട്രഷറർ രാജൻ അങ്ങാടിയിൽ വരവ് ചിലവ് കണക്കും അവതരിപ്പിച്ചു പാസാക്കി.

തുടർന്ന് പുതിയ വർഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു.

പ്രസിഡന്റ് : റവ. ഫാ. ഡോ. ഐസക് ബി. പ്രകാശ്, സെക്രട്ടറി: ഷാജൻ ജോർജ്. ട്രഷറർ: രാജൻ അങ്ങാടിയേൽ, പ്രോഗ്രാം കോർഡിനേറ്റർ ശ്രീമതി മിൽറ്റാ മാത്യു, പബ്ലിക് റിലേഷൻസ് ഓഫീസർ: തോമസ് മാത്യു (ജീമോൻ റാന്നി ), സ്പോർട്സ് കൺവീനർ: ജിനോ ജേക്കബ് ,വോളന്റീയർ ക്യാപ്റ്റൻ : നൈനാൻ വീട്ടിനാൽ, ഷീജ വർഗീസ്, യൂത്ത് കോർഡിനേറ്റർ ഫാൻസി പള്ളാത്തുമഠം, ഓഡിറ്റർ: ജോൺസൺ കല്ലുമൂട്ടിൽ

കമ്മിറ്റി അംഗങ്ങൾ: ഗായകസംഘം കോർഡിനേറ്റർ ഡോ. അന്ന കെ. ഫിലിപ്പ്, റവ. ഫാ. ജെക്കു സക്കറിയ,റോൺ വർഗീസ്, ബിനു ജോൺ, ആരോൺ ജോപ്പൻ, ബിജു ചാലക്കൽ, എ. ജി. ജേക്കബ്,റോണിസി മാലത്ത്,ജോജി ജോസഫ് ,ജിനു ജോൺ,ജോജി ജോൺ, റജി ജോൺ,ഷിജി ബെന്നി

സെക്രട്ടറി ഷാജൻ ജോർജ് നന്ദി അറിയിച്ചു.

ഇമ്മാനുവേൽ മാർത്തോമ ഇടവക വികാരി റവ.ഡോ.ജോസഫ് ജോണിന്റെ പ്രാർത്ഥനയ്ക്കും ആശിർവാദത്തിനും ശേഷം ഡിന്നറോടുകൂടി യോഗം പര്യവസാനിച്ചു.

 

Leave a Comment

More News